എക്സ്‌ പ്രസ്സ് ബസ്സ് : രണ്ടാം ഘട്ടം തുടങ്ങി

July 2nd, 2022

abu-dhabi-express-bus-service-launched-ePathram
അബുദാബി : അതിവേഗ എക്സ്‌ പ്രസ്സ് ബസ്സ് സർവ്വീസ് രണ്ടാം ഘട്ടം ജൂണ്‍ മുപ്പതു മുതല്‍ തുടക്കം കുറിച്ചു. തലസ്ഥാന നഗരിയില്‍ നിന്നും എമിറേറ്റിന്‍റെ വിവിധ മേഖലകളിലേക്കും തിരിച്ചും അതിവേഗം യാത്ര ചെയ്യാവുന്ന വിധത്തില്‍ ഇടക്കു സ്റ്റോപ്പുകള്‍ ഇല്ലാത്ത അബുദാബി എക്സ്‌പ്രസ്സ് ബസ്സ് സർവ്വീസ് ആദ്യ ഘട്ടം ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആരംഭിച്ചത്. ഇതിന്‍റെ വിജയത്തെ തുടര്‍ന്നാണ് കൂടുതൽ മേഖല കളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കുന്നത് എന്ന് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ (ITC) അറിയിച്ചു.

അബുദാബിയില്‍ നിന്നും ബനിയാസ് ടാക്സി സ്റ്റേഷൻ, മഫ്റഖ് വർക്കേഴ്സ് സിറ്റി, ലൈഫ് ലൈൻ ഹോസ്പിറ്റൽ ബസ്സ് സ്റ്റോപ്പ്, അൽദഫ്ര യിലെ മിർഫ സിറ്റി, സായിദ് സിറ്റി എന്നിവിടങ്ങളിലേക്കാണ് രണ്ടാം ഘട്ട സർവ്വീസ് ആരംഭിച്ചത്.

തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലും സാധാരണ സമയങ്ങളിൽ 25 മിനിറ്റ് ഇടവേളകളിലും ബസ്സ് സർവ്വീസ് നടത്തും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെയും അവധി ദിവസങ്ങളിൽ പുലർച്ചെ ഒരു മണി വരെയും ബസ്സ് സർവ്വീസ് ഉണ്ടാവും.

ആദ്യ ഘട്ടത്തിൽ 38 ബസ്സുകൾ നടത്തിയ 14,500 ട്രിപ്പു കളിലൂടെ 70,000 പേർക്കു യാത്ര ചെയ്യാന്‍ കഴിഞ്ഞു. എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. നന്ദകുമാറിന് മാർകോം ഐക്കൺ ഓഫ് ദി ഇയര്‍ അവാർഡ്

July 1st, 2022

v-nandakuma-lulu-group-get-marcom-icon-award-year-2022-ePathram
അബുദാബി : പ്രമുഖ വ്യാപാര ശൃംഖല ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദ കുമാറിനു മാർകോം ഐക്കൺ ഓഫ് ദ് ഇയര്‍ അവാർഡ്. കഴിഞ്ഞ 22 വർഷമായി ലുലു ബ്രാൻഡിന്‍റെ മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ രംഗങ്ങളില്‍ നൽകിയ സംഭാവനകൾ മാനിച്ചു കൊണ്ടാണ് അവാർഡ്.

ഫെയ്സ്‌ ബുക്ക്, ഗൂഗിള്‍, ടിക് ടോക്ക്, സീബ്ര ടെക്നോളജീസ്, ഇമേജസ് റീട്ടെയില്‍ മാഗസിന്‍ തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ദുബായിൽ നടന്ന വാർഷിക റീട്ടെയിൽ എം. ഇ. ഉച്ചകോടി-2022 യിൽ വെച്ച് മെറ്റാ (ഫെയ്സ്‌ ബുക്ക്) മിഡില്‍ ഈസ്റ്റ് – ആഫ്രിക്ക റീജിയണ്‍ മേധാവി അന്ന ജർമനോസ് അവാർഡ് സമ്മാനിച്ചു. കഴിഞ്ഞ വർഷം ഫോബ്‌സ് മാസികയുടെ മിഡിൽ ഈസ്റ്റിലെ മികച്ച 5 മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ പട്ടികയിൽ വി. നന്ദകുമാർ ഇടം നേടിയിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മെഗാ സ്റ്റേജ് ഷോ ‘ആഘോഷ രാവ്’ ഇസ്‌ലാമിക് സെന്‍ററില്‍

June 30th, 2022

emarati-mallu-aghosha-ravu-ePathram
അബുദാബി : യു. എ. ഇ. യിലെ പ്രമുഖ കലാകാരന്മാർ ചേർന്ന് ടീം ലൈവ് ഈവ് ബാനറിൽ ഒരുക്കുന്ന ‘ആഘോഷ രാവ്’ എന്ന മെഗാ സ്റ്റേജ് ഷോ, ജൂലായ് 2 ശനിയാഴ്ച രാത്രി 7 മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക്ക് സെൻറർ ഓഡിറ്റോറിയത്തിൽ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

aaghosha-raavu-ePathram

നാല് മണിക്കൂർ നീളുന്ന വ്യത്യസ്ഥങ്ങളായ കലാ പരിപാടികളിൽ യു. എ. ഇ.യിലെ പ്രമുഖ ഫോക്ക് ബാൻഡ് ‘ഉറവ് നാടൻ പാട്ട്’ സംഘവും പങ്കാളികൾ ആവുന്നു. ഏഴ് എമിറേറ്റുകളിൽ നിന്നുള്ള നൂറിൽപരം പ്രഗത്ഭരായ കലാകാരെ അണി നിരത്തിയാണ് നൃത്ത സംഗീത വിരുന്നു ഒരുക്കുന്നത്. പ്രവേശനം സൗജന്യം ആയിരിക്കും.

സംഘാടകരായ നഈമ അഹ്മദ്, ബഷീർ, നിർമ്മൽ തോമസ്, ഷിനു സുൾഫിക്കർ, പ്രോഗ്രാം ഡയറക്ടർ ഇമറാത്തി മല്ലു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കാണികൾക്കായി നിരവധി ആകര്‍ഷക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട് എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

June 30th, 2022

kaaba-hajj-eid-ul-adha-ePathram
അബുദാബി : യു. എ. ഇ. യിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2022 ജൂലായ് 8 വെള്ളിയാഴ്ച മുതല്‍ ജൂലായ് 11 തിങ്കളാഴ്ച വരെ നാലു ദിവസം (അറഫാ ദിനം മുതല്‍ മൂന്നാം പെരുന്നാള്‍ കൂടി) ബലി പെരുന്നാള്‍ അവധി ആയിരിക്കും.

ജൂണ്‍ 29 ബുധനാഴ്ച, സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ യു. എ. ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് (ജൂൺ 30) ദുല്‍ഹജ്ജ് ഒന്ന് ആയി പ്രഖ്യാപിച്ചിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കമൽ ഹാസന് യു. എ. ഇ. ​ഗോൾഡൻ വിസ

June 30th, 2022

uae-golden-visa-for-kamal-hasan-ePathram
ദുബായ് : സകലകലാ വല്ലഭന്‍ കമൽ ഹാസന് യു. എ. ഇ. യുടെ ഗോൾഡൻ വിസ സമ്മാനിച്ചു. ദുബായ് ജി. ഡി. ആർ. എഫ്. എ. അധികൃതരിൽ നിന്നും പത്തു വര്‍ഷത്തേക്കുള്ള ഗോൾഡൻ വിസ കമല്‍ ഏറ്റു വാങ്ങി. ചലച്ചിത്ര രംഗത്തെ സംഭാവനകൾ വിലയിരുത്തിയാണ് ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്.

ചലച്ചിത്ര രംഗത്തുനിന്നും മമ്മൂട്ടി, മോഹന്‍ ലാല്‍, സിദ്ധീഖ്, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വി രാജ്, ടോവിനോ തോമസ്, ആസിഫ് അലി, മിഥുന്‍ രമേശ്, ആശാ ശരത്, നൈല ഉഷ, മീരാ ജാസ്മിന്‍, ലാല്‍ ജോസ്, സലീം അഹമ്മദ് തുടങ്ങി നിരവധി അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കും നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹൃദ്യമായ സ്വീകരണത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി
Next »Next Page » ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine