മംഗലാപുരം വിമാനദുരന്തം: രാഷ്ട്രപതിക്ക് നിവേദനം

December 1st, 2010

vatakara-nri-forum-memorandum-epathram

അബുദാബി : മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ട പരിഹാരം വിതരണം ചെയ്യുന്നതില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതര്‍ കാണിക്കുന്ന അലംഭാവ വും അപാകത കളും പരിഹരിച്ചു കൊണ്ട് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണം എന്നാവശ്യപ്പെട്ട് വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി ഘടകം രാഷ്‌ട്രപതിക്ക് നിവേദനം നല്‍കി. രാഷ്‌ട്രപതി യുടെ യു. എ. ഇ. സന്ദര്‍ശക സംഘത്തിലുണ്ടായിരുന്ന രാജ്യസഭാ അംഗം കെ. ഇ. ഇസ്മയില്‍ മുഖേനയാണ് നിവേദനം സമര്‍പ്പിച്ചത്.

മഗലാപുരം വിമാന ദുരന്ത ത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതില്‍ എയര്‍ ഇന്ത്യയും ഇന്‍ഷുറന്‍സ് കമ്പനിയും അവലംബിച്ചു കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ നിലപാടിന് എതിരെ ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടി വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി യില്‍ ഈയിടെ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍റെ തുടര്‍ച്ച യായാണ് രാഷ്‌ട്രപതി ക്ക് നിവേദനം സമര്‍പ്പിച്ചത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങീ അധികാര കേന്ദ്രങ്ങളില്‍ എല്ലാം തന്നെ നിവേദനം നല്‍കുന്നതിനും തുടര്‍ നടപടികള്‍ കൈ കൊള്ളുന്നതിനും സമ്മര്‍ദ്ദം ചെലുത്തുവാനും എന്‍. ആര്‍. ഐ. ഫോറം തീരുമാനിച്ചു

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

‘മലയാണ്മ’ സമാജം ചരിത്ര പുസ്തകം പുറത്തിറക്കുന്നു

November 30th, 2010

samajam-keralotsam-press-meet-epathram

അബുദാബി : അബുദാബി മലയാളി സമാജം ‘മലയാണ്മ’ പുറത്തിറക്കുന്നു.  നാലു പതിറ്റാണ്ടുകളായി ഗള്‍ഫിലെ മലയാളീ സമൂഹത്തെ പ്രതിനിധീ കരിച്ച് മലയാളി കളുടെ സംഘബോധ ത്തിന്‍റെ പ്രതീകമായി പ്രവര്‍ത്തിക്കുന്ന അബുദാബി മലയാളി സമാജം, അര നൂറ്റാണ്ടു കാലത്തെ മലയാളി കളുടെ ഗള്‍ഫ് കുടിയേറ്റത്തിന്‍റെ ചരിത്രം കൂടെ രേഖപ്പെടുത്തുന്ന  ‘മലയാണ്മ’  എന്ന ചരിത്ര  പുസ്തകം 2011 ജനുവരി യില്‍  പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്യും.
 
കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തിലാണ് സമാജം ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്. ഈ ചരിത്ര ഗ്രന്ഥത്തിന്‍റെ ചീഫ് എഡിറ്റര്‍ കാലടി സര്‍വ്വകലാശാല യുടെ  മുന്‍ വൈസ് ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍.
 
ആര്‍. ഗോപാല കൃഷ്ണന്‍, രവിമേനോന്‍, ടി. പി. ഗംഗാധരന്‍, കെ. എച്ച്. താഹിര്‍, ജനാര്‍ദ്ദനന്‍, ദിലീപ് എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടായിരിക്കും. കോ-ഓര്‍ഡിനേറ്റര്‍ താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം.
 
ഡോ. ജ്യോതിഷ്‌ കുമാര്‍, ഇടവാ സെയ്ഫ്, അജയഘോഷ് എന്നിവരാണ് മലയാണ്മ യുടെ കണ്‍സള്‍ട്ടണ്ടുകള്‍. പി. ടി. തോമസ് എം. പി. , ബെന്നിബഹന്നാന്‍, ടി. എന്‍. പ്രതാപന്‍ എം. എല്‍. എ.,  വി. ഡി. സതീശന്‍ എം. എല്‍. എ.,  എന്നിവര്‍ ഉപദേശക സമിതി യില്‍ ഉണ്ട്. മികച്ച കെട്ടിലും മട്ടിലും ഒരുക്കുന്ന ‘മലയാണ്മ’ ,  ഗള്‍ഫു രാജ്യങ്ങളിലും  കേരളത്തിലെ എല്ലാ ഗ്രന്ഥശാല കളിലും മറ്റ് സാംസ്‌കാരിക സ്ഥാപന ങ്ങളിലും  എത്തിക്കും.
 
മലയാളത്തിലെ പ്രശസ്തരായ  സാഹിത്യകാരന്മാര്‍, ശ്രദ്ധേയരായ പ്രവാസി എഴുത്തുകാര്‍, പ്രമുഖരായ സാംസ്കാരിക പ്രവര്‍ത്തകര്‍,  തുടങ്ങീ   അബുദാബിയിലെ സാധാരണ പ്രവാസി കളുടെയും ‘കൈയൊപ്പ്’ ഈ പുസ്തകത്തില്‍ ഉണ്ടാവും എന്ന്  ‘മലയാണ്മ’ യുടെ എഡിറ്റര്‍ ഇന്‍ – ചാര്‍ജ് കെ. കെ. മൊയ്തീന്‍ കോയ  പറഞ്ഞു.
 
 
മലയാളി സമൂഹത്തെ  സമാജവുമായി കൂടുതല്‍ ബന്ധിപ്പിക്കാന്‍ അബുദാബി യിലും മുസ്സഫ യിലും പുതുമ യുള്ള സംരംഭങ്ങള്‍ ഒരുക്കി കൊണ്ട്,  വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സജീവ മാവുകയാണ് സമാജം.
 
അതിന് മുന്നോടി യായി ‘സമാജം കേരളോത്സവം’ 2010 ഡിസംബര്‍ 30, 31 തിയ്യതി കളില്‍ വിവിധ ങ്ങളായ പരിപാടി കളോടെ കേരളാ സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറും. ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷ ങ്ങളും, പുതുവത്സരാ ഘോഷവും കേരളോത്സവ വേദിയില്‍ അരങ്ങേറും.  കേരളോത്സവ ത്തിന്‍റെ ടിക്കറ്റ് വിതരണം കല അബുദാബി  കണ്‍വീനര്‍ പി. പി. ദാമോദരന് നല്കി ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു

 
 
 2011 ഏപ്രില്‍ മാസത്തോടെ അബുദാബി മലയാളി സമാജം കുറേക്കൂടി വിശാലമായ ഒരു മന്ദിരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും എന്നും  സമാജം ഭാരവാഹികള്‍ പറഞ്ഞു.
 
സമാജം പ്രസിഡന്റ്  മനോജ് പുഷ്‌കര്‍,  ആക്ടിംഗ് സെക്രട്ടറി അഷറഫ് പട്ടാമ്പി,  ട്രഷറര്‍ ജയപ്രകാശ്,  കേരളോത്സവത്തിന്‍റെ മുഖ്യ പ്രായോജകരായ ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍ ഗ്രൂപ്പ് എം. ഡി. ഗണേഷ് ബാബു, അഹല്യ ഗ്രൂപ്പ് പ്രതിനിധി സനീഷ്, രാജന്‍ അമ്പലത്തറ, ജെയിംസ്,  അമര്‍സിംഗ് വലപ്പാട്‌, കെ. എച്ച്. താഹിര്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദേശീയ ദിനാഘോഷം: ഒരുക്കങ്ങളായി

November 29th, 2010

uae-national-day-logo-epathram

അബുദാബി : യു. എ. ഇ. യുടെ  മുപ്പത്തൊമ്പതാമത്    ദേശീയ ദിനാഘോഷത്തിന്  വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി.  പ്രധാന വീഥികളും കെട്ടിടങ്ങളും പാര്‍ക്കുകളും ദീപാലങ്കാര ങ്ങളാലും ദേശീയ പതാകകള്‍ കൊണ്ടും അലങ്കരിച്ചു കഴിഞ്ഞു. 
 
രാജ്യത്തെ ശ്രദ്ധിക്കപ്പെട്ട പല ടവറു കളിലും ഭരണാധി കാരികളുടെ ചിത്രങ്ങളും നാടിന്‍റെ വളര്‍ച്ചയുടെ വിവിധ ദൃശ്യങ്ങള്‍ അടങ്ങിയ ചിത്രങ്ങളും സ്ഥാനം പിടിച്ചു കഴിഞ്ഞു.  യു. എ. ഇ. യുടെ  രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍,  പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍,  ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിവിധ എമിറേറ്റു കളിലെ ഭരണാധി കാരികളു ടെയും ചിത്രങ്ങള്‍ക്കും, ദേശീയ പതാക യുടെ ഡിസൈന്‍ ചെയ്ത ഷാളുകള്‍, വിവിധ വലിപ്പത്തിലുള്ള ദേശീയ പതാക കള്‍, കീചെയിന്‍, പല തരം സ്റ്റിക്കറുകള്‍,  തൊപ്പികള്‍ തുടങ്ങിയവ  വാങ്ങിക്കാനായി  കടകളില്‍ നല്ല തിരക്ക്‌ അനുഭവപ്പെട്ടു തുടങ്ങി.
 
‘ദേശീയ ദിനാഘോഷത്തിന് വേണ്ടിയുള്ള പരമോന്നത സമിതി’ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ആഘോഷ പരിപാടി കളുടെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.  സമിതി യുടെ ചെയര്‍മാനും സാംസ്‌കാരിക – യുവജന – സാമൂഹിക വികസന മന്ത്രി യുമായ അബ്ദുല്‍ റഹിമാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസിന്‍റെ അദ്ധ്യക്ഷത യിലാണ് യോഗം ചേര്‍ന്നത്. വിവിധ എമിറേറ്റു കളിലെ ഒരുക്കങ്ങള്‍ സമിതി പ്രത്യേകം പ്രത്യേകം വിലയിരുത്തി.
 
 
ദേശീയ ദിനാഘോഷ ത്തിന്‍റെ  പേരില്‍ യു. എ. ഇ. യുടെ എംബ്ലം മുന്‍കൂര്‍ അനുമതി ഇല്ലാതെ ഉപയോഗിക്കരുത് എന്ന്‍ ‘സമിതി’ യുടെ നിര്‍ദ്ദേശം വന്നു കഴിഞ്ഞു. അതു പോലെ, ദേശീയ പതാക ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം എന്നും പതാക യുടെ ഉന്നത മായ പദവി ക്കും മഹത്വ ത്തിനും കോട്ടമുണ്ടാകുന്ന വിധത്തില്‍ ഉപയോഗിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. പാചക മത്സരം വിജയികള്‍

November 29th, 2010

ksc-cooking-competition-winner-epathram

അബുദാബി: അബുദാബി കേരള സോഷ്യല്‍   സെന്‍റര്‍ വനിതാ വിഭാഗം സംഘടിപ്പിച്ച പാചക മത്സര ത്തില്‍ നോണ്‍ വെജിറ്റേറിയന്‍, വെജിറ്റേറിയന്‍, പായസം എന്നീ ഇനങ്ങളില്‍ നാന്‍സി റോജി, രഹന ബഷീര്‍, സീന അമര്‍ സിംഗ്  എന്നിവര്‍ ഒന്നാം സമ്മാനങ്ങള്‍ നേടി.

നോണ്‍ വെജിറ്റേറിയനില്‍ അനിത കൃഷ്ണ കുമാര്‍, റാബിയ കുന്നത്തൊടി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.  വെജിറ്റേറിയ നില്‍ സായിദ മഹബൂബിനും ലത മോഹന ബാബു വിനുമായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍. പായസ മത്സര ത്തിലും രണ്ടാം സ്ഥാനം സായിദ മഹബൂബിനു തന്നെയായിരുന്നു. സ്വപ്ന സുന്ദറി നാണ് മൂന്നാം സ്ഥാനം.
 
പ്രത്യേകം അലങ്കരിച്ച വേദികളിലാണ് പാചക വിഭവങ്ങള്‍ ഒരുക്കിയത്‌.  കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ പ്രീതാ വസന്ത്‌,  ജോയിന്‍റ് കണ്‍വീനര്‍ മാരായ ഷക്കീലാ സുബൈര്‍, ഷീബാ മനാഫ്‌ എന്നിവര്‍ മല്‍സര പരിപാടികള്‍ നിയന്ത്രിച്ചു.
 
എമിറേറ്റ്‌സ് പാലസ് ഹോട്ടലിലെ പ്രമുഖ പാചക വിദഗ്ധരായ നൂറുദ്ദീന്‍ പടന്ന, സിഞ്ജു വര്‍ഗീസ്, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആയിരുന്നു വിധി കര്‍ത്താക്കള്‍. വിജയി കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ അല്‍ ഖൈത്ത് ട്രേഡിംഗ് കെന്‍വുഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ റാഹേല്‍,  ഷാമ സ്‌പൈസസ് പ്രതിനിധി കുഞ്ഞഹമ്മദ്, അലോയ് ദന്തല്‍ ഹൈജിന്‍ പ്രതിനിധി കലാം എന്നിവര്‍ വിതരണം ചെയ്തു.

അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക:

1 അഭിപ്രായം »

ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ആഘോഷിച്ചു

November 29th, 2010

harvest-festival-alain-church-epathram

അബുദാബി : അല്‍ ഐന്‍  സെന്‍റ്. ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സിംഹാസന പള്ളി യില്‍  ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ആഘോഷിച്ചു. വൈദികരുടെയും വിശിഷ്ടാ തിഥികളുടെ യും സാന്നിദ്ധ്യ ത്തില്‍  വൈവിധ്യമാര്‍ന്ന കലാ പരിപാടി കളോടും ചെണ്ട മേള ങ്ങളോടും കൂടി ആരംഭിച്ച ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം കട്ടച്ചിറ മരിയന്‍ ഡിവൈന്‍ സെന്‍റര്‍ വികാരി റവ. ഫാ. റോയി ജോര്‍ജ് നിര്‍വ്വഹിച്ചു. ഇടവക വികാരി റവ. ഫാ. മത്തായി ക്കുഞ്ഞ് ചാത്തനാട്ട്കുടി അദ്ധ്യക്ഷത വഹിച്ച സമ്മേളന ത്തില്‍ സെക്രട്ടറി ജോസഫ് വര്‍ഗീസ് സ്വാഗത വും ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജോ. കണ്‍വീനര്‍ ഏലിയാസ് ചെറിയാന്‍ നന്ദിയും പറഞ്ഞു.
 
സാഹോദര്യ ത്തിന്‍റെയും സമാധാന ത്തിന്‍റെയും ഒത്തൊരുമ യുടെയും പ്രതീകമായി ഈ ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിനെ കാണണം എന്ന് അദ്ധ്യക്ഷ പ്രസംഗ ത്തില്‍ വികാരി ഫാ. മത്തായി ക്കുഞ്ഞ് ചാത്തനാട്ട്കുടി പറഞ്ഞു. 
 
 
 അയച്ചു തന്നത് : ജോയ്‌ തണങ്ങാടന്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശൈഖ്സായിദ്‌ മെറിറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു
Next »Next Page » കെ. എസ്. സി. പാചക മത്സരം വിജയികള്‍ »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine