
അബുദാബി : സ്വകാര്യ വാഹന ങ്ങളിലെ അനധികൃത ടാക്സി സർവ്വീസിന് എതിരെ ബോധ വല്‍ക്കരണം ശക്തമാക്കി അബുദാബി പോലീസ്. സ്വകാര്യ വാഹന ങ്ങളില്‍ സമാന്തര ടാക്സി സര്‍വ്വീസ് നടത്തുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
അനധികൃത ടാക്സി യിലെ യാത്ര സുരക്ഷിതമല്ല. യാത്രാ വേളയില്‍ അപകടം സംഭവിച്ചാല്‍ ഡ്രൈവര്‍ രക്ഷപ്പെടും. ഇയാൾക്ക് എതിരെ നിയമ നടപടി കള്‍ സ്വീകരിക്കു വാന്‍ കഴിയില്ല. ഇത്തരം അനധികൃത യാത്ര കളിലെ അപകട ങ്ങള്‍ക്ക് ഇൻഷ്വറൻസ് പരി രക്ഷയോ നഷ്ട പരിഹാരമോ ലഭിക്കില്ല. ചെറിയ ലാഭം നോക്കി സുരക്ഷ മറന്നു പോകരുത്.
മലയാളം ഉൾപ്പെടെ വിവിധ ഭാഷ കളില്‍ ബോധ വല്‍ക്കരണ പോസ്റ്ററുകളും വീഡിയോ കളും സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനധികൃത ടാക്സി നിയമ വിരുദ്ധ മാണ്. പിടിക്കപ്പെട്ടാൽ ഫെഡറൽ ഗതാഗത നിയമം അനുസരിച്ച് 3,000 ദിര്‍ഹം പിഴയും 24 ബ്ലാക്ക് പോയിന്റു മാണ് ശിക്ഷ. കൂടാതെ ഒരു മാസ ത്തേക്കു വാഹനം കണ്ടു കെട്ടുകയും ചെയ്യും.
* AD Police : FaceBook – Twitter