നാനോ ക്രിക്കറ്റ് : അബുദാബി ബ്രദേഴ്സ് ജേതാക്കൾ

October 14th, 2019

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ കായിക വിഭാഗം സംഘടിപ്പിച്ച നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റിൽ അബുദാബി ബ്രദേഴ്സ് ജേതാക്ക ളായി. തളി പ്പറമ്പ് മുനിസിപ്പൽ കെ. എം. സി. സി. യെ പരാജയ പ്പെടുത്തി യാണ് അബു ദാബി ബ്രദേഴ്സ് കപ്പു നേടിയത്. ടൂർണ്ണ മെന്റിൽ വ്യക്തി ഗത സമ്മാന ങ്ങൾ ക്കായി മനാഫ് (മാൻ ഓഫ് ദി മാച്ച്), സഫാദ് (ബെസ്റ്റ് ബൗളർ), സവാദ് (ബെസ്റ്റ് ബാറ്റ്‌സ് മാൻ) എന്നിവ രെയും തെരഞ്ഞെടുത്തു.

അബുദാബി യാസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സര ത്തിൽ 16 പ്രമുഖ ടീമുകൾ പങ്കെ ടുത്തു. ഇസ്ലാ മിക് സെന്റർ പ്രസി ഡണ്ട് പി. ബാവ ഹാജി വിജയി കൾ ക്കുള്ള ട്രോഫി യും ജനറൽ സെക്രട്ടറി എം. പി. എം. റഷീദ് റണ്ണേഴ്‌സ് അപ്പി നുള്ള ട്രോഫിയും സമ്മാനിച്ചു.

ഇസ്ലാമിക് സെന്റർ ഭാരവാഹി കളാ യ ഹംസ നടുവിൽ, മുജീബ് മൊഗ്രാൽ, ടി. കെ. അബ്ദുൾ സലാം, കബീർ ഹുദവി, കുഞ്ഞി മുഹമ്മദ്, അബ്ദുൾ റസാഖ് കേളോത്ത്, അഹമ്മദ് കുട്ടി,കെ. എം. സി. സി. സെക്രട്ടറി അഡ്വ. കെ. വി. മുഹ മ്മദ് കുഞ്ഞി, ഇ. ടി. എം. സുനീർ, ശറഫുദ്ദീൻ കുപ്പം, അബ്ദുൾ റഹി മാൻ, ഹനീഫ്, ശാദുലി, ഷമീം, പി. എസ്. മുത്തലിബ് തുടങ്ങിയവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എംബസ്സി സേവന ങ്ങള്‍ വെള്ളി യാഴ്ച വീണ്ടും സമാജത്തില്‍

October 10th, 2019

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി സേവന ങ്ങള്‍ എറ്റവും വേഗത യില്‍ സാധാരണ ക്കാരി ലേക്ക് എത്തി ക്കുന്ന തിന്റെ ഭാഗ മായി അബുദാബി  മലയാളി സമാജം ഏര്‍പ്പെടുത്തിയ സേവന പദ്ധതി മുസ്സഫ യിലെ  സമാജം അങ്കണ ത്തില്‍ രണ്ടു വെള്ളിയാഴ്ചകളിലായി (11, 18 എന്നീ തിയ്യതികളിൽ) ഉണ്ടായിരിക്കും എന്നു സമാജം ഭാരവാഹികള്‍ അറിയിച്ചു.

വെള്ളിയാഴ്ച അവധി ദിവസം ആണെങ്കിലും എംബസ്സി അധികൃതര്‍ സമാജത്തില്‍ എത്തി സേവന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ചിട്ടി ഹെൽപ്പ് ലൈൻ കെ. എസ്. സി. യില്‍ 

October 7th, 2019

ksc-logo-epathram
അബുദാബി : കെ. എസ്. എഫ്. ഇ. പ്രവാസി ചിട്ടി യുടെ ഹെൽപ്പ് ഡെസ്ക് കേരള സോഷ്യൽ സെന്റ റിൽ ആരം ഭിച്ചു.

ഒക്ടോബര്‍ 15 വരെ പ്രവാസി ചിട്ടി ഹെൽപ്പ് ഡെസ്ക് സേവനം ലഭിക്കും. വൈകുന്നേരം 7 മണി മുതൽ രാത്രി 9.30 വരെയാണ് ഹെൽപ്പ് ഡെസ്ക് പ്രവര്‍ ത്തിക്കുക.

പ്രവാസി ചിട്ടി യിൽ ചേരു വാന്‍ താൽപ്പര്യ മുള്ള വർ പാസ്സ് പോര്‍ട്ട്, വിസാ പേജുകള്‍, എമിറേറ്റ്സ് ഐ. ഡി. എന്നിവ യുടെ കോപ്പി യുമായി കേരള സോഷ്യൽ സെന്റ റിൽ നേരിട്ട് എത്തേണ്ടതാണ്. വിശദ വിവര ങ്ങള്‍ക്ക് വിളിക്കുക : 02 631 44 55

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിൽ നിരവധി കുറ്റങ്ങൾക്ക് പിഴ ശിക്ഷ

October 7th, 2019

logo-abudhabi-judicial-department-ePathram.jpg

അബുദാബി : മുപ്പതോളം കുറ്റ ങ്ങളിൽ ക്രിമിനൽ നടപടി കൾ നടത്തുകയോ പിഴ ചുമത്തുകയോ ചെയ്യാൻ പ്രോസി ക്യൂട്ടർ മാരെ അധികാരപ്പെടുത്തി യു. എ. ഇ. അറ്റോർണി ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു.

വിവര സാങ്കേതിക സൗകര്യങ്ങൾ (മൊബൈൽ ഫോണ്‍, ഇന്റര്‍ നെറ്റ്) ഉപയോ ഗിച്ച് മറ്റുള്ളവരെ അപമാനി ക്കുക, വണ്ടിച്ചെക്ക് എന്നീ കുറ്റ കൃത്യങ്ങളും ആത്മ ഹത്യാ ശ്രമം (1000 ദിർഹം), റമദാന്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷിക്കുക (2000 ദിർഹം) തുട ങ്ങിയ വക്ക് പിഴ ചുമത്തും. വണ്ടിച്ചെക്ക് കേസില്‍ 5 000 ദിർഹം മുതല്‍ 10,000 ദിർഹം വരെ പിഴ കിട്ടും.

മൊബൈൽ ഫോണ്‍, ഇന്റര്‍ നെറ്റ് എന്നീ ടെലികോം സംവിധാനം ഉപ യോഗിച്ച് അശ്ലീലം പറയുക, മറ്റുള്ള വരെ അപ മാനിക്കുക തുടങ്ങിയ കുറ്റങ്ങള്‍, അന്യ രുടെ വസ്തുക്കൾ നശിപ്പിക്കുക എന്നിവക്ക് 3000 ദിർഹം പിഴ ശിക്ഷ കിട്ടും.

സർക്കാർ ഉദ്യോഗ സ്ഥരെ അപമാനിച്ചാൽ 5000 ദിർഹം വരെ പിഴയുണ്ട്. വിസ കാലാവധി കിഴിഞ്ഞു 90 ദിവസ ത്തില്‍ അധികം രാജ്യത്തു തങ്ങിയാൽ 1000 ദിർഹം പിഴ അടക്കണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമാജത്തിൽ വിദ്യാരംഭം : പ്രഭാ വര്‍മ്മ എത്തുന്നു

October 7th, 2019

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : പ്രവാസികളുടെ മക്കള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കുവാന്‍ ഇത്ത വണയും അബുദാബി മലയാളി സമാജം അവസരം ഒരുക്കുന്നു.

ഒക്ടോബര്‍ എട്ട് ചൊവ്വാഴ്ച രാവിലെ ആറു മണി മുതല്‍ ഒരുക്കുന്ന വിദ്യാരംഭം പരി പാടിയില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കവിയും ഗാന രചയിതാവും മാധ്യമ പ്രവര്‍ ത്തകനും ടെലി വിഷന്‍ അവതാര കനു മായ പ്രഭാ വര്‍മ്മ സംബന്ധിക്കും.

കൂടുതല്‍ വിവര ങ്ങള്‍ക്കും രജിസ്റ്റേഷനും സമാജം ഓഫീസു മായി ബന്ധപ്പെ ടുക. 02 55 37 600

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അ​തി​ർ​ത്തി​ ക​ട​ന്നു​ള്ള പ​ണ​മി​ട​പാട് : ഫി​നാ​ബ്ല​ര്‍ – സാം​സംഗ് പേ കൈ​ കോ​ർ​ക്കു​ന്നു
Next »Next Page » യു. എ. ഇ. യിൽ നിരവധി കുറ്റങ്ങൾക്ക് പിഴ ശിക്ഷ »



  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine