കെ. എസ്. സി. നാടകോത്സവം: രചനകള്‍ ക്ഷണിക്കുന്നു

October 6th, 2010

ksc-logo-epathramഅബുദാബി : കേരള സോഷ്യല്‍  സെന്‍റര്‍  സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്   ഡിസംബര്‍ രണ്ടാം വാരത്തില്‍  തിരശ്ശീല ഉയരും.  ഒന്നര മണിക്കൂര്‍  മുതല്‍ രണ്ടര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് പരിഗണിക്കുക. യു. എ. ഇ. അടിസ്ഥാനത്തില്‍ നടക്കുന്ന നാടക മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംഘടന കളില്‍നിന്നും നാടക സമിതി കളില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു.

യു. എ. ഇ. യില്‍ അവതരണ യോഗ്യമായ സൃഷ്ടികള്‍ ഈ മാസം 15 നു മുന്‍പായി  കെ. എസ്. സി. ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55  –  050 31 46 087 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുവാന്‍  കലാവിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ അറിയിച്ചു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

“മാപ്പിള ശൈലി” പ്രകാശനം ചെയ്യുന്നു

October 5th, 2010

book-review-epathramദുബായ്‌ : കെ. എം. സി. സി. തൃശൂര്‍ ജില്ലാ “സര്‍ഗ്ഗ ധാര” യുടെ ത്രൈമാസ സര്‍ഗ്ഗ സംഗമത്തില്‍ വെച്ച് എന്‍. കെ. എ. ലത്തീഫ് രചിച്ച “മാപ്പിള ശൈലി” രണ്ടാം പതിപ്പ്‌ പ്രകാശനം ചെയ്യും. ഒക്ടോബര്‍ 14ന് വ്യാഴം രാത്രി 8 മണിക്ക് ദുബായ്‌ കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി നടക്കുന്നത്. യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ. പി. അബുസമദ് (സാബീല്‍) പ്രകാശനം നിര്‍വഹിക്കും. ബഷീര്‍ തിക്കോടി ഗ്രന്ഥ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. നാസര്‍ ബേപ്പൂര്‍ മോഡറേറ്റര്‍ ആയിരിക്കും.
mappila-shaili-book-epathram
ദുബായ്‌ കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് ഉബൈദ്‌ ചേറ്റുവ, ജനറല്‍ സെക്രട്ടറി എന്‍. എ. കരീം, ജില്ല പ്രസിഡണ്ട് ജമാല്‍ മനയത്ത്‌, ജന. സെക്രട്ടറി മുഹമ്മദ്‌ വെട്ടുകാട്‌ എന്നിവര്‍ സംബന്ധിക്കും.

മൌലവി ഹുസൈന്‍ കക്കാട്, സ്വര്‍ണ്ണം സുരേന്ദ്രന്‍, റീനാ സലിം, ഷീലാ പോള്‍, സബാ ജോസഫ്‌, എന്‍. എസ്. ജ്യോതി കുമാര്‍, ജലീല്‍ പട്ടാമ്പി, ഷാബു കിളിത്തട്ടില്‍, ഇസ്മയില്‍ മേലടി, കെ. എം. അബ്ബാസ്‌, കെ. പി. കെ. വേങ്ങര, ആരിഫ്‌ സൈന്‍, അഡ്വ. ജയരാജ്‌ തോമസ്‌, രാം മോഹന്‍ പാലിയത്ത്, മസ്ഹര്‍, ഷാജി ഹനീഫ, നാരായണന്‍ വെളിയംകോട്, പുന്നക്കന്‍ മുഹമ്മദലി, ലത്തീഫ്‌ മമ്മിയൂര്‍, എസ്. ചേലേരി തുടങ്ങിയവര്‍ പുസ്തക അവലോകനം നടത്തും. കോഴിക്കോട്‌ വചനം ബുക്സ്‌ പ്രസാധകരാണ്. കെ. പി. കുഞ്ഞിമൂസ, ടി. സി. ഗോപിനാഥ്, എം. വി. ബെന്നി എന്നീ സാഹിത്യ സാംസ്കാരിക പണ്ഡിതന്‍മാരുടെ ഈദൃശ പഠനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പ്രസ്തുത ഗ്രന്ഥം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 050 4543895 അഷ്‌റഫ്‌ കിള്ളിമംഗലം (സെക്രട്ടറി)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘മ്യൂസിക്കല്‍ റിയാലിറ്റി ഷോ’ യു. എ. ഇ. യില്‍

October 5th, 2010

ksc-logo-epathramഅബുദാബി: കേരളാ സോഷ്യല്‍ സെന്‍റര്‍ ഒരുക്കുന്ന സംഗീതോത്സവ ത്തിന്‍റെ ഭാഗമായി  യു. എ. ഇ. അടിസ്ഥാന ത്തില്‍  സംഘടിപ്പിക്കുന്ന ‘മ്യൂസിക്കല്‍ റിയാലിറ്റി ഷോ’ നവംബര്‍ അവസാന വാരം നടക്കും. മലയാളത്തിലെ പ്രമുഖ സംഗീതജ്ഞര്‍ വിധികര്‍ത്താക്കള്‍ ആയി എത്തിച്ചേരുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ യില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഗായകര്‍ക്ക് അപേക്ഷിക്കാം. പശ്ചാത്തല സംഗീതം ഇല്ലാതെ രണ്ടു പാട്ടുകള്‍ പാടി റെക്കോര്‍ഡ്‌ ചെയ്ത സി. ഡി. സഹിതം ഒക്ടോബര്‍ 10 നു മുന്‍പ്‌ കെ. എസ്. സി. ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് കലാ വിഭാഗം സിക്രട്ടറി ടി. കെ. ജലീലുമായി ബന്ധപ്പെടുക  ( 050 31 46 087 –  02 631 44 55 )

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം. എസ്. ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചനം

October 5th, 2010

ms-sreenivasan-kerala-kaumudi-epathram

അബുദാബി : കേരള കൌമുദി മാനേജിംഗ് ഡയറക്ടര്‍ ശ്രീ എം. എസ്. ശ്രീനിവാസന്റെ നിര്യാണത്തില്‍ അബുദാബി മലയാളി സമാജം യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. ജനറല്‍ സെക്രട്ടറി യേശുശീലന്‍ ബി. അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഷുക്കൂര്‍ ചാവക്കാട്, ഇടവ സൈഫ്, ട്രഷറര്‍ ജയപ്രകാശ് വി., ചീഫ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ കരീം, ജോയിന്റ് സെക്രട്ടറി അഷ്‌റഫ്‌ പട്ടാമ്പി, ആര്ട്സ് സെക്രട്ടറി ബിജു കിഴക്കനേല, നിസാര്‍ ടി. എം., അനില്‍ കുമാര്‍ കെ. കെ., അബ്ദുല്‍ റഹ്മാന്‍ കെ., ഷക്കീര്‍ ഹുസൈന്‍ കെ. കെ. എന്നിവരും അനുശോചന യോഗത്തില്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ഫോര്‍ എ സൈഡ് ഫുട്‌ബോള്‍ കെ. എസ്. സി. യില്‍

October 4th, 2010

akgopalan-epathramഅബുദാബി: കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന മൂന്നാമത്‌ എ. കെ. ജി. സ്മാരക ഫോര്‍ എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഒക്ടോബര്‍ 4 മുതല്‍ 8 വരെ കെ. എസ്. സി. അങ്കണത്തില്‍ നടക്കും. വൈകീട്ട് 8.30 മുതല്‍ ആരംഭിക്കുന്ന ഫോര്‍ എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ മുതിര്‍ന്ന വരുടെ 20 ടീമുകള്‍ മത്സരിക്കും. ഒരു പൂളില്‍ 5 ടീമുകള്‍ വീതം 4 പൂളുകളി ലായി കളി നടക്കും. കൂടാതെ 18 വയസ്സിനു താഴെ യുള്ള വരുടെ മത്സരവും നടക്കും.  ഇതില്‍  6 ടീമുകള്‍ പങ്കെടുക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ആര്‍ട്ടിസ്റ്റ ചിത്ര രചനാ ക്യാമ്പ്‌
Next »Next Page » എം. എസ്. ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചനം »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine