മുസ്സഫ യില്‍ ബസ്സ് മറിഞ്ഞ് നാല് മരണം

July 12th, 2010

അബൂദാബി: തൊഴിലാളി കളെ കൊണ്ടു പോവുക യായിരുന്ന ബസ്സ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ്   പാകിസ്ഥാനി ബസ്സ്‌ ഡ്രൈവര്‍ അടക്കം നാലുപേര്‍ മരിച്ചു.  മരിച്ച മറ്റു മൂന്നു പേര്‍ ഇന്ത്യക്കാരാണ്. രണ്ടു പേര്‍ സംഭവ സ്ഥലത്തും മൂന്നാമത്തെ ആള്‍ ആശുപത്രി യിലുമാണ് മരിച്ചത്.
 
അപകട ത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റു.  ഇതില്‍ ചിലരുടെ പരിക്ക് ഗുരുതര മാണ്.  മരിച്ച വരില്‍ മലയാളി കള്‍ ഉള്‍പ്പെട്ടതായി അറിവില്ല. ഞായറാഴ്ച  പുലര്‍ച്ചെയാണ് അബൂദാബി ഭാഗത്തേക്ക് തൊഴിലാളി കളെ കൊണ്ടു പോവുക യായിരുന്ന ബസ്സ് മുസഫ അല്‍ ശഅബിയ പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞത്.  രണ്ടു ഇന്ത്യ ക്കാരും ബസ്സ് ഡ്രൈവറും തല്‍ക്ഷണം മരിച്ചി രുന്നു. ഗുരുതര മായി പരിക്കേറ്റ ആറു പേരെ അല്‍ മഫ്‌റഖ് ആശുപത്രി യിലേക്ക് മാറ്റി. പരിക്കേറ്റവര്‍ എല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വരാണ്. മൃതദേഹ ങ്ങള്‍ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി യിലെ മോര്‍ച്ചറി യില്‍ സൂക്ഷിച്ചിരിക്കുക യാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം സമ്മര്‍ ക്യാമ്പ്‌ : രജിസ്ട്രേഷന്‍ തിങ്കളാഴ്ച അവസാനിക്കുന്നു

July 11th, 2010

abudhabi-malayalee-samajam-logo-epathramഅബുദാബി :  മലയാളി സമാജം  ഒരുക്കുന്ന  സമാജം സമ്മര്‍ ക്യാമ്പ് രജിസ്ട്രേഷന്‍ നാളെ (ജൂലൈ 12) നു സമാപിക്കും എന്ന് സമാജം പത്രക്കുറിപ്പില്‍ അറിയിച്ചു.  ആറു വയസ്സിനു മുകളി ലുള്ള കുട്ടികള്‍ക്ക് വേണ്ടി യുള്ള സമ്മര്‍ ക്യാമ്പ് ജൂലായ്‌ 15 വ്യാഴാഴ്ച  ആരംഭിക്കും. പ്രശസ്ത നാടക പ്രവര്‍ത്ത കരായ അമല്‍ രാജ്, പത്നി ലക്ഷ്മി രാജ്‌ എന്നിവരാണ് ‘സമ്മര്‍ ഇന്‍ സമാജം’ എന്ന പേരില്‍ നടക്കുന്ന ഈ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്. കൂടാതെ യു. എ. ഇ. യിലെ പ്രമുഖ വ്യക്തി ത്വങ്ങളും ഈ  സമ്മര്‍ ക്യാമ്പില്‍ ക്ലാസുകള്‍ എടുക്കും.

വിനോദവും  വിജ്ഞാനവും  കളികളു മായി ഒരുക്കുന്ന ക്യാമ്പില്‍ ഭാഷ, കഥ, കവിത,  അഭിനയം, നൃത്തം, സംഗീതം, ശാസ്ത്രം, സാമൂഹ്യം,  വ്യക്തിത്വ വികസനം  തുടങ്ങി യവ യും ‘സമ്മര്‍ ഇന്‍ സമാജം’  ലഭ്യമാക്കുന്നു. വീടുകളില്‍ നിന്നോ വിദ്യാലയ ങ്ങളില്‍ നിന്നോ ലഭിക്കാത്ത പുത്തന്‍ അറിവുകള്‍ കുട്ടി കള്‍ക്ക്‌ ക്യാമ്പില്‍ നിന്നും  കിട്ടും എന്നും സംഘാടകര്‍ അറിയിച്ചു.

വിവര ങ്ങള്‍ക്ക്‌ വിളിക്കുക: 02 66 71 400

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി.എം. ജേക്കബിന് കെ.എം.സി.സി. യുടെ സ്വീകരണം

July 11th, 2010

ദുബായ്‌ കെ.എം.സി.സി. നല്‍കിയ സ്വീകരണത്തില്‍ കേരള കോണ്ഗ്രസ് (ജേക്കബ്‌) ചെയര്‍മാനും മുന്‍ മന്ത്രിയുമായ ടി. എം. ജേക്കബ്‌ പ്രസംഗിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി കേരളാ കോണ്ഗ്രസ് കുടുംബ സംഗമം

July 10th, 2010

tm-jacob-speaking-epathramദുബായ്‌ : കേരളത്തില്‍ മന്ത്രി സഭാ സംവിധാനത്തെ സി. പി. എം. അട്ടിമറിച്ചതായി കേരള കോണ്ഗ്രസ് (ജേക്കബ്‌) ചെയര്‍മാന്‍ ടി. എം. ജേക്കബ്‌ പറഞ്ഞു. പ്രവാസി കേരള കോണ്ഗ്രസിന്റെ പ്രവര്‍ത്തക കണ്‍വെന്ഷനും കുടുംബ സംഗമവും ദുബായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. പി. എം. തീരുമാനിക്കുന്ന കാര്യങ്ങളെ ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുള്ളൂ. ക്യാബിനറ്റിനകത്ത് പോലും ഇപ്പോള്‍ സി. പി. എം. ഗ്രൂപ്പ്‌ ചര്‍ച്ചയാണ് നടക്കുന്നത്. ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലാത്ത രീതിയിലാണ്കേരളത്തില്‍ ക്യാബിനറ്റ്‌ സംവിധാനം അട്ടിമറി ക്കപ്പെട്ടി രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണ രംഗത്ത്‌ എല്‍. ഡി. എഫ്. സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും ടി. എം. ജേക്കബ്‌ പറഞ്ഞു.

സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ്‌ നിഷ്ക്രിയവും പരാജയവുമാണ്‌. ഇതേ തുടര്‍ന്നാണ് തീവ്രവാദം പോലുള്ളവയ്ക്ക് വേരോട്ടം ലഭിക്കുന്നത്.

tm-jacob-new-party-epathram

ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍

കരാമ വൈഡ്‌ റേഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസി കേരളാ കോണ്ഗ്രസ് പ്രസിഡണ്ട് ബോവാസ്‌ ഈട്ടിക്കാലായില്‍, ജനറല്‍ സെക്രട്ടറി എബി ബേബി മംഗലശ്ശേരി, പാര്‍ട്ടി സെക്രട്ടറി ജോര്‍ജ്ജ് കുന്നപ്പുഴ, ലാലന്‍ ജേക്കബ്‌ കുവൈത്ത്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുഖ്‌റാനാ പെരുന്നാള്‍ കൊണ്ടാടുന്നു

July 9th, 2010

father-biju-p-thomas-epathramദുബായ്‌ : ദുബായ്‌ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ ഇന്ന് തോമാശ്ലീഹായുടെ ദുഖ്‌റാനാ പെരുന്നാള്‍ കൊണ്ടാടുന്നു. ഡോ. സഖറിയാസ്‌ മാര്‍ അപ്രേമിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുര്‍ബാനയും നേര്ച്ച വിളമ്പും ഉണ്ടാകും. തുടര്‍ന്ന് നടക്കുന്ന മാര്‍ത്തോമ്മ സ്മൃതി സിമ്പോസിയത്തില്‍ മാര്‍ അപ്രേം മുഖ്യ പ്രഭാഷണം നടത്തും. ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ പള്ളി വികാരി ഫാദര്‍ ബിജു പി. തോമസ്‌, സഹ വികാരി ഫാദര്‍ പത്രോസ് ജോയ്‌ എന്നിവര്‍ അറിയിച്ചതാണിത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ദുബായ് ഭാവന ആര്‍ട്‌സ് സൊസൈറ്റി: പുതിയ ഭാരവാഹികള്‍
Next »Next Page » പ്രവാസി കേരളാ കോണ്ഗ്രസ് കുടുംബ സംഗമം »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine