പയസ്വിനി കളിപ്പന്തലിനു തുടക്കമായി

August 15th, 2021

payaswini-kasargod-koottayma-logo-ePathram
അബുദാബി : പയസ്വിനി അബുദാബി യുടെ ബാലവേദി കൂട്ടായ്മ ‘കളിപ്പന്തല്‍’ ലോഗോ പ്രകാശനവും ഉദ്ഘാടനവും മജീഷ്യൻ പ്രൊഫസർ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. കൊവിഡ് എന്ന മഹാമാരി നമ്മളെ വീടിന്ന് അകത്ത് തളച്ചിടുന്ന ഈ വേളയിൽ നാം നമ്മുടെ ഹൃദയ ബന്ധ ങ്ങൾ പങ്കു വെക്കുക. അതിനുള്ള വേദിയായി കളിപ്പന്തല്‍ മാറണം എന്ന് പ്രൊഫസര്‍ മുതുകാട് ഓൺ ലൈനിലൂടെ നിര്‍വ്വഹിച്ച ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സ്നേഹം പങ്കു വെക്കുവാനും അതിലൂടെ കളിക്കു വാനും ചിരിക്കു വാനും കുട്ടികൾക്ക് കളിപ്പന്തലിലൂടെ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കളിപ്പന്ത ലിന്റെ ലോഗോ പ്രകാശനം ഒരു മാജിക്കിലൂടെ അദ്ദേഹം നിര്‍വ്വഹിക്കുകയും ചെയ്തു.

ദേവിക രമേശിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ എഴുത്തുകാരിയും സംവിധായിക യുമായ ഷൈല തോമസ് ആശംസ അറിയിച്ചു. കളിപ്പന്തൽ പ്രസിഡണ്ട് ദേവജ് വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. ആർട്സ് സെക്രട്ടറി അഞ്ജലി ബേത്തൂർ, സ്പോർട്സ് സെക്രട്ടറി നവനീത് രഞ്ജിത് എന്നിവർ അതിഥികളെ പരിചയപ്പെടുത്തി.

പയസ്വിനി പ്രസിഡണ്ട് ടി. വി. സുരേഷ് കുമാർ, സെക്രട്ടറി വിശ്വംഭരൻ കാമലോൻ, രക്ഷാധികാരികളായ ജയകുമാർ പെരിയ, വേണു ഗോപാലൻ നമ്പ്യാർ, ആർട്സ് സെക്രട്ടറി ഉമേശ് കാഞ്ഞങ്ങാട്, കളിപ്പന്തൽ ഭാരവാഹികളായ അഭിരാം രതീഷ്, നവനീത് കൃഷ്ണ, ശ്രീലക്ഷ്മി നവീൻ, നിവേദ് വാരിജാക്ഷൻ എന്നിവർ സംസാരിച്ചു.

കളിപ്പന്തൽ സെക്രട്ടറി ശ്രേയ ജിതേഷ് സ്വാഗതവും ട്രഷറർ ദേവർശ് രമേശ് നന്ദിയും പറഞ്ഞു. മലയാളം മിഷൻ നടത്തിയ സുഗതാഞ്ജലി കവിതാ ആലാപന മൽസര ത്തിൽ വിജയികളായ അഞ്ജലി ബേത്തൂർ, അനന്യ സുനിൽ എന്നിവർ കവിതകള്‍ ആലപിച്ചു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാർത്തോമ ഇടവക സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍

August 13th, 2021

marthoma-church-golden-jubilee-ePathram
അബുദാബി : മാർത്തോമ ഇടവക യുടെ സുവർണ്ണ ജൂബിലി ആഘോഷ ങ്ങൾക്ക് 2021 ആഗസ്റ്റ് 13 വെള്ളി യാഴ്ച തുടക്ക മാകും. വൈകുന്നേരം 6 മണിക്ക് ഇടവക യിലും ഓൺലൈനിലും പരിപാടിക്ക് തുടക്കം കുറിക്കും.

മലങ്കര മാര്‍ത്തോമാ സുറിയാനി സഭ യുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാ പ്പോലീത്താ ഉത്‌ഘാടന കർമ്മം നിർവ്വഹിക്കും. റാന്നി നിലക്കൽ ഭദ്രാസനാധി പൻ തോമസ് മാർ തീമൊഥെയൊസ്‌ അദ്ധ്യക്ഷത വഹിക്കും.

യു. എ. ഇ. സഹിഷ്ണത കാര്യ വകുപ്പു മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യാതിഥി ആയി സംബ ന്ധിക്കും. ലുലു ഗ്രൂപ്പ് ചെയർ മാൻ പത്മശ്രീ. എം. എ. യൂസഫ് അലി, ജെംസ് ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ. സണ്ണി വർക്കി, ഇടവക മുൻ വികാരി റവ. പി. ടി. തോമസ്, റവ. റോജി മാത്യു എന്നിവർ ആശംസ സന്ദേശങ്ങൾ നൽകും.

marthoma-church-golden-jubilee-ePathram

റവ. ജിജു ജോസഫ് (ഇടവക വികാരി), റവ. അജിത് ഈപ്പൻ തോമസ് (സഹ വികാരി), സജി തോമസ് (ജനറൽ കൺവീനർ), ടി എം മാത്യു (സെക്രട്ടറി), നോബിൾ സാം സൈമൺ (പബ്ലിസിറ്റി കൺവീനർ), ബിജു മാത്യു, റിനോഷ് മാത്യു വര്‍ഗ്ഗീസ് (ട്രസ്റ്റിമാർ), സാമുവേൽ സഖറിയ, റെജി ബേബി (ആത്മായ ശുശ്രൂഷകർ) അടങ്ങുന്ന 50 അംഗ പ്രവർത്തക സമിതി യാണ് സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടി കൾക്ക് നേതൃത്വം നൽകുന്നത്.

പഠിക്കാൻ സമർത്ഥരായ നിർദ്ധനരായ കുട്ടികൾക്ക്‌ സ്‌കോളർ ഷിപ്പ്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഭവന നിർമ്മാണം, പ്രവാസി കളായ ഇടവകാംഗ ങ്ങൾക്ക് വിവിധ സഹായ പദ്ധതികൾ തുടങ്ങി ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് നിരവധി കാര്യങ്ങള്‍ സുവര്‍ണ്ണ ജൂബിലി ആ ഘോഷ പരിപാടി കളുടെ ഭാഗമായി ഒരുക്കി യിട്ടുണ്ട്.

മലയോര മേഖലയായ കോന്നിയിൽ പുതുതായി സ്ഥാപിതമായ മെഡിക്കൽ കോളേജിനോട് അനുബ ന്ധിച്ചു ഒരു ഗൈഡൻസ് സെന്റർ ആരംഭിക്കും.

അടുത്ത വര്‍ഷം മാര്‍ച്ച് മാസം വരെ നീണ്ടു നില്‍ക്കുന്ന ആഘോഷ ങ്ങ ളുടെ ഭാഗമായി സുവിശേഷ യോഗ ങ്ങൾ, ഗാന സന്ധ്യ, ഓർമ്മകളുടെ പൂക്കളം, ഇടവകയിൽ വിവിധ സംഘടന കളുടെ നേതൃത്വ ത്തിൽ സംഘടി പ്പിക്കുന്ന വൈവിധ്യ മാര്‍ന്ന പരിപാടികൾ നടക്കും. ജൂബിലി സുവനീറും പുറത്തിറക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു.

എണ്ണ ഖനനത്തിന്റെ ആദ്യനാളു കളിൽ അബു ദാബി യിൽ എത്തിയ ക്രൈസ്തവ വിശ്വാസ സമൂഹം 1971 ജനുവരി 12 ന് ഒരു പ്രാർത്ഥനാ കൂട്ടമായി ഒത്തു ചേർന്ന് ആരംഭിച്ച പ്രവർ ത്തനങ്ങൾക്ക് സെപ്റ്റംബർ ഒന്നിന് മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ അംഗീകാരം ലഭിച്ചതോടെയാണ് അബുദാബി മാർത്തോമ്മ ഇടവക രൂപീകൃതമായത്.

ആദ്യകാലങ്ങളിൽ അബുദാബി കോർണിഷിൽ ക്രൈസ്തവർക്ക് പൊതുവായി നൽകിയ ആരാധനാ കേന്ദ്ര മായ സെന്റ് ആൻഡ്രൂസ് ആംഗ്ലിക്കൻ ഇട വക യിലായിരുന്നു ആരാധന നടത്തി യിരുന്നത്.

1984 മുതൽ മുഷ്‌രിഫിൽ സെന്റ് ആൻഡ്രൂസ് സെന്റ റിൽ ആരാധന നടത്തിയിരുന്ന ഇടവക 2004 മാർച്ച് 28 നാണ് മുസ്സഫയിൽ സ്വന്തം ദൈവാലയം നിർമ്മിക്കു വാൻ സ്‌ഥലം അനുവദിച്ചു കിട്ടിയത്‌.

2006 മാർച്ച്‌ 30ന് പുതിയ ദൈവാലയം കൂദാശ ചെയ്‌തു. 1500 കുടുംബ ങ്ങൾ ഉൾപ്പെടെ 6000 അംഗങ്ങൾ ഉള്ള അബു ദാബി ഇടവക ആഗോള മാർത്തോമ്മ സുറിയാനി സഭയിലെ ഏറ്റവും വലിയ ഇടവകളിൽ ഒന്നാണ്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മലപ്പുറം ജില്ലാ കെ. എം. സി. സി. ‘സൻസദ് -21’ ലോഗോ പ്രകാശനം

August 11th, 2021

malappuram-kmcc-sansad-2021-logo-ePathram
അബുദാബി : ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് അബുദാബി – മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘സൻസദ്-21’ എന്ന പ്രോഗ്രാമിന്റെ ലോഗൊ പ്രകാശനം അബുദാബി സ്റ്റേറ്റ് കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, എൽ. എൽ. എച്ച്. ഹോസ്പിറ്റൽ സർജൻ ഡോ. രജനി കാന്ത് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മലപ്പുറം ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ടി. ഹിദായത്തുള്ള അദ്ധ്യക്ഷത വഹിച്ചു.

sansad-21-kmcc-malappuram-committee-ePathram

ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ ജനറൽ സെക്രട്ടറി ടി. കെ. അബ്ദുസ്സലാം, പബ്ലിക് റിലേഷൻ സെക്രട്ടറി സലിം നാട്ടിക എന്നിവർ സംബന്ധിച്ചു. സംസ്ഥാന കമ്മിറ്റി ഭാര വാഹി കളായ അസീസ് കാളിയാടൻ, അഷ്‌റഫ് പൊന്നാനി, റഷീദലി മമ്പാട്എ ന്നിവർ ആശംസ അർപ്പിച്ചു.

മറ്റു ഭാരവാഹികളായ ഹംസക്കോയ, ഹംസുഹാജി പാറയിൽ, ലത്തീഫ് തേക്കിൽ, അസൈനാർ ഹാജി, കുഞ്ഞിപ്പ മോങ്ങം, സി. കെ. ഹുസൈൻ, സൈനുദ്ധീൻ കൊടുമുടി, അബ്ദുൽ ഖാദർ ഒളവട്ടൂർ, പി. ടി. റഫീഖ്, അബുഹാജി, ജാഫർ തെന്നല, ഹൈദർ ബിൻ മൊയ്‌തു, നൗഷാദ് തൃപ്രങ്ങോട് എന്നിവർ സംബന്ധിച്ചു.

ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 13 വെള്ളിയാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി പൂര്‍ണ്ണമായും കൊവിഡ് മാന ദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടക്കും. മാത്രമല്ല മുൻ കൂട്ടി രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് മാത്രമാ യിരിക്കും പ്രവേശനം അനുവദിക്കുക.

സേവന രംഗത്ത് വ്യത്യസ്തമായ പ്രവർത്തന പരിപാടി കൾ നടപ്പിലാക്കി യിട്ടുള്ള കെ. എം. സി. സി. യുടെ ചരിത്ര ത്തിലെ സവിശേഷ മായ ഒരു അദ്ധ്യായ മായി രിക്കും ‘സൻസദ് -21’ എന്ന് സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വൈറല്‍ വീഡിയോ : ചിത്രീകരണ വിശേഷങ്ങളുമായി എമിറേറ്റ്‌സ്

August 10th, 2021

nicole-smith-ludvik-on-top-burj-khalifa-emirates-airline-ePathram
ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട ങ്ങളില്‍ ഒന്നായ ദുബായ് ബുര്‍ജ് ഖലീഫ യുടെ മുകളിൽ എമിറേറ്റ്‌സ് എയർ ലൈൻസി ന്റെ എയർ ഹോസ്റ്റസ് നിൽക്കുന്ന പരസ്യ വീഡിയോ കഴിഞ്ഞ ദിവസ ങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

യു. കെ. യുടെ റെഡ് ലിസ്റ്റിൽ നിന്നും യു. എ. ഇ. യെ മാറ്റിയതിനെ സ്വാഗതം ചെയ്തു കൊണ്ട് എമിറേറ്റ്‌സ് എയർ ലൈൻസ് ഒരുക്കിയ 30 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രം ഉള്ള ഒരു കുഞ്ഞു പരസ്യചിത്രം ആയിരുന്നു ഇത്. സ്കൈ ഡൈവിംഗ് ഇൻസ്ട്രക്ടർ നിക്കോളെ സ്മിത്ത് ലെഡ്‌വിക് ആയിരുന്നു എമിറേറ്റ്സ് എയർ ലൈൻസ് യൂണിഫോം അണിഞ്ഞു ബുർജ് ഖലീഫ യുടെ മുകളിൽ നിന്നത്.

ദൃശ്യ മാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലും എഡിറ്റിംഗിലും ഒന്നുമല്ല എയർ ഹോസ്റ്റ സിനെ ബുര്‍ജ് ഖലീഫ ക്കു മുകളില്‍ കാണിച്ചത് എന്നു വ്യക്തമാക്കുന്ന മേക്കിംഗ് വീഡിയോ എമിറേറ്റ്‌സ് എയർ ലൈൻസിന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തു വിട്ടു.

എന്നാല്‍ ഇത്തരം ഒരു വീഡിയോ ചിത്രീകരിച്ചതില്‍ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമായി ഒട്ടേറെ പേര്‍ ട്വിറ്റര്‍ പേജില്‍ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.

ലോകത്തിന്റെ നെറുകയില്‍ ഒരു സ്ത്രീ എത്തി നില്‍ക്കുന്നു എന്നത് അഭിമാനകരം എന്നുള്ളതാണ് ഒരു ശ്രദ്ധേയ കമന്‍റ്. ഇത്രയും ഉയരത്തില്‍ അപകട കരമായ സാഹചര്യ ത്തില്‍ ഒരു വീഡിയോ ചിത്രീകരി ക്കുമ്പോള്‍ വേണ്ടതായ സുരക്ഷാ മാന ദണ്ഡങ്ങള്‍ പാലിച്ചില്ല എന്നുള്ളത് അടക്കം നിരവധി പിശകുകള്‍ ചൂണ്ടിക്കാണിച്ചവരും ഉണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശ്രദ്ധയില്ലാതെ ഡ്രൈവിംഗ് : ആറു മാസത്തിനിടെ 27076 പേര്‍ക്ക് പിഴ ചുമത്തി

August 8th, 2021

cell-phone-talk-on-driving-ePathram
അബുദാബി : അശ്രദ്ധയോടെ വാഹനം ഓടിച്ചതിനാൽ ട്രാഫിക് നിയമ ലംഘനം ചുമത്തി, കഴിഞ്ഞ ആറു മാസ ത്തിൽ 27, 076 ഡ്രൈവർമാർക്ക് പിഴ എന്ന് പോലീസ്.

വാഹനം ഓടിക്കുമ്പോള്‍ ഫോൺ ചെയ്യുക, മെസ്സേജ് അയക്കുക, സെല്‍ഫി എടുക്കല്‍ തുടങ്ങിയവ യാണ് പ്രധാനമായും കണ്ടെത്തിയ നിയമ ലംഘനങ്ങള്‍. 800 ദിർഹം വീതം പിഴയാണ് ഇത്തരക്കാരില്‍ നിന്നും ഇടാക്കിയത് എന്നും പോലീസ് അറിയിച്ചു.

അശ്രദ്ധമായ ഡ്രൈവിംഗ് കൊണ്ടാണ് ഏറ്റവും കൂടുതൽ അപകടങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് പഠന ങ്ങളും സ്ഥിതി വിവരക്കണക്കുകളും സൂചിപ്പിക്കുന്നത്. ആളു കൾക്ക് ഗുരുതരമായ പരിക്കുകളും ജീവ ഹാനിയും ഇത്തരം അപകടങ്ങൾ മൂലം ഉണ്ടാവും. ആയതിനാൽ പരിപൂർണ്ണ ശ്രദ്ധയോടെ ആയിരിക്കണം ഡ്രൈവിംഗ് എന്നും പോലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പിന്‍ സീറ്റ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബ്ബന്ധം
Next »Next Page » വൈറല്‍ വീഡിയോ : ചിത്രീകരണ വിശേഷങ്ങളുമായി എമിറേറ്റ്‌സ് »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine