വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: സൗദിയില്‍ നിയന്ത്രണങ്ങള്‍ നീക്കി

March 23rd, 2022

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ് : വിദേശ രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യ യിലേക്ക് വരാന്‍ ഇനി മുതല്‍ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന് അധികൃതര്‍. രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് 99 ശതമാനവും പോസിറ്റീവ് നിരക്ക് നാല് ശതമാനത്തിനു താഴെയും ആയതിനാലാണ് നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിച്ചത്.

രാജ്യത്തേക്ക് വരുന്നവര്‍ കൊവിഡ് പരിശോധനയും യാത്രികര്‍ക്കുള്ള ക്വാറന്‍റൈനും ആവശ്യമില്ല. എന്നാല്‍ ‘മുഖീം’ അറൈവല്‍ രജിസ്‌ട്രേഷന്‍ (Muqeem Arrival Registration) നിര്‍ബ്ബന്ധമാണ് എന്നും സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷ : ആർ. ടി. എ. ബോധവല്‍ക്കരണം നടത്തുന്നു

March 22nd, 2022

motor-cycle-driving-in-abudhabi-ePathram ദുബായ് : രാജ്യത്തെ ഗതാഗത നിയമങ്ങൾ, റോഡുകളിലെ അപകട സാദ്ധ്യതകൾ, വാഹന ങ്ങളുടെ സാങ്കേതിക കാര്യങ്ങൾ എന്നിവയെ ക്കുറിച്ച് ഇരു ചക്ര വാഹന യാത്രക്കാര്‍ക്ക് അവബോധം നല്‍കുന്ന ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തും.

ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) യും പോലീസും ചേർന്നാണ് ബോധവൽക്കരണ ക്യാമ്പയിന്‍ നടത്തുന്നത്. ഇരുചക്ര വാഹനങ്ങളിലെ ഡെലിവറി ജീവനക്കാരാണ് ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് പോലീസ് കണ്ടെത്തിയിരുന്നു.

അമിത വേഗത, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതെയും സിഗ്നലുകൾ ശ്രദ്ധിക്കാതെയും ഉള്ള ഡ്രൈവിംഗ്, അശ്രദ്ധമായി വാഹനം ഓടിക്കുക തുടങ്ങിയവയാണ് അപകടങ്ങൾക്ക് കാരണം.

നിയമ ലംഘകര്‍ക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും എന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗദി അറേബ്യ: മികച്ച എക്സ്‌പോ പവലിയൻ അവാര്‍ഡ് ജേതാവ്

March 21st, 2022

expo-2020-best-pavilion-award-to-saudi-arabia-ePathram
ദുബായ് : എക്സ്‌പോ-2020 യിലെ ഏറ്റവും മികച്ച പവലിയനുള്ള അവാര്‍ഡ് സൗദി അറേബ്യ കരസ്ഥമാക്കി. മികച്ച പവലിയനുള്ള അവാര്‍ഡിന് പുറമെ രണ്ടു പ്രത്യേക അവാര്‍ഡുകളും നേടിയിട്ടുണ്ട്. മികച്ച പുറം ഡിസൈൻ, ഡിസ്പ്ലേ എന്നിവക്കാണ് പ്രത്യേക പുരസ്കാരം. എല്ലാ എക്സ്‌പോ മേളകളിലും മികച്ച പവലിയനെ തെരഞ്ഞെടുക്കുന്ന ‘എക്സിബിറ്റർ’ മാഗസിന്‍ 30 വര്‍ഷത്തോളമായി ഈ രംഗത്ത് മത്സരം ഒരുക്കുന്നു.

യു. എസ്. ഗ്രീൻ ബിൽഡിംഗ് കൗൺസിന്‍റെ ലീഡ് പ്ലാറ്റിനം സർട്ടിഫിക്കറ്റ്, ഏറ്റവും വലിയ ഇന്‍ട്രാക്ടീവ് ലൈറ്റ് ഫ്ലോർ, ഏറ്റവും നീളം കൂടിയ ഇന്‍ട്രാക്ടീവ് വാട്ടർ കർട്ടൻ (32 മീറ്റർ), ഏറ്റവും വലിയ ഇന്‍ട്രാക്ടീവ് ഡിജിറ്റൽ സ്ക്രീൻ മിറര്‍ (1240 ചതരുശ്ര മീറ്റർ) എന്നീ വിഭാഗങ്ങളിൽ 3 ഗിന്നസ് റെക്കോർഡുകളും സൗദി അറേബ്യന്‍ പവലിയൻ നേടിയിരുന്നു.

ഏകദേശം 40 ലക്ഷത്തോളം പേരാണ് ഇതു വരെ സൗദി അറേബ്യ പവലിയനില്‍ എത്തിയത്.  കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിച്ച ദുബായ് വേള്‍ഡ് എക്സ്പോ യിൽ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിച്ച പവലിയനും ഇതു തന്നെ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വ്യക്തി സ്വാതന്ത്ര്യം ഹനിച്ചാല്‍ ജീവപര്യന്തം

March 18th, 2022

jail-prisoner-epathram
അബുദാബി : സ്വാതന്ത്ര്യ ലംഘനത്തിനുള്ള ശിക്ഷകൾ വിശദമാക്കി യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ. വ്യക്തികളെ തട്ടിക്കൊണ്ടു പോയാലും തടങ്കലി‍ൽ വെച്ചാലും ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും.

ആൾ മാറാട്ടം നടത്തിയോ ബലപ്രയോഗത്തിലൂടെയോ ആളുകളെ തെറ്റിദ്ധരിപ്പിച്ചും മര്‍ദ്ദനം, വധ ഭീഷണി, ശാരീരിക-മാനസിക പീഡനം എന്നിവ നടത്തിയാണ് തട്ടിക്കൊണ്ടു പോകുന്നത് എങ്കിലും ജീവപര്യന്തം ശിക്ഷ തന്നെ ആയിരിക്കും എന്നും പബ്ലിക് പ്രോസിക്യൂഷൻ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ വ്യക്തമാക്കി.

2021 ലെ ഫെഡറൽ ഉത്തരവ്-നിയമം നമ്പർ 31 ലെ ആർട്ടിക്കിൾ നമ്പർ 395 അനുസരിച്ചുള്ള കുറ്റ കൃത്യ ങ്ങളുടേയും പിഴകളുടെയും വ്യവസ്ഥകളാണ് ഇത്.

രാജ്യത്തെ നിയമങ്ങളെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ വർദ്ധിപ്പിക്കുവാനും നിയമ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയുള്ള പബ്ലിക് പ്രോസിക്യൂഷന്‍റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സാമൂഹിക മാധ്യമങ്ങളിലെ ഈ പോസ്റ്റ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബസ്സ് യാത്രക്കാരുടെ ശ്രദ്ധക്ക് : നിയമ ലംഘകര്‍ക്ക് ശിക്ഷ കടുപ്പിച്ചു

March 17th, 2022

new-express-bus-service-x09-to-church-ePathram
അബുദാബി : ഡ്രൈവർമാരോടും മറ്റു യാത്രക്കാരോടും ബസ്സ് യാത്രക്കാര്‍ മാന്യമായി പെറുമാറണം എന്നും മര്യാദ ഇല്ലാതെയും മോശമായും പെരുമാറുന്നവർക്ക് 500 ദിർഹം വരെ പിഴ ഈടാക്കും എന്നും ഗതാഗത വകുപ്പ്. ഡ്രൈവര്‍മാരെ ശകാരിക്കുകയോ അസഭ്യം പറയുകയോ സഹ യാത്രികര്‍ക്ക് ശല്യമാവുന്ന വിധ ത്തില്‍ ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യരുത്. നിയമ ലംഘകര്‍ക്ക് കുറ്റത്തിന്‍റെ ഗൗരവം അനുസരിച്ച് 100 ദിര്‍ഹം മുതൽ 500 ദിർഹം വരെ പിഴ ഈടാക്കും എന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.

യാത്രാ നിരക്ക് ഈടാക്കുവാന്‍ ഉപയോഗിക്കുന്ന ‘ഹാഫിലാത്ത്’ കാര്‍ഡുകള്‍ ഇല്ലാതെ യാത്ര ചെയ്യുന്നതും, കാർഡ് റീചാർജ്ജ് ചെയ്യാതെയും, ബസ്സിൽ സ്വൈപ്പ് ചെയ്യാതെയും യാത്ര ചെയ്യുന്നതും ശിക്ഷാര്‍ഹം തന്നെയാണ്. ഈ കുറ്റങ്ങൾക്ക് ഇപ്പോൾ 200 ദിർഹം പിഴ ഈടാക്കുന്നുണ്ട്. ഈ വ്യക്തിഗത കാർഡു കൾ (ഹാഫിലാത്ത്) മറ്റുള്ളവർക്ക് കൈ മാറിയാലും പിഴ ഈടാക്കും.

ബസ്സ് യാത്രയില്‍ പുക വലിക്കുന്നതും ഭക്ഷണ – പാനീയങ്ങള്‍ കഴിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ കുറ്റങ്ങൾക്കും 200 ദിർഹം പിഴയുണ്ട്. സംവരണം ചെയ്ത സീറ്റു കളില്‍ മറ്റുള്ളവര്‍ ഇരുന്നാല്‍ പിഴ ഈടാക്കും. മൂർച്ചയുള്ള ആയുധങ്ങള്‍, പെട്ടെന്നു തീ പിടിക്കുന്ന വസ്തുക്കള്‍ എന്നിവ ബസ്സ് യാത്രക്കാര്‍ കയ്യില്‍ വെച്ചാലും പിഴ ചുമത്തും എന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വേഗതയോടെ ബസ്സ് യാത്രക്ക് അബുദാബി എക്സ്‌പ്രസ്സ് സർവ്വീസ്
Next »Next Page » വ്യക്തി സ്വാതന്ത്ര്യം ഹനിച്ചാല്‍ ജീവപര്യന്തം »



  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine