ദുബായ് : ചലച്ചിത്ര നടന്‍ സിദ്ധീഖ് യു. എ. ഇ. ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബായ് ബിസിനസ്സ് സെറ്റപ്പ് സെന്‍റര്‍ സ്ഥാപനമായ എമിറേറ്റ്സ് ഫസ്റ്റ് സി. ഇ. ഒ. ജമാദ് ഉസ്മാന്‍, ഗോൾഡൻ വിസാ നടപടി കൾക്ക് നേതൃത്വം നൽകി.
വിവിധ രംഗങ്ങളിലെ പ്രതിഭകള്‍ ക്കും തൊഴില്‍ മേഖല കളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ച വെച്ച വിദ്യാര്‍ത്ഥികള്‍ക്കും യു. എ. ഇ. സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കി വരുന്നു.
അബുദാബി യില്‍ അഞ്ഞൂറില്‍ അധികം ഡോക്ടര്‍ മാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി യിരുന്നു. മലയാള സിനിമാ രംഗത്തു നിന്നും അഭിനേതാക്കളായ മമ്മൂട്ടി, മോഹന്‍ ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ആസിഫ് അലി, മിഥുന്‍ രമേശ്, ആശാ ശരത്, നൈല ഉഷ, മീരാ ജാസ്മിന്‍, സംവിധായ കരായ ലാല്‍ ജോസ്, സലീം അഹമ്മദ് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.