അബുദാബി : കേരള സോഷ്യൽ സെന്റർ പ്രതി മാസ ചർച്ചാ വേദിയായ ‘ചുറ്റു വട്ടം’ പരി പാടി യിൽ ഇന്ത്യൻ ഭരണ ഘടന അവകാശ ങ്ങൾ (Present and Future) എന്ന വിഷയ ത്തെ അധി കരിച്ച് അഡ്വ ക്കേറ്റ് സലീം ചോല മുഖത്ത് മുഖ്യ പ്രഭാഷണം നടത്തി.
ജനാധിപത്യത്തിൽ അനു കൂലി ക്കുന്ന വരുടെ പോലെ തന്നെ എതിർക്കുന്ന വരുടെ സ്വര ത്തിനും കഴിഞ്ഞ കാല ങ്ങളിൽ പ്രാധാന്യം കിട്ടിയിരുന്നു. എന്നാൽ ഈ പാർല മെന്റിലെ വിവിധ സമ്മേളന ങ്ങൾ പരിശോധിക്കു മ്പോൾ എതിർ ക്ക പ്പെടുന്ന യാളു കളെ അധി കാര ത്തിന്റെ അല്ലെങ്കിൽ ആൾ ക്കൂട്ട ത്തിന്റെ ബല ത്തിൽ അടിച്ചിരുത്തുന്ന അല്ലെങ്കിൽ ഒച്ച വെച്ചു കൂവി യിരുത്തുന്ന അങ്ങേ യറ്റം മ്ലേച്ഛ മായ കാഴ്ച യാണ് കാണാൻ കഴിയുന്നതെന്ന് അദ്ദേഹം അഭി പ്രായ പ്പെട്ടു.
സി. എസ്. ചന്ദ്ര ശേഖരൻ, ബിജിത്ത് കുമാർ, ഫൈസൽ വാടാന പ്പള്ളി, എ. പി. ഗഫൂർ തുടങ്ങി യവർ സംബന്ധിച്ചു .
അബുദാബി : വര്‍ണ്ണാഭമായ കലാ – സാംസ്കാരിക പരിപാടി കളോടെ അബുദാബി മല യാളി സമാജം സംഘടിപ്പിച്ച ഓണാഘോഷം പരി പാടി കളുടെ വൈവിധ്യ ത്താൽ ശ്രദ്ധേയ മായി.
വിവിധ കലാ രൂപങ്ങൾ അണി നിരത്തി താലപ്പൊലിയും ചെണ്ടമേള വും മാവേലി എഴു ന്നെള്ളത്ത് തിരുവാതിര ക്കളി, ഓണപ്പാട്ട്, സംഘ നൃത്തം, കുട്ടി കളുടെ ചിത്രീ കര ണവും അരങ്ങേറി. ഓണാഘോഷങ്ങളുടെ ഭാഗമായി സംഘ ടിപ്പിച്ച മല്‍സര വിജയി കള്ക്കുള്ളസമ്മാന ങ്ങള്‍ നല്‍കി.
സമാജം പ്രസിഡണ്ട് ഷിബു വർഗ്ഗീസ്അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. കെ. ജയ രാജ്, വൈസ് പ്രസിഡണ്ട് സലീം ചിറക്കൽ, ട്രഷറര്‍ അബ്ദുൽ ഖാദർ തിരുവത്ര തുടങ്ങിയവർ നേതൃത്വം നൽകി.
അബുദാബി : യു. എ. ഇ. എക്സ് ചേഞ്ച്, യൂനിമണി, ഫിനാബ്ലർ എന്നീ സ്ഥാപ നങ്ങ ളിലെ ജീവനക്കാര്‍ ഒരുക്കിയ വിപുലമായ ഓണാഘോഷം വിവിധ രാജ്യ ക്കാരുടെ സൗഹൃദം പങ്കിടുന്ന വേദിയായി.
‘ഓണം – യു. എ. ഇ. യുടെ സഹിഷ്ണുതാ വർഷത്തിന്ന് ഒരു സമർപ്പണം’ എന്ന ആശയ ത്തില്‍ ഒരുക്കിയ ആഘോഷ പരിപാടി കളില്വിവിധ രാജ്യക്കാരായ ജീവനക്കാർ മൂന്നു ടീമു കളായി പൂക്കള മത്സരം, വടം വലി മത്സരം, കൈ കൊട്ടിക്കളി എന്നിവ സംഘടി പ്പിച്ചു. വിഭവ സമൃദ്ധ മായ ഓണ സദ്യയും ഉണ്ടായിരുന്നു
അബുദാബി : ഐ. എസ്. സി. യുടെ ഓണാ ഘോഷം വൈവിധ്യമാര്‍ന്ന പരി പാടി കളോ ടെ സംഘടി പ്പിച്ചു. മഹാബലി എഴുന്നെള്ളത്ത്, താലപ്പൊലി, ചെണ്ട മേള ത്തോടെ യുള്ള ഘോഷ യാത്ര, ഓണ സദ്യ എന്നിവ യായി രുന്നു ഓണാ ഘോഷത്തിനെ ആകര്‍ഷക മാക്കി യത്.
ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്ഥാന പതി നവ്ദീപ് സിംഗ് സൂരി, ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പന്ഥ് തുടങ്ങിയവര്‍ മുഖ്യ അതിഥി കളായി സംബന്ധിച്ചു. ജനറൽ സെക്രട്ടറി കെ. സത്യബാബു, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ വല്യത്താൻ തുടങ്ങി യവർ സംസാരിച്ചു.
ഓണാഘോഷ ത്തിന്റെ ഭാഗമായി ഞായര്‍, തിങ്കള്‍, ചൊവ്വ (സെപ്റ്റം ബര്‍ 15, 16, 17) എന്നീ ദിവസ ങ്ങളില്‍ വിവിധ മത്സര ങ്ങൾ അരങ്ങേറും. വ്യാഴാഴ്ച (19 ന് രാത്രി 8 മണിക്ക് കലാ സാംസ്കാരിക പരി പാടി കളും സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച രാത്രി 8 മണിക്ക് തിരു വാതിര ക്കളി മത്സരവും നടക്കും.
അബുദാബി : പ്രവാസി കലാകാര ന്മാർ ഒരുക്കിയ ദൃശ്യാവിഷ്‌കാരം ‘പെരുന്നാൾ ചേല്’ സംഗീത പ്രേമി കളുടെ മികച്ച പിന്തുണ യോടെ മുന്നേറുന്നു. മാപ്പിള പ്പാട്ടിന്റെ തനിമ ചോർന്നു പോകാതെ ഒരുക്കിയ ഈ സൃഷ്ടി, ലോജിക് മീഡിയ യു ട്യൂബ് ചാനൽ വഴി യാണ് റിലീസ് ചെയ്തത്.
കവിയും ഗാന രചയിതാവുമായ ഫത്താഹ് മുള്ളൂർക്കര യുടെ അർത്ഥ സമ്പുഷ്ടമായ വരി കൾക്ക് ഹൃദ്യ മായ സംഗീതം ഒരുക്കി യത് കാഥികനും സംഗീത സംവിധായ കനുമായ തവനൂർ മണി കണ്ഠൻ. ‘പെരുന്നാൾ ചേല്’ ആസ്വാദ്യ കരമായി ഓർക്കസ്ട്രയും പ്രോഗ്രാ മിംഗും നിർവ്വ ഹിച്ചത് കമറുദ്ധീൻ കീച്ചേരി.
ഗായകരായ ഷംസുദ്ധീൻ കുറ്റിപ്പുറം, നിജാ നിഷാൻ എന്നിവർ ഭാവ സമ്പുഷ്ട മായി ആലപിച്ച ഗാനം എല്ലാത്തരം പ്രേക്ഷകരെ യും ആകർഷി ക്കും വിധം ദൃശ്യാവിഷ്‌കരണം ചെയ്ത് ഒരുക്കിയത് e – പത്രം കറസ്‌പോണ്ടന്റ് കൂടി യായ പി. എം. അബ്ദുൽ റഹിമാൻ.
ഈദ് ആഘോഷ ങ്ങളുടെ ഭാഗ മായി പ്രവാസ ലോകത്തെ ഒരു സൗഹൃദ ക്കൂട്ടാ യ്മ യിൽ അവതരി പ്പിക്കുന്ന ഗാനാ ലാപന രംഗത്ത് ഗായകരായ ഷംസുദ്ധീനും നിജയും തന്നെ പാടി അഭിനയിക്കുന്നു.
യു. എ. ഇ. യിലെ പ്രമുഖ വാദ്യ കലാ കാരന്മാരായ മുഹമ്മദലി കൊടുമുണ്ട (തബല), കരീം സെയ്ത് താണി ക്കാട് (ഹാർമോണിയം), അൻസർ വെഞ്ഞാറ മൂട് (റിഥം പാഡ്), ശ്രീധർഷൻ സന്തോഷ് (കീ ബോർഡ്) എന്നിവർക്ക് കൂടെ ഷഫീഖ് ചിറക്കൽ (ഫ്ലൂട്ട്), നിയാസ് അഹമ്മദ് (ഗിറ്റാർ) എന്നിങ്ങനെ മൂന്നു തല മുറ യിലെ കലാ കാര ന്മാരെ ഈ ദൃശ്യ ആവിഷ്ക്കാരത്തിനായി അണി നിരത്തി യിട്ടുണ്ട്.
സമകാലിക ഇന്ത്യൻ സാമൂഹിക അന്തരീക്ഷ ത്തിൽ കണ്ടു വരുന്ന വേർ തിരി വുകൾ പ്രവാസ ഭൂമിക യിൽ ഇല്ല എന്ന് സമൂഹത്തോട് ഉറക്കെ വിളിച്ചു പറ യുക യാണ് ഈ സംഗീത ദൃശ്യ ആവിഷ്കാരത്തി ലൂടെ എന്ന് അണിയറക്കാർ അറിയിച്ചു.
ക്യാമറ : മുജീബ് വളാഞ്ചേരി, സുബിൻ ചന്ദ്രൻ, സനീബ് ഹനീഫ്, എഡിറ്റിംഗ് : വിഷ്ണു, സ്റ്റുഡിയോ : ക്രിയേറ്റിവ് ഈവന്റ് മാനേജ്മെന്റ് അബുദാബി, റെക്കോർ ഡിംഗ് : അൻസർ വെഞ്ഞാറമൂട്, പോസ്റ്റർ ഡിസൈൻ : ഉദയൻ എടപ്പാൾ (സാൻഡ് ആർട്ടിസ്റ്റ്). കോഡിനേഷൻ : പി. ടി. കുഞ്ഞു മോൻ മദിരശ്ശേരി, ഹാരിസ് കൊലാത്തൊടി, നിർമ്മാണം : യാസിർ യൂസുഫ്.
പിന്നണി പ്രവര്‍ത്തകര്‍
ഗാന രചയി താവും സംഗീത സംവിധായ കനുമായ സുബൈർ തളിപ്പറമ്പ്, സംഗീത കൂട്ടായ്മ സോംഗ് ലവ് ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ, നൗഷാദ് ചാവക്കാട്, ഡാനിഫ് ചാവക്കാട്, ഫസൽ തങ്ങൾ ഒരുമനയൂർ, ജലീൽ തങ്ങൾ തിക്കൊടി, കെ. സി. അജിത് കണ്ണൂർ, സന്തോഷ് കുമാർ, ഹിമ ബിന്ദു സന്തോഷ്, ജുനൈദ് കോട്ടക്കൽ, എ. കെ. സി. മടിക്കൈ, ശിഹാബ് കാസർ ഗോഡ് തുടങ്ങിയ വരാണ് മറ്റു പിന്നണി പ്രവർത്തകർ.
നിഷാൻ അബ്ദുൽ അസീസ്, റാഫി പാവറട്ടി, വി. സി. അഷ്‌റഫ് പെരുമ്പിലാവ്, അബ്ദുള്ള ഷാജി, സാലിഹ് വട്ടേക്കാട്, സിയാദ് കൊടുങ്ങലൂർ തുടങ്ങി സോംഗ് ലവ് ഗ്രൂപ്പ് അംഗ ങ്ങളും പെരുന്നാൾ ചേല് ദൃശ്യവൽ ക്കരി ക്കുവാൻ ഈ കൂട്ടായ്മയുടെ ഭാഗമായി.