
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന യു. എ. ഇ. തല കലോത്സവം ജനുവരി 13 വ്യാഴാഴ്ച ആരംഭിക്കും. വയസ്സിന്‍റെ അടിസ്ഥാന ത്തില്‍ തരം തിരിക്ക പ്പെട്ട ആറ് ഗ്രൂപ്പു കളില്‍ ആയി നടക്കുന്ന കലോത്സവ ത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, ചലച്ചിത്ര ഗാനം, ആംഗ്യപ്പാട്ട്, ഉപകരണ സംഗീതം (ഓര്‍ഗന്‍), പ്രഛന്നവേഷം, മോണാആക്ട്, സംഘനൃത്തം, ഒപ്പന, ചിത്രരചന, കളറിംഗ്, സോളോ ആക്ട് എന്നീ ഇനങ്ങളിലാണ് മല്‍സരം നടക്കുക. നാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ കലാകാരന്മാര്‍ വിധി കര്‍ത്താക്കളായി എത്തും.
കലോത്സവ ത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ ജനുവരി പത്തിന് മുന്‍പായി കെ. എസ്. സി. ഓഫീസില്‍ എത്തിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.kscabudhabi.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക യോ സെന്‍റര്‍ ഓഫീസു മായി ബന്ധപ്പെടുക യോ ചെയ്യണം എന്ന് കലാ വിഭാഗം സെക്രട്ടറി കെ. ടി. ജലീല്‍ അറിയിച്ചു. 02 631 44 55, 050 31 460 87, 050 54 150 48.



ദുബായ് : കണ്ണൂര്‍ അന്താരാഷ്ട്ര വിമാന ത്താവളത്തിന്‍റെ ഓഹരികള്‍ പ്രവാസി കള്‍ക്കും ചെറുകിട സംരംഭ കര്‍ക്കും നേടുന്നതിന് അനുകൂല മായ തീരുമാന ങ്ങള്‍ കൈ ക്കൊണ്ട മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍റെ നടപടി കളെ കണ്ണൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ യായ ‘വെയ്ക്’ സ്വാഗതം ചെയ്തു.

അബുദാബി : ‘ജനിതക വിത്തിന്‍റെ ജനപക്ഷം’ എന്ന വിഷയ ത്തില്‍ കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഒരു തുറന്ന സംവാദം ജനുവരി 8 ശനിയാഴ്ച വൈകീട്ട് 8 മണിക്ക് കെ. എസ്. സി. ഓഡിറ്റോറിയ ത്തില്‍ നടക്കും.


























