
ദുബായ് : യു. എ. ഇ. യില്‍ നിന്നും അവധിക്ക് നാട്ടില്‍ പോയ വരുടെ വിസാ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. വിസ യുടെ കാലാവധി കഴിഞ്ഞാലും മൂന്നു മാസം വരെ നാട്ടില്‍ തന്നെ തുടരാം. തിരികെ യു. എ. ഇ. യില്‍ എത്തി യാല്‍ പിഴ കൂടാതെ ത്തന്നെ വിസ പുതുക്കു വാനും സാധിക്കും.
കാലാവധി തീരുന്ന താമസ വിസ ഉൾപ്പെടെ എല്ലാ വിസ കളും മൂന്ന് മാസത്തേക്ക് പിഴ കൂടാതെ നീട്ടി ക്കൊടുക്കും എന്നുള്ള വിവരം ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി യാണ് അറിയിച്ചത്.
കൊറോണ രോഗ വ്യാപനത്തിന്റെ സാഹചര്യം മൂലം യു. എ. ഇ. യിലെ താമസ ക്കാർക്കും സന്ദർശ കർക്കും ഉണ്ടാകുന്ന ബുദ്ധി മുട്ട് മനസ്സിലാക്കി യാണ് സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുത്തത് എന്നും മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
ഓണ്‍ലൈനില്‍ 24 മണിക്കൂർ ലഭ്യമായ സര്‍ക്കാര്‍ സേവന ങ്ങളുടെ വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന അമർ സെന്ററു മായി 8005111 എന്ന നമ്പരിൽ ബന്ധ പ്പെടാം.
































