പി. കെ. ഗോപിയുമായി ഒരു സായാഹ്നം പങ്കിടാം

May 25th, 2010

pk-gopiദുബായ്‌ : പ്രശസ്ത കവിയും ചലച്ചിത്ര ഗാന രചയിതാവുമായ പി. കെ. ഗോപിയുമായി കവിതാ, സാഹിത്യ, ദാര്‍ശനിക ചര്‍ച്ചകളുമായി ഒരു സായാഹ്നം പങ്കിടാനുള്ള അവസരം ദുബായില്‍ ഒരുങ്ങുന്നു. ഇന്ന് വൈകീട്ട് 8 മണി മുതല്‍ ദുബായ്‌ ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഫുഡ്‌ കോര്‍ട്ടിലുള്ള പാര്‍ട്ടി ഹാളില്‍ പി. കെ. ഗോപിയുമായി സംവദിക്കാനുള്ള വേദി ഒരുക്കിയത്‌ ഫുഡ്‌ കോര്‍ട്ടില്‍ തന്നെയുള്ള സല്‍ക്കാര റെസ്റ്റോറന്‍റ്റും ചില സുഹൃത്തുക്കളും ചേര്‍ന്നാണ്. തികച്ചും അനൌപചാരികമായ ഒരു സൌഹൃദ കൂട്ടായ്മയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

പി. കെ. ഗോപിയോടൊപ്പം പ്രമുഖ പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകനായ എം. എ. ജോണ്സന്‍, ക്ലോസ് അപ്പ് മാന്ത്രികനും, നാടന്‍ പാട്ട് – പുല്ലാങ്കുഴല്‍ കലാകാരനുമായ ബാലചന്ദ്രന്‍ കൊട്ടോടി എന്നിവരും പങ്കെടുക്കും. കവിതാ സംഗീത മാന്ത്രിക പ്രദര്‍ശനങ്ങള്‍ അരങ്ങേറുന്ന ഈ കൂട്ടായ്മ മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും യു. എ. ഇ. യിലെ പ്രവാസി മലയാളികള്‍ക്ക്‌ സമ്മാനിക്കുക.

ma-johnson-pk-gopi-balachandran-kottodi

നാടന്‍ പാട്ടിന്റെ മാസ്മരിക താളത്തില്‍ എല്ലാം മറന്ന് ആസ്വദിക്കുന്ന ഒരു അപൂര്‍വ്വ നിമിഷം. ബാലചന്ദ്രന്‍ കൊട്ടോടി പാടുന്ന നാടന്‍ പാട്ടിനോടൊപ്പം താളമടിച്ച് ചേര്‍ന്നു പാടുന്ന ഒട്ടേറെ പേരോടൊപ്പം എം. എ. ജോണ്സന്‍, പി. കെ. ഗോപി എന്നിവരെയും ചിത്രത്തില്‍ കാണാം. ഷാര്‍ജയിലെ ഒരു ലേബര്‍ ക്യാമ്പില്‍ നിന്നാണ് ഈ ദൃശ്യം.

ടിക്കറ്റ്‌ എടുക്കാതെ ഇത്തരമൊരു സാംസ്കാരിക സംഗമത്തില്‍ പങ്കെടുക്കാനുള്ള അവസരം അപൂര്‍വ്വമായി ലഭിക്കുന്ന പ്രവാസി മലയാളികളെ ഏവരെയും ഈ കൂട്ടായ്മയിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി അറിയിക്കുന്നു. രാത്രി 8 മണി മുതല്‍ 12 മണി വരെ സംഗമം ഉണ്ടായിരിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശക്തി തിയേറ്റേഴ്സ് അബുദാബി സാഹിത്യ വിഭാഗം പ്രവര്‍ത്തന ഉദ്ഘാടനം

May 25th, 2010

sakthi-theaters-logoഅബുദാബി : ശക്തി തിയേറ്റേഴ്സ് അബുദാബി സാഹിത്യ വിഭാഗം പ്രവര്‍ത്തന ഉദ്ഘാടനം പ്രശസ്ത നാടക സിനിമാ സംവിധായകന്‍ പ്രിയനന്ദന്‍ നിര്‍വ്വഹിക്കുന്നു. മെയ്‌ 27, 2010 വ്യാഴാഴ്ച രാത്രി 08:30ന് കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് സി. വി. സലാമിന്റെ “അയഞ്ഞ അതിരുകള്‍” എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. പ്രിയനന്ദനില്‍ നിന്നും പുസ്തകം തോമസ്‌ വര്‍ഗ്ഗീസ്‌ ഏറ്റുവാങ്ങും. ജലീല്‍ ടി. കെ. പുസ്തകം പരിചയപ്പെടുത്തും.

പുസ്തക പ്രകാശനത്തെ തുടര്‍ന്ന് “പുതുലോകം പുതുവായന” എന്ന വിഷയത്തില്‍ ഡോ. കെ. എം. ഖാദര്‍ സെമിനാര്‍ അവതരിപ്പിക്കും. അനില്‍ അമ്പാട്ട്, ബാബുരാജ് എന്നിവര്‍ പങ്കെടുക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് നടത്തുന്നു

May 25th, 2010

ദുബായ്‌ : ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജൂണ്‍ 11 ന് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ കോണ്‍സുലേറ്റിലാണ് ഓപ്പണ്‍ ഹൗസ്. പാസ് പോര്‍ട്ട്, വിസ, തൊഴില്‍ സംബന്ധമായ എല്ലാ പരാതികളും ഓപ്പണ്‍ ഹൗസില്‍ അവതരിപ്പിക്കാമെന്ന് കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. വ്യക്തിപരമായി പ്രശ്നങ്ങള്‍ ഉള്ളവര്‍ തങ്ങളുടെ പരാതികള്‍ 04 3570529 എന്ന നമ്പറിലേക്ക് ഫാക്സ് ചെയ്താല്‍ അവ പരിഗണിക്കാന്‍ എളുപ്പമാവുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

-

വായിക്കുക:

അഭിപ്രായം എഴുതുക »

സ്കൂള്‍ ബസില്‍ കുട്ടി മരിച്ച സംഭവം : സ്കൂള്‍ അധികൃതര്‍ കുറ്റക്കാര്‍

May 25th, 2010

ദോഹ : ഖത്തറിലെ ഡി. പി. എസ്. മോഡേണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിക്കാന്‍ ഇടയായതില്‍ സ്കൂള്‍ മാനേജ് മെന്‍റ് കുറ്റക്കാരാണെന്ന് സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തി. സ്കൂള്‍ മാനേജ് മെന്‍റിന്‍റെ അനാസ്ഥ മൂലമാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്നും ഇതിന് കടുത്ത ശിക്ഷയായിരിക്കും നല്‍കുകയെന്നും കൗണ്‍സില്‍ അറിയിച്ചു. സെക്യൂരിറ്റി ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ അന്വേഷണത്തിന് ശേഷമായിരിക്കും ശിക്ഷ പ്രഖ്യാപിക്കുകയെന്നും കൗണ്‍സില്‍ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജസ്ഥാന്‍ സ്വദേശിനിയായ കെ. ജി. വിദ്യാര്‍ത്ഥിനി മരിച്ചത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തൊഴിലുടമയ്ക്ക് ജാമ്യം നിന്ന മലയാളി കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലില്‍

May 25th, 2010

gulf-jailതൊഴിലുടമയ്ക്ക് ജാമ്യം നിന്ന മലയാളി കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലില്‍. പട്ടാമ്പി കരിങ്ങനാട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് മലയാളി തൊഴിലുടമ മുങ്ങിയതിനാല്‍ ജയിലില്‍ ആയിരിക്കുന്നത്. പട്ടാമ്പിക്കടുത്ത് കരിങ്ങനാട് സ്വദേശിയായ കൊട്ടിലങ്ങാത്തൊടി മുഹമ്മദ് മുസ്തഫ കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലാണ്. താന്‍ ഒന്‍പത് വര്‍ഷം ജോലി ചെയ്ത ഫുജൈറയിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിന്റെ പട്ടാമ്പി സ്വദേശിയായ ഉടമക്ക് ചെക്ക് കേസില്‍ ജാമ്യം നിന്നതാണ് താന്‍ ജയിലാകാന്‍ കാരണമെന്ന് മുസ്തഫ പറയുന്നു. വല്ലപ്പോഴും ജയിലില്‍ നിന്ന് വിളിക്കാന്‍ കിട്ടുന്ന അവസരത്തിലാണ് മുസ്തഫ ഇക്കാര്യം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്

ഒരു കമ്പനി കൊടുത്ത കേസില്‍ ആദ്യം സ്ഥാപന ഉടമയാണ് ജയിലിലായത്. ഇയാള്‍ക്ക്‌ ജയില്‍ മോചിതരാകാന്‍ രണ്ട് ജാമ്യക്കാരെ വേണമായിരുന്നു. അങ്ങിനെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ജാമ്യക്കാര നായതെന്ന് മുസ്തഫ പറയുന്നു. യു. എ. ഇ. സ്വദേശിയായ കട ഉടമയും ഇയാളുടെ മോചനത്തിന് ജാമ്യം നിന്നു. എന്നാല്‍ ജയില്‍ മോചിതനായ ഉടമ നാട്ടിലേക്ക് മുങ്ങുകയായിരുന്നുവത്രെ.

ഇതോടെ യു. എ. ഇ. സ്വദേശിയും മുസ്തഫയും ജയിലിലായി. യു. എ. ഇ. സ്വദേശി ഒന്നര ലക്ഷം ദിര്‍ഹം അടച്ച് ജയില്‍ മോചിതനായി.

മുസ്തഫയ്ക്ക് ജയില്‍ മോചിത നാകണമെങ്കില്‍ ഒന്നര ലക്ഷം ദിര്‍ഹം അടയ്ക്കണം. വീടും പറമ്പും പണയപ്പെടുത്തി ഒരു ലക്ഷം ദിര്‍ഹം സമ്പാദിച്ചിട്ടുണ്ട്. ബാക്കിയുള്ള 50,000 ദിര്‍ഹം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.

തന്നെ കബളിപ്പിച്ചു മുങ്ങിയ സ്ഥാപനം ഉടമയുമായി ബന്ധപ്പെടുമ്പോള്‍ താനാര്‍ക്കും പണം നല്‍കാനില്ലെന്ന മറുപടിയാണ് തനിക്ക് ലഭിക്കുന്നതെന്ന മുസ്തഫ സങ്കടത്തോടെ പറയുന്നു. ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം കേശവദാസ പുരത്ത് ഒരു ഡിഷ് വാഷിംഗ് കമ്പനി നടത്തുകയാണത്രെ. സുമനസുകളുടെ കനിവില്‍ എത്രയും വേഗം ബാക്കിയുള്ള തുക കണ്ടെത്താനാകുമെന്നും തനിക്ക് ജയില്‍ മോചനം സാധ്യമാകുമെന്നും മുസ്തഫ സ്വപ്നം കാണുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു.എ.ഇ. യില്‍ ഉച്ച വിശ്രമം ജൂണ്‍ 15 മുതല്‍
Next »Next Page » സ്കൂള്‍ ബസില്‍ കുട്ടി മരിച്ച സംഭവം : സ്കൂള്‍ അധികൃതര്‍ കുറ്റക്കാര്‍ »



  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine