മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി

May 9th, 2019

അബുദാബി : മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി രൂപീ കരിച്ചു. സമാജം പ്രസി ഡണ്ട് ഷിബു വര്‍ഗ്ഗീസ്, ജനറൽ സെക്രട്ടറി പി. കെ. ജയ രാജൻ, വനിതാ വിഭാഗം കൺ വീനർ അപർണ്ണ സന്തോഷ് എന്നിവരുടെ നേതൃത്വ ത്തിൽ ചേർന്ന യോഗ ത്തിലാണ് പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തത്.

malayalee-samajam-ladies-wing-2019-ePathram

സിന്ധു ലാലി (കൺ വീനര്‍,) ഷഹാന മുജീബ്, ശോഭ വിശ്വം, ഷബ്‌ന ഷാജ ഹാൻ (ജോയി ന്റ് കൺ വീനർ മാര്‍) എന്നി വരാണു ഭാരവാഹികള്‍. 70 അംഗ ങ്ങ ളുള്ള വനിതാ വിഭാ ഗം മാനേജിംഗ് കമ്മിറ്റിയും നിലവിൽ വന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ എംബസ്സി യിൽ നൃത്ത വിരുന്നു സംഘടിപ്പിച്ചു

May 9th, 2019

indian-embassy-celebrate-world-dance-day-ePathram
അബുദാബി : ലോക നൃത്ത ദിനത്തോട് അനു ബന്ധിച്ച് അബു ദാബി യിലെ നൃത്ത അദ്ധ്യാ പകരുടെ കൂട്ടായ്മ യായ ‘കലാ സമൃദ്ധി’ ഇന്ത്യൻ എംബസ്സി യിൽ നൃത്ത വിരുന്നു സംഘടിപ്പിച്ചു.

ഭരത നാട്യം, കുച്ചിപ്പുടി, കഥക് എന്നിവ ഉൾ പ്പെടുത്തി നൃത്ത സംവിധായിക റാഷിക ഓജ അബ്റോൾ ചിട്ട പ്പെടു ത്തിയ നൃത്താ വിഷ്ക്കാര ത്തില്‍ കുന്ദൻ മുഖർജി, ധർമ്മ രാജ്, റാഷിക ഓജ അബ്റോൾ, ആൻ കിത കൗശിക് എന്നി വര്‍ അരങ്ങിലെത്തി.

ഇന്ത്യൻ എംബസ്സി സെക്കന്റ് കൾച്ചറൽ സെക്രട്ടറി സന്ദീപ് കോഷി പരിപാടി യുടെ ഉത്‌ഘാടനം നിർവ്വ ഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തമുൽ ഖുർആൻ പാരായണവും മൻഖൂസ് മൌലിദ് സദസ്സും

May 9th, 2019

skssf-maulid-mahroof-darimi-ePathram
അബുദാബി : സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ് ഫെഡ റേഷൻ (എസ്‌. കെ. എസ്‌. എസ്‌. എഫ്.) അബു ദാബി – കണ്ണൂർ ജില്ലാ കമ്മിറ്റി യുടേ യും പയ്യന്നൂർ മേഖലാ കമ്മിറ്റി യുടേ യും ആഭി മുഖ്യത്തിൽ ഖത്തമുൽ ഖുർ ആൻ പാരാ യണവും പ്രാർത്ഥനയും സംഘടി പ്പിച്ചു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ നടന്നു വരുന്ന മാസാന്ത മൻഖൂസ് മൌലിദ് പരി പാടി യുടെ ഭാഗ മായി ഒരുക്കിയ ഖത്തമുൽ ഖുർ ആൻ പാരാ യണ ത്തിന് മഅ്റൂഫ് ദാരിമി കണ്ണപുരം, അബ്ദുൽ മജീദ് സഖാഫി ഇരിട്ടി, അലി മൌലവി ഓണപ്പറമ്പ്, അബ്ദുല്ല എറന്തല തുടങ്ങി യവർ നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി ഹഫീള് ചാലാട്, കെ.എം. സി. സി. കണ്ണൂർ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് അദ്നാൻ സാഹിബ്, സലീം മൻഹ, അബ്ദുൽ വാഹിദ് മാടായി, ശിഹാബ് കക്കാട്, സൈഫുദ്ധീൻ മാട്ടൂൽ, മഷ്ഹൂദ് നീർ ച്ചാൽ, ഹാശിം മൂര്യാട്, റിയാസ് ചെമ്പി ലോട്, സുബൈർ അബ്ബാസ്, മുബശ്ശിർ. സി, അബ്ദു ന്നാസർ രാമ ന്തളി തുട ങ്ങിയ വർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൂർവ്വ വിദ്യാർത്ഥി സംഗമം ‘മധുര സ്‌മൃതി കൾ’ ശ്രദ്ധേയമായി

April 30th, 2019

actor-shankar-attend-zamorins-guruvayurappan-college-alumni-family-meet-2019-ePathram
ഷാർജ : കോഴിക്കോട് സാമൂതിരി ഗുരു വായൂ രപ്പൻ കോളേജ് അലുമിനി യു. എ. ഇ. ചാപ്റ്റർ സംഗമം ‘മധുര സ്‌മൃതി കൾ’ പരിപാടിയുടെ വൈവിധ്യ ത്താല്‍ ശ്രദ്ധേയ മായി. പ്രശസ്ത അഭി നേതാവ് ശങ്കർ കുടുംബ സംഗമം ഉത്ഘാ ടനം ചെയ്തു.

നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടി ലേ ക്ക് തിരിച്ചു പോവുന്ന സതീഷ് നായർ ക്കു യാത്ര യയപ്പു നൽകി. സ്ഥാപക അംഗ ങ്ങ ളായ മോഹൻ വെങ്കിട്ട്, സലിം. കെ. പി., രഘു രാജ്, സാമൂഹ്യ പ്രവർത്തകൻ നസീർ വാടാന പ്പള്ളി എന്നി വരെ ആദരിച്ചു.

അലുമിനി പ്രസിഡണ്ട് സുജിത് അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി ശങ്കർ സ്വാഗത വും ട്രഷറർ ബിബിജിത് നന്ദിയും പറഞ്ഞു. സിറാജ്, സമീർ, മനോജ് എന്നി വർ കലാ പരി പാടി കൾക്ക് നേതൃത്വം നൽകി.

ഗത കല സ്മരണ കൾ പങ്കു വെച്ചും പാട്ടും നൃത്ത നൃത്യ ങ്ങളു മായി ഒരു ക്കിയ കുടുംബ സംഗമം പൂർവ്വ വിദ്യാർ ത്ഥി കൾക്ക് അവി സ്മരണീയ മായി മാറു കയും ചെയ്തു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. സാഹിത്യ സംവാദവും മെയ് ദിന ആചരണവും

April 30th, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘ ടിപ്പി ക്കുന്ന സാഹിത്യ സംവാദം ഏപ്രിൽ 30 ചൊ വ്വാ ഴ്ച രാത്രി ഏഴര മണി ക്കും ലോക തൊഴി ലാളി ദിന ആചരണം മെയ് ഒന്ന് ബുധ നാഴ്ച രാത്രി എട്ടു മണി ക്കും നടക്കും എന്ന് സംഘാ ടകർ അറിയിച്ചു.

പ്രണയം കൗമാര കാമനകളിൽ എന്ന വിഷയ ത്തിൽ ഒരുക്കുന്ന സംവാദ ത്തിൽ സാംസ്‌കാ രിക പ്രവർ ത്തക രായ അഡ്വ. ആയിഷ സക്കീർ ഹുസൈൻ, ഹണി ഭാസ്കർ എന്നി വർ സംബ ന്ധിക്കും.

മെയ് ഒന്ന് ബുധനാഴ്ച സംഘടി പ്പിക്കുന്ന മെയ് ദിന ആചരണ പരി പാടി യിൽ പ്രശസ്ത എഴുത്തു കാരി ഡോ. എസ്. ശാരദ ക്കുട്ടി മുഖ്യ പ്ര ഭാഷണം നടത്തും. തുടര്‍ന്ന് വിവിധ കലാ പരിപാടി കള്‍ അരങ്ങേറും

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗീവർഗ്ഗീസ് സഹദാ യുടെ ഓർമ്മ പ്പെരുന്നാൾ ആചരിച്ചു
Next »Next Page » പൂർവ്വ വിദ്യാർത്ഥി സംഗമം ‘മധുര സ്‌മൃതി കൾ’ ശ്രദ്ധേയമായി »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine