അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ കായിക വിഭാഗത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നടന്നു. അലൈന്‍ സ് പോര്‍ട്സ് ക്ലബ് ഭാരവാഹികളും യു. എ. ഇ. ദേശീയ വോളിബോള്‍ താരങ്ങളുമായ അഹമ്മദ് ജുമാ അല്‍ കാബി, സെയ്ത് ആലി അല്‍ ഹബ്സി എന്നിവര്‍ മുഖ്യാതിഥി കളായിരുന്നു.
ഐ. എസ്. സി. ജനറല്‍ പ്രസിഡന്‍റ് ജിമ്മി, ജനറല്‍ സെക്രട്ടറി ഐ. ആര്‍. മൊയ്തീന്‍, ഡോ. സുധാകരന്‍, പി. പി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് അലൈനിലെ 24 ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് മത്സരത്തിന് തുടക്കം കുറിച്ചു.



സാഹിത്യ പ്രേമികള്‍ക്കും കവിത ആസ്വാദകര്‍ക്കും നാടന്‍ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന വര്‍ക്കുമായി ഒരു സാംസ്കാരിക സായാഹ്നം, അബു ദാബി യുവ കലാ സാഹിതി ഒരുക്കുന്നു. മെയ് 22 ശനിയാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ യുവ കലാ സാഹിതി സംഘടിപ്പിക്കുന്ന ‘കാവ്യ ദര്‍ശന ത്തിന്‍റെ കൈരളി പ്പൂക്കള്‍’ എന്ന പരിപാടിയില്‍ യുവ കലാ സാഹിതി സംസ്ഥാന പ്രസിഡണ്ടും, പ്രശസ്ത കവിയും, ഗാന രചയിതാവു മായ പി. കെ. ഗോപിയും, നാടന്‍ പാട്ടു കലാകാരന്‍ ബാലചന്ദ്രന്‍ കൊട്ടോടിയും, പ്രശസ്ത പരിസ്ഥിതി – സാമൂഹ്യ പ്രവര്‍ത്തകനായ എം. എ. ജോണ്‍സനും പങ്കെടുക്കുന്നു.
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഭാഷാ പ്രചാരണ പരിപാടിയില്‍ മെയ് 16 ഞായറാഴ്ച രാത്രി 8: 30 നു ‘എന്‍റെ ഭാഷ എന്‍റെ സംസ്കാരം’ എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ എന്‍. പി. ഹാഫിസ് മുഹമ്മദ്, കവിയും ഗാന രചയിതാവുമായ പി. കെ. ഗോപി എന്നിവര്‍ സംസാരിക്കുന്നു. തുടര്‍ന്ന് സംവാദവും ഉണ്ടായിരിക്കും.

























