മലയാളി സമാജം ഹ്രസ്വ സിനിമ മത്സരം

July 2nd, 2010

abudhabi-malayalee-samajam-logo-epathramഅബുദാബി :  മലയാളി സമാജം കലാ വിഭാഗം സംഘടിപ്പി ക്കുന്ന  ഹ്രസ്വ സിനിമ കളുടെ  മല്‍സര ത്തിലേക്കുള്ള സൃഷ്ടികള്‍ സ്വീകരിക്കുന്ന തിന്‍റെ  കാലാവധി ജൂലായ് 10  വരെ നീട്ടിയിരിക്കുന്നു എന്ന് കലാ വിഭാഗം സിക്രട്ടറി അറിയിച്ചു.  ഏറ്റവും നല്ല ചിത്രം,  മികച്ച രണ്ടാമത്തെ ചിത്രം, മികച്ച  സംവിധായകന്‍,  മികച്ച നടന്‍, മികച്ച നടി, ഛായാഗ്രഹണം, ശബ്ദമിശ്രണം,   മികച്ച വിഷയം എന്നീ വിഭാഗ ങ്ങളിലാണ് മത്സരം.

മത്സരവു മായി ബന്ധപ്പെട്ട നിബന്ധനകള്‍:

1. സിനിമ മുഴുവനായും യു. എ. ഇ. യില്‍ ചിത്രീകരിച്ചത് ആയിരിക്കണം.

2. അഭിനേതാക്കളും സാങ്കേതിക വിദഗ്‌ദരും യു. എ. ഇ. വിസ ഉള്ളവരും ആയിരിക്കണം.

3. ഓരോ സിനിമ കളുടെയും ദൈര്‍ഘ്യം പരമാവധി 10 മിനിറ്റ് ആയിരിക്കും.

4. സൃഷ്ടികള്‍ 2010 ജൂലായ്‌  10 ന്  അബുദാബി മലയാളി സമാജ ത്തില്‍ ലഭിച്ചിരിക്കണം.

നാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ കലാ കാരന്മാര്‍ അടങ്ങുന്ന ജൂറിയായിരിക്കും  വിധി നിര്‍ണ്ണയിക്കുക.   കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു കിഴക്കനേല  യുമായി  055 452 60 50, 056 617 53 78 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൈരളി സാംസ്കാരിക വേദി ജനറല്‍ ബോഡി

July 1st, 2010

kairali-samskarika-vedi-logo-epathramഡിബ്ബ : ഡിബ്ബയിലെ കലാ സാംസ്കാരിക രംഗത്ത്‌ സജീവമായ മലയാളി കൂട്ടായ്മയായ കൈരളി സാംസ്കാരിക വേദിയുടെ മൂന്നാം വാര്‍ഷിക ജനറല്‍ ബോഡി ജൂലായ്‌ 2 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ഡിബ്ബ മോഡേണ്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും. കൈരളി സാംസ്കാരിക വേദിയുടെ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സേതുമാധവന്‍, പ്രശസ്ത എഴുത്തുകാരന്‍ സത്യന്‍ മാടാക്കര എന്നിവര്‍ മുഖ്യ അതിഥി കളായി പങ്കെടുക്കും. എല്ലാ മെമ്പര്‍മാരും കൃത്യ സമയത്ത് എത്തി ച്ചേരണം എന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്‌ വിളിക്കുക: 050 670 95 67

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഇബ്രാഹിം പൊട്ടേങ്ങല്‍ ജുബൈല്‍ ഇന്ത്യന്‍ സ്ക്കൂള്‍ ചെയര്‍മാനായി

June 30th, 2010

ibrahim-pottengal-epathramജുബൈല്‍ : ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാനായി മലയാളിയായ ഇബ്രാഹിം പൊട്ടേങ്ങല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ എംബസി പ്രതിനിധി അമിത്‌ മിശ്ര, സൗദി വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടര്‍ മുബാറക്‌ എന്നിവര്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും സ്ക്കൂള്‍ അധികൃതരുടെയും യോഗത്തില്‍ വെച്ച് പുതിയ ചെയര്‍മാന്‍ ഇബ്രാഹിം പൊട്ടേങ്ങല്‍ ചുമതല ഏറ്റെടുത്തു.

മലപ്പുറം പുത്തനത്താണി സ്വദേശിയായ ഇബ്രാഹിം പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. 1988ല്‍ ഇവിടെ നിന്നും ബി.ടെക്. ബിരുദം നേടിയ ഇദ്ദേഹം എം.ബി.എ. നേടിയ ശേഷം സൗദി അറേബ്യയിലെ അറേബ്യന്‍ പൈപ്പ്‌ കോട്ടിംഗ് കമ്പനിയില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരുന്നു.

ഏറെ പ്രതീക്ഷകളാണ് പുതിയ കമ്മിറ്റിയെ കുറിച്ച് രക്ഷിതാക്കള്‍ക്ക്‌ ഉള്ളത്. മലയാളി രക്ഷിതാക്കളുടെ ഐക്യ വേദി യുടെ വമ്പിച്ച പിന്തുണയാണ് ഇബ്രാഹിം പൊട്ടേങ്ങല്‍ നയിച്ച പാനലിനെ വിജയിപ്പിച്ചത്. സ്ക്കൂളിന്റെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കുന്ന പുതിയ കമ്മിറ്റി ഇതിനായി വിദഗ്ദ്ധരായ അദ്ധ്യാപകരെ നിയമിക്കുവാന്‍ ഉദ്ദേശിക്കുന്നു. സ്ക്കൂളിന് സ്വന്തമായ കെട്ടിടം നിര്‍മ്മിക്കുവാനും പുതിയ കമ്മിറ്റിക്ക്‌ ഉദ്ദേശമുണ്ട് എന്ന് ഐക്യവേദി അറിയിച്ചു.


Advertisement:

We maintain Water-Cooled Chillers and Air-Cooled Chillers so efficiently that you will get guaranteed energy savings. Save up to 30% of your electricity bill just by leaving the maintenance of your HVAC equipment to us.

Call: 050 5448596

eMail:eMail : jsamuel at dubaiac dot com


You too can place targeted advertisements here.
For placing ads, write to :eMail : ads at epathram dot com

- സ്വ.ലേ.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“ശൈഖ് സായിദ്” ശൈഖ് നഹ്യാന് സമ്മാനിച്ചു

June 30th, 2010

jaleel-ramanthali-epathramഅബുദാബി : പ്രശസ്ത എഴുത്തു കാരനും മാധ്യമ പ്രവര്‍ത്തകനുമായ ജലീല്‍ രാമന്തളി എഴുതി പ്രസിദ്ധീകരിച്ച “ശൈഖ് സായിദ്” എന്ന പുസ്തകം യു. എ. ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന് സമ്മാനിച്ചു. യു. എ. ഇ. യുടെ രാഷ്ട്ര പിതാവും അബുദാബി യുടെ ഭരണാധികാരി യുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ ക്കുറിച്ച് ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട കൃതിയാണ് ജലീല്‍ രാമന്തളിയുടെ “ശൈഖ് സായിദ്”.

അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍, നഗരത്തിലെ കുതിരകള്‍, ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ജലീല്‍ രാമന്തളിയുടേതായി പ്രസിദ്ധീ കരിച്ചിട്ടുണ്ട്.

jaleel-ramanthali-book-epathram

ജലീല്‍ രാമന്തളി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാനോടൊപ്പം

ഡോക്യുമെന്റ റികള്‍, വീഡിയോ ആല്‍ബങ്ങള്‍, റേഡിയോ പരിപാടികള്‍, ടെലി സിനിമകള്‍ എന്നിവക്ക് തിരക്കഥാ രചനയും നിര്‍വ്വഹിച്ചിട്ടുണ്ട്. പൂങ്കാവനം മാസികയിലെ കോളമിസ്റ്റായ അദ്ദേഹം മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ അബുദാബി ലേഖകന്‍ കൂടിയാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ലോക മലയാളി കൌണ്‍സില്‍ വാര്‍ഷിക സമ്മേളനം – 2010

June 29th, 2010

wmc-dubai-epathramദുബായ്‌ : ലോക മലയാളി കൌണ്‍സില്‍ ദുബായ്‌ പ്രവിശ്യയുടെ ഏഴാമത് വാര്‍ഷിക ആഘോഷങ്ങളും കുടുംബ സംഗമവും ദുബായില്‍ നടന്നു. ജൂണ്‍ 25ന് ദുബായ്‌ ദൈറയിലെ മാര്‍ക്കോ പോളോ ഹോട്ടലില്‍ വെച്ച് നടന്ന സമ്മേളനം ലോക മലയാളി കൌണ്‍സില്‍ ആഗോള ചെയര്‍മാന്‍ സോമന്‍ ബേബി ഉദ്ഘാടനം ചെയ്തു.

ദുബായ്‌ പ്രൊവിന്‍സ്‌ പ്രസിഡണ്ട് തോമസ്‌ കൊരത്ത് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലും ഗള്‍ഫിലും ആരോഗ്യ മേഖലയിലും, സാമൂഹിക പ്രവര്‍ത്തനത്തിലും തനതായ സംഭാവനകള്‍ നല്‍കി ശ്രദ്ധേയനായ ഡോ. ആസാദ്‌ മൂപ്പനെ തദവസരത്തില്‍ ആദരിച്ചു. മിഡില്‍ ഈസ്റ്റ്‌ ജനറല്‍ സെക്രട്ടറി സാം മാത്യു (റിയാദ്‌) മുഖ്യ സന്ദേശം നല്‍കി.

wmc-dubai-epathram

മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ലോക മലയാളി കൌണ്‍സില്‍ നടപ്പിലാക്കുന്ന ഒട്ടേറെ സാമൂഹിക സേവന പദ്ധതികളുടെ ഉദ്ഘാടനം സമ്മേളനത്തില്‍ വെച്ച് നടന്നു. കേരളത്തിലെ 14 ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ നിര്‍ധന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനും, സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും, ഗ്രാമോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി ആരംഭിക്കുന്ന “നവകേരള” പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 1000 നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്ഷം കൌണ്‍സില്‍ വിദ്യാഭ്യാസ സഹായം ചെയ്യും.

ലോകത്തില്‍ ഏറ്റവും അധികം മലയാളികള്‍ പ്രവാസികളായി പാര്‍ക്കുന്ന യു. എ. ഇ. യും കേരളവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന “ഡിസ്കവര്‍ കേരള” എന്ന നൂതന പദ്ധതിയിലൂടെ യു. എ. ഇ. യിലെ വിവിധ മേഖലകളിലെ പ്രമുഖരായ 20 സ്വദേശികളെ തെരഞ്ഞെടുത്ത് കേരളത്തിന്റെ പ്രകൃതി സൌന്ദര്യം ആസ്വദിക്കുന്നതിനും, കായല്‍ ടൂറിസം, എക്കോ ടൂറിസം, വന്യ മൃഗ സംരക്ഷണം എന്നിവ പരിചയപ്പെടുത്തുന്നതിനും, കേരളത്തിന്റെ സംസ്കാരത്തെയും, തനത് കലകളെയും, ആയുര്‍വേദ ചികില്‍സയുടെ അനന്ത സാദ്ധ്യതകളെ കുറിച്ച് മനസിലാക്കുന്നതിനുമായി ദുബായ്‌ പ്രവിശ്യയുടെ സ്പോണ്സര്‍ഷിപ്പില്‍ കേരളത്തിലേക്ക്‌ കൊണ്ട് പോകും.

കേരള പ്രവിശ്യയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെയുള്ള 44 നദികളുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധിക്കുകയും, റിപ്പോര്‍ട്ട് തയ്യാറാക്കി നദീജല മലിനീകരണ ത്തിനെതിരെ നടത്തുന്ന ബോധവല്‍ക്കരണ പര്യടന പരിപാടിക്കും ദുബായ്‌ പ്രൊവിന്‍സ്‌ സഹായം ചെയ്യും.

യു.എ.ഇ. യുടെ വിവിധ പ്രദേശങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന സഹായ പദ്ധതികളുടെ ഉദ്ഘാടനം സമ്മേളനത്തില്‍ വെച്ച് നിയാസ്‌ അലി നിര്‍വഹിച്ചു. ചെയര്‍മാന്‍ വര്‍ഗ്ഗീസ്‌ ഫിലിപ്‌ മുക്കാട്ട് വിശിഷ്ടാതിഥികള്‍ക്ക്‌ ഉപഹാരങ്ങള്‍ നല്‍കി.

ജൂലൈ 28 മുതല്‍ ദോഹയില്‍ നടക്കുന്ന ലോക മലയാളി സമ്മേളനത്തില്‍ ദുബായ്‌ പ്രോവിന്‍സില്‍ നിന്ന് 20 പ്രതിനിധികള്‍ പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ചു ഒട്ടേറെ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « എന്റെ കേരളം ചോദ്യോത്തര പരിപാടി
Next »Next Page » “ശൈഖ് സായിദ്” ശൈഖ് നഹ്യാന് സമ്മാനിച്ചു »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine