യു.എ.ഇ മാടായി വാടിക്കല്‍ പ്രവാസി കൂട്ടായ്മ ദുബായില്‍ പുന്നക്കന്‍ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
യു.എ.ഇ മാടായി വാടിക്കല്‍ പ്രവാസി കൂട്ടായ്മ ദുബായില്‍ പുന്നക്കന്‍ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
- സ്വ.ലേ.
വായിക്കുക: സംഘടന
ദുബായ് : രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണ്‍ വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ, സഹജാവ, നൈസര്‍ഗിക പോഷണത്തിനായി വേനല്‍കൂടാരം സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലായ് 23, 24 തിയ്യതികളില്‍ ദുബായിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ജൂലായ് 23ന് രാവിലെ 8 മണിക്ക് ദുബായ് മര്‍കസില്‍ വെച്ച് നടക്കും.
ഫാമിലി അവയര്‍നെസ്, എഡ്യൂഫോര്‍ സൈറ്റ്, ഒരു മൊട്ടുണരുന്നു, എന്റെ ശരീരം, എനിക്ക് ചുറ്റും, ഹുവല്‍ ഖാലിഖ്, അമ്പട ഞാനേ, തുടങ്ങിയ വിവിധ സെഷനുകളില്‍ മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ക്യാമ്പിന്റെ രജിസ്റ്റ്രേഷന്‍ ആരംഭിച്ചു.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലായ് 18ന് മുമ്പ് 0507490822, 0502400786 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- ജെ.എസ്.
വായിക്കുക: കുട്ടികള്‍, സംഘടന
ദുബായ് : വൈസ് മെന്‍ ഇന്റര്‍നാഷനല്‍ ഗള്‍ഫ് മേഖലയിലെ ക്ലബ്ബുകള്‍ ഉള്‍പ്പെട്ട ഗള്‍ഫ് സോണിന്റെ ലഫ്. റീജണല്‍ ഡയറക്ടറായി ജോബി ജോഷ്വ (ദുബായ് ക്ലബ്) തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഏരിയയിലെ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണില്‍ ഉള്‍പ്പെടുന്ന ഗള്‍ഫ് സോണിന്റെ കീഴില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പെട്ട 15 ക്ലബ്ബുകളും 1 ഡിസ്ട്രിക്ടും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ഏരിയാ പ്രസിഡണ്ട് രാജന്‍ പണിക്കര്‍ സ്ഥാനാരോഹണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
- ജെ.എസ്.
വായിക്കുക: സംഘടന
അജ്മാന്‍ : കേരള കോണ്ഗ്രസ് (ജേക്കബ്) ചെയര്‍മാനും മുന്‍ മന്ത്രിയുമായ ടി. എം. ജേക്കബിനെ എറണാകുളം പ്രവാസി വെല്‍ഫേര്‍ അസോസിയേഷന്‍ അജ്മാനില്‍ നല്‍കിയ സ്വീകരണത്തില്‍ രക്ഷാധികാരി ഇസ്മായില്‍ റാവുത്തര്‍ പൊന്നാട അണിയിച്ചു ഉപഹാരം നല്‍കി ആദരിച്ചു.
- സ്വ.ലേ.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, സംഘടന
അബുദാബി : യു. എ. ഇ. യില്‍ പെട്രോള്‍ ലിറ്ററിന് ഇരുപത് ഫില്‍സ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു എന്ന് പെട്രോള്‍ വിതരണ ക്കമ്പനികള്‍ അറിയിച്ചു. ജൂലായ് പതിനഞ്ചാം തിയ്യതി മുതല്‍ ആയിരിക്കും പുതിയ നിരക്ക്. ഇത് സംബന്ധിച്ച അറിയിപ്പ് തിങ്കളാഴ്‌ച വിതരണം ചെയ്തു കഴിഞ്ഞു. എല്ലാ എമിറേറ്റു കളിലെയും പെട്രോള്‍ പമ്പുകളില്‍ വില വര്‍ദ്ധന ബാധക മായിരിക്കും.
പെട്രോള്‍ വിതരണ ക്കമ്പനികള്‍ വര്‍ഷ ങ്ങളായി നേരിട്ടു വരുന്ന നഷ്ടം നികത്താനുള്ള നടപടി യുടെ ആദ്യ പടിയാണ് ഈ വില വര്‍ദ്ധന എന്നാണ് വിതരണ ക്കമ്പനികള്‍ പുറപ്പെടുവിച്ച പ്രസ്താവന യില്‍ വ്യക്തമാക്കി യിരിക്കുന്നത്.
വരും നാളു കളില്‍ വീണ്ടും വില വര്‍ദ്ധിക്കും എന്ന സൂചന യുമുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസ ത്തില്‍ പെട്രോളിന്‍റെ വില പതിനൊന്നു ശതമാനം വര്‍ദ്ധി പ്പിച്ചിരുന്നു. പെട്രോള്‍ വില്‍ക്കുന്ന തിന്‍റെ യൂണിറ്റ് ഗ്യാലനില്‍ നിന്ന് ലിറ്ററാക്കി മാറ്റുക യും പെട്രോളിന്‍റെ വില ലിറ്ററി ലേക്ക് മാറ്റി നിശ്ചയി ക്കുകയും ചെയ്തു. മെട്രിക് സമ്പ്രദായ ത്തിലേക്കുള്ള സമ്പൂര്‍ണ മാറ്റം എന്ന നിലയില്‍ ആയിരുന്നു ഇതിനെ കണ്ടിരുന്നത്.
- pma
വായിക്കുക: പ്രവാസി, യു.എ.ഇ., സാമ്പത്തികം