ദര്‍ശന സംഗമം 2010

June 12th, 2010

darsana-sangamamദുബായ്‌ : പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനായ ദര്‍ശന യുടെ യു.എ.ഇ. ചാപ്റ്റര്‍ സംഘടിപ്പിച്ച കുടുംബ സംഗമം ദര്‍ശന യു.എ.ഇ. സംഗമം 2010 ദുബായ് ഫ്ലോറ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ വെച്ച് നടന്നു. ദര്‍ശന എക്സിക്യൂട്ടിവ്‌ കമ്മിറ്റി അംഗവും അധ്യക്ഷനുമായ അരുണന്‍ ടി. എന്‍. സംഗമം ഉദ്ഘാടനം ചെയ്തു. മനു രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

തുടര്‍ന്ന് അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ സാഹിത്യകാരന്‍ കോവിലന്‍, നടന്‍ മുരളി, രാഷ്ട്രീയ നേതാക്കളായ ജ്യോതി ബസു, വര്‍ക്കല രാധാകൃഷ്ണന്‍, സെയ്തലവിക്കുട്ടി, എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളജ്‌ അദ്ധ്യാപകനായിരുന്ന ലൂയീസ്‌ പഞ്ഞിക്കാരന്‍, കോളജ്‌ ഹോസ്റ്റലിലെ പാചകക്കാരന്‍ നാരായണേട്ടന്‍, മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവര്‍ എന്നിവരുടെ മരണത്തില്‍ അനുശോചിച്ചു ഒരു നിമിഷം മൌനം പാലിച്ചു.

darsana-uae

മെക്സിക്കോയിലെ എണ്ണ ചോര്‍ച്ച യുടെ പശ്ചാത്തലത്തില്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ആര്‍ത്തി ഉയര്‍ത്തുന്ന പരിസ്ഥിതി ഭീഷണിയെ പറ്റി യോഗം പ്രമേയം അവതരിപ്പിച്ചു. യു. ഡി. എഫ്. സര്‍ക്കാര്‍ തുടങ്ങി വെയ്ക്കുകയും, പിന്നീട് ഒരു സ്ഥിരമായ പരിഹാരം കാണാനാവാതെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സമസ്യയായി തീര്‍ന്നതുമായ സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയമായിരുന്നു അടുത്തതായി അവതരിപ്പിച്ചത്. ഭോപ്പാല്‍ ദുരന്തത്തില്‍ കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിച്ചതിലും, കോടതി നല്‍കിയ ശിക്ഷ കുറഞ്ഞു പോയതിലും, ദുരന്തത്തിലെ ഇരകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുമുള്ള പ്രമേയവും യോഗം പാസ്സാക്കി. കേന്ദ്ര തൊഴില്‍ ഉറപ്പു പദ്ധതിയില്‍ എഞ്ചിനിയര്‍മാരെ കൂടി ഉള്‍പ്പെടുത്തണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയവും അവതരിപ്പിക്കുകയുണ്ടായി.

darsana-uae-audience

ദര്‍ശന യു.എ.ഇ. ചാപ്റ്ററിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ദിനേശ്‌ ഐ. അവതരിപ്പിച്ചു. ദര്‍ശനയുടെ ആഗോള എക്സിക്യൂട്ടിവ്‌ കമ്മിറ്റി റിപ്പോര്‍ട്ട് കൃഷ്ണകുമാര്‍ അവതരിപ്പിച്ചു.

darsana-uae-thiruvathirakali

തിരുവാതിരക്കളി

ഉച്ചയ്ക്ക് ശേഷം നടന്ന സാംസ്കാരിക സംഗമത്തില്‍ ദര്‍ശന അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. നന്ദിതാ കൃഷ്ണകുമാര്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തം, സുമ സന്തോഷ്‌ കുമാര്‍, അനിത സഖറിയ, മീന രഘു, ഷമീന ഒമര്‍ ഷെറിഫ്, സിന്ധു നാരായണന്‍, രെശ്മി നീലകണ്ഠന്‍, രെശ്മി സുഭാഷ്‌, ഷീന മുരളി എന്നിവര്‍ അവതരിപ്പിച്ച തിരുവാതിരക്കളി, ഭദ്ര സുധീര്‍, ജയിത ഇന്ദുകുമാര്‍ എന്നിവര്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തം, നീതു ബാലചന്ദ്രന്റെ കവിതാ പാരായണം, കാരോളിന്‍ സാവിയോയും സംഘവും അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ സംഘ നൃത്തം, റെയ്ന സഖറിയ, ശ്രേയ നീലകണ്ഠന്‍, മേഖ മനോജ്‌, സ്നിഗ്ദ്ധ മനോജ്‌, അവന്തിക മുരളി എന്നിവര്‍ അവതരിപ്പിച്ച സംഘ നൃത്തം, ഷാലിന്‍ ഷേര്‍ഷ, ഷെറിന്‍ ഷേര്‍ഷ എന്നിവരുടെ ക്ലാസിക്കല്‍ നൃത്തം, വേദാന്ത് പ്രദീപിന്റെ ഉപകരണ സംഗീതം, ഗായത്രി ഇന്ദുകുമാര്‍, ജയിത ഇന്ദുകുമാര്‍, അഖീല ഷെറിഫ്, നന്ദിതാ കൃഷ്ണകുമാര്‍, ശില്‍പ്പ നീലകണ്ഠന്‍ എന്നിവര്‍ അവതരിപ്പിച്ച സംഘ നൃത്തം, സോഫിയ ജോസഫ്‌ അവതരിപ്പിച്ച ഭരതനാട്ട്യം, ഋഷികേശ് നാരായണന്‍, അതുല്‍ രഘു, ഗായത്രി ഇന്ദുകുമാര്‍, ജയിത ഇന്ദുകുമാര്‍, അഖീല ഷെറിഫ്, ഭദ്ര സുധീര്‍, റെയ്ന സഖറിയ, ശില്‍പ്പ നീലകണ്ഠന്‍, അവന്തിക മുരളി, നന്ദിതാ കൃഷ്ണകുമാര്‍ എന്നിവര്‍ അവതരിപ്പിച്ച സംഘ ഗാനം, ശ്വേത ശശീന്ദ്രന്റെ ഭരതനാട്ട്യം, ശില്‍പ്പ നീലകണ്ഠന്റെ ഗാനം, ശ്രീകാന്ത്‌ സന്തോഷിന്റെ ഉപകരണ സംഗീതം, ദിയ ലക്ഷ്മിയുടെ ഗാനം, സപ്ന, സന്തോഷ്‌, കാരോളിന്‍, രഞ്ജിത്ത്, ജിഷി, ആനന്ദ്‌ എന്നിവര്‍ അവതരിപ്പിച്ച ഓര്‍ക്കെസ്ട്ര എന്നിവ സാംസ്കാരിക സായാഹ്നത്തിന് മാറ്റ് കൂട്ടി.

ദര്‍ശന സംഘടിപ്പിച്ച വിവിധ മല്‍സരങ്ങളില്‍ സമ്മാനാ ര്‍ഹരായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

കൂടുതല്‍ ചിത്രങ്ങള്‍ ചിത്രശാലയില്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കല അബുദാബി കമ്മിറ്റി

June 12th, 2010

kala-abudhabi-epathramഅബുദാബി :  കല അബുദാബി യുടെ 2010 -11 ലെ കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു.  പ്രസിഡന്‍റ് അമര്‍ സിംഗ് വലപ്പാട്,  ജനറല്‍ സെക്രട്ടറി മോഹന്‍ പിള്ള, ട്രഷറര്‍ മോഹന്‍ ദാസ്‌ ഗുരുവായൂര്‍,  എന്നിവരെയും രക്ഷാധികാരി കളായി ഡോ. മൂസ്സ പാലക്കല്‍, നാരായണന്‍ നായര്‍ എന്നിവരെയും തിരഞ്ഞെടുത്തു.   മറ്റു ഭാര വാഹിക ളായി ടി. പി.  ഗംഗാധരന്‍,  ജനാര്‍ദ്ദന ദാസ് കുഞ്ഞി മംഗലം,  പി. പി. ദാമോദരന്‍,  സുരേഷ് കാടാച്ചിറ (വൈസ്​ പ്രസിഡന്‍റ്),  ബഷീര്‍, ദിനേഷ് ബാബു, പ്രമോദ് ജി. നമ്പ്യാര്‍ (ജോ. സെക്രട്ടറി),   ക്രയോണ്‍ ജയന്‍ (കലാ വിഭാഗം സെക്രട്ടറി),  ഗോപാല്‍ (ബാല വേദി കണ്‍വീനര്‍),  സോണിയാ വികാസ് (വനിതാ വിഭാഗം കണ്‍വീനര്‍) എന്നിവ രേയും മറ്റു ഇരുപത് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി യെയും തെരഞ്ഞെടുത്തു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാസി കള്‍ക്ക് വോട്ടവകാശ ത്തിന് നിയമ ഭേദഗതി വരുന്നു

June 11th, 2010

ballot - box- epathramഅബുദാബി :  പ്രവാസി കള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുവാന്‍    ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.  ജന പ്രാതിനിധ്യ നിയമ ത്തിലെ 20(1) ബി വകുപ്പ് ഭേദ ഗതി ചെയ്യാന്‍ പ്രതി രോധ മന്ത്രി എ. കെ.  ആന്‍റണി യുടെ നേതൃത്വ ത്തിലുള്ള മന്ത്രി സഭാ ഉപ സമിതി ശുപാര്‍ശ ചെയ്തു. 

വിദേശ ങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന   ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കൈവശം ഉള്ള വര്‍ക്ക് വോട്ടു ചെയ്യുന്ന തിന് ഭേദ ഗതിയിലൂടെ അവകാശം ലഭിക്കും എന്ന് സമിതി അംഗം വയലാര്‍ രവി പറഞ്ഞു.

പാര്‍ലമെണ്ടിന്‍റെ വര്‍ഷ കാല സമ്മേളന ത്തില്‍ ഭേദഗതി ബില്‍ അവതരിപ്പിക്കും. വോട്ടര്‍ പട്ടിക യില്‍ പേര്‍ ഉള്‍പ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം.  തിരഞ്ഞെടുപ്പ് വേളയില്‍ നാട്ടില്‍ ഉള്ളവര്‍ക്ക് മാത്രമേ വോട്ടു ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദേശത്തു നിന്നു തപാല്‍ വോട്ട് ചെയ്യാന്‍ ആവില്ല.  ഇതു സംബന്ധിച്ച മറ്റ് നടപടി ക്രമങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കും.

- pma

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ഗള്‍ഫ് വിമാനം വൈകിയാല്‍ കോഴിക്കോട് ‘പകരം സംവിധാനം’

June 11th, 2010

ma-yousufaliഅബുദാബി : കേരള ത്തില്‍ നിന്ന് ഗള്‍ഫി ലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ‘പകരം സംവിധാനം’ എന്ന നിലയില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു വിമാനം പ്രത്യേകമായി നീക്കി വെയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതായി പ്രമുഖ വ്യവസായിയും എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവുമായ പദ്മശ്രീ എം. എ. യൂസഫലി അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്‍റെ താണ് തീരുമാനം. കാല വര്‍ഷം മൂലമുണ്ടാകുന്ന തടസ്സ ങ്ങള്‍ ഒഴിവാക്കാനും വ്യോമ സുരക്ഷ ഉറപ്പാക്കാനുമായി തിരുവനന്തപുരം വിമാന ത്താവളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകോപന സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.  ഇപ്പോള്‍ മുംബൈയില്‍ മാത്രമേ ഇത്തരമൊരു സംവിധാനം നിലവിലുള്ളൂ.

മംഗലാപുരം വിമാന ദുരന്തത്തിന്‍റെ പശ്ചാത്തല ത്തില്‍ ഗള്‍ഫ്‌ മേഖലയിലെ യാത്രക്കാരുടെ പരാതികളും ആശങ്കകളും ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്തതായിരുന്നു പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗം. 16ന് ദുബായിലും പ്രത്യേക യോഗം ചേരും.  വിമാനങ്ങളുടെ അറ്റകുറ്റപ്പണി കള്‍ക്കായി തിരുവനന്തപുരം വിമാന ത്താവള ത്തില്‍ ഹാംഗറുകള്‍ സ്ഥാപിക്കുവാന്‍ ഉള്ള തീരുമാനം വൈകുന്നത് തങ്ങളുടെ പിഴവു കൊണ്ടല്ല എന്ന് മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് ജാദവ് വിശദീകരിച്ചു.

ഈ വര്‍ഷം ജനുവരി യില്‍ തുടങ്ങാവുന്ന വിധത്തില്‍ 60 കോടി രൂപ നിര്‍മ്മാണ ചെലവിനായി നീക്കി വെച്ചിരുന്നു. എന്നാല്‍ ഫ്‌ളയിംഗ് ക്ലബ് മാറ്റിയാലേ  ഹാംഗറുകള്‍ സ്ഥാപിക്കാനാവൂ.  ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യാന്‍ വിമാന ത്താവള അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഗള്‍ഫ് മേഖല യിലെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി   കുവൈത്ത്, ഒമാന്‍ എയര്‍ലൈന്‍സു കളുമായി എയര്‍ ഇന്ത്യ കരാറില്‍ ഏര്‍പ്പെടും.  ഇതിനായി ചര്‍ച്ച ഉടന്‍ തുടങ്ങും. മംഗലാപുരം വിമാന ദുരന്തത്തിനു ശേഷം വിവിധ മേഖല കളിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഉള്ള ആദ്യ യോഗ മായിരുന്നു ഇത്.

ഗള്‍ഫ് കാര്യങ്ങളുടെ ചുമതലയുള്ള ഡയറക്ടര്‍ എം. എ.  യൂസഫലിയുടെ താല്‍പര്യ പ്രകാരം വിളിച്ചു ചേര്‍ത്തതായിരുന്നു ഈ പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം.

- pma

വായിക്കുക: , ,

1 അഭിപ്രായം »

“ചായങ്ങള്‍” വെള്ളിയാഴ്ച

June 10th, 2010

bishop-moore-college-alumniദുബായ്‌ : മാവേലിക്കര ബിഷപ്‌ മൂര്‍ കോളേജ്‌ അലുംനായ് അസോസിയേഷന്റെ ദശ വാര്‍ഷിക ത്തോടനുബന്ധിച്ച് “ചായങ്ങള്‍” എന്ന പേരില്‍ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നു. ജൂണ്‍ 11 വെള്ളിയാഴ്ച വൈകീട്ട് 5:30 നു ഖിസൈസ്‌ മില്ലേനിയം ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തിലാണ് “ചായങ്ങള്‍” നടക്കുന്നത്. പ്രശസ്ത ഗായകരായ സുദീപ്‌ കുമാര്‍, സിസിലി, അനൂപ്‌, അനുപമ എന്നിവര്‍ ഗാന സന്ധ്യയ്ക്കും, മനോജ്‌ ഗിന്നസ്‌, പ്രശാന്ത്‌ എന്നിവര്‍ ഹാസ്യ വിരുന്നിനും നേതൃത്വം നല്‍കും.

പ്രസിഡണ്ട് മോന്‍സി ജോണിന്റെ അദ്ധ്യക്ഷതയില്‍ കോളേജ്‌ പ്രിന്‍സിപ്പലും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. മാത്യു കോശി പുന്നയ്ക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പൂര്‍വ വിദ്യാര്‍ത്ഥിയും മാവേലിക്കര എം. എല്‍. എ. യുമായ എം. മുരളി, മുന്‍ വൈസ്‌ പ്രിന്‍സിപ്പല്‍ പ്രൊഫ. വി. സി. ജോണ്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. “ചായങ്ങള്‍” എന്ന സ്മരണികയുടെ പ്രകാശനവും നടക്കും.

bishop-moore-college

കണ്‍ട്രി ക്ലബ്‌ ബി. എം. സി. ട്രോഫിക്ക് വേണ്ടി നടത്തിയ ട്വന്റി – ട്വന്റി ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പോള്‍ ജോര്‍ജ്‌ പൂവത്തേരില്‍, കോര്‍ഡിനേറ്റര്‍ കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5457397 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പൊന്‍ഫെസ്റ്റ് 2010
Next »Next Page » ഗള്‍ഫ് വിമാനം വൈകിയാല്‍ കോഴിക്കോട് ‘പകരം സംവിധാനം’ »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine