അബുദാബി : യു. എ. ഇ. യില്‍ നിന്നും ഇന്ത്യയി ലേക്ക് യാത്ര തിരിക്കുന്നവർക്ക് ആവശ്യ മായ കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടിനു പുതിയ സംവിധാനം ഒരുക്കി എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് രംഗത്ത്.
യാത്രക്കാര്‍ 150 ദിര്‍ഹം മുടക്കി യാല്‍ എൻ. എം. സി. ഹെൽത്ത് കെയര്‍ ഗ്രൂപ്പ് ക്ലിനിക്കു കളില്‍ നിന്നും കൊവിഡ് ടെസ്റ്റ് റിസല്‍ട്ടു വാങ്ങാം. മാത്രമല്ല വീടു കളില്‍ എത്തി ടെസ്റ്റു നടത്തുന്നതിന്ന് 190 ദിര്‍ഹം മുടക്കിയാല്‍ മതി.
അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസൽ ഖൈമ എന്നീ എമിറേറ്റു കളിലാണ് സേവനം ഏർപ്പെടുത്തി യിരി ക്കുന്നത് എന്നും എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് അറിയിച്ചു.
തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സ്ംസ്ഥാന ങ്ങളി ലേക്കുള്ള യാത്രക്കാർക്ക് കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് നിര്‍ബ്ബന്ധം ആക്കി ക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിപ്പ് വന്നതിനു പിന്നാലെ യാണ് എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് പുതിയ സംവിധാനം ഒരുക്കി യിരി ക്കുന്നത്.
#FlyWithIX : Air India Express has partnered with NMC Healthcare for passengers travelling from the UAE to India to take COVID-19 RT-PCR Test.
Find out the cost and NMC Medical Centres/hospitals at https://t.co/IwIY7eSTFU@IndembAbuDhabi pic.twitter.com/LCTghT4KQw
— Air India Express (@FlyWithIX) September 8, 2020
എയര്‍ ഇന്ത്യയുടെ വന്ദേ ഭാരത്, എയർ ബബിൾ പദ്ധതി കൾ പ്രകാരം എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ആർ. ടി. – പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ട് നൽകണം.