ചന്ദ്രക്കല ദൃശ്യമായി : മുഹറം ഒന്ന് വ്യാഴാഴ്ച

August 20th, 2020

crescent-moon-ePathram
അബുദാബി : സൗദി അറേബ്യയില്‍ മുഹറം മാസ പ്പിറവി ദൃശ്യമായ തോടെ യു. എ. ഇ. യിലും ഹിജ്റ പുതു വല്‍സര ദിനം ആഗസ്റ്റ് 20 വ്യാഴാഴ്ച തന്നെ എന്ന് ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയം  അറിയിച്ചു.

ഹിജ്റ 1442 പുതു വല്‍സര അവധി, മുന്‍ പ്രഖ്യാപനം പോലെ തന്നെ ആഗസ്റ്റ് 23 ഞായറാഴ്ച ആയിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജ്യം വിടാൻ മൂന്ന് മാസം കൂടി സമയം

August 17th, 2020

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
അബുദാബി : വിസാ കാലാവധി കഴിഞ്ഞ വര്‍ക്ക് രാജ്യം വിടാനുള്ള സമയ പരിധി മൂന്നു മാസം കൂടി നീട്ടി നല്‍കി യു. എ. ഇ. മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീര്‍ന്ന വര്‍ക്ക് യു. എ. ഇ. വിടാന്‍ നവംബര്‍ 17 വരെ സമയം അനുവദിച്ചു. ഫെഡറൽ അഥോറിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് ഡയറക്ടർ ജനറൽ സഈദ് റകൻ അൽറാഷിദി അറിയിച്ചതാണ് ഇക്കാര്യം.

പിഴ അടക്കാതെ വിസ പുതുക്കുന്നതിനും രാജ്യം വിടാനും അനുവദിച്ചിരുന്ന കാലാവധി അവസാനി ച്ചിരുന്നു. അതിനു തൊട്ടു പിറകെയാണു മൂന്നു മാസ ത്തെ കാലാവധി നീട്ടി നല്‍കി യിരിക്കുന്നത്.

എന്നാല്‍ മാര്‍ച്ച് 1 ന് ശേഷം വിസ കാലാവധി കഴിഞ്ഞ വര്‍ക്കും വിസ ക്യാന്‍സല്‍ ചെയ്ത വര്‍ക്കും ഈ ആനു കൂല്യം ലഭിക്കില്ല.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ദുബായ് വിസക്കാര്‍ ജി. ഡി. ആർ. എഫ്. എ. അനുമതി വാങ്ങണം

August 16th, 2020

air-india-express-need-gdrfa-approval-fly-back-to-uae-ePathram
ദുബായ് : ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് ജി. ഡി. ആർ. എഫ്. എ. അനുമതി ലഭിച്ച ദുബായ് റസിഡൻറ് വിസ ക്കാര്‍ക്കു മാത്രമെ  ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന്‌ എയര്‍ ഇന്ത്യ അറിയിച്ചു.

യു. എ. ഇ. യിലെ എയര്‍ പോര്‍ട്ടുകളിലേക്ക് വരുന്ന വര്‍ക്ക് ഐ. സി. എ. അല്ലെങ്കില്‍ ജി. ഡി. ആർ. എഫ്. എ. എന്നിവ യുടെ അനുമതി ആവശ്യമില്ല എന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് ഉണ്ടായിരുന്നു.

എന്നാൽ, ദുബായ് ജി. ഡി. ആർ. എഫ്. എ. അധികൃതർ ഇത് അസാധുവാക്കി എന്നും ദുബായ് റസിഡൻറ് വിസ ക്കാർ അനുമതി തേടണം എന്നും എയർ ഇന്ത്യ എക്സ് പ്രസ്സ് ട്വീറ്റ് ചെയ്തു.

അതേ സമയം മറ്റ് എമിറേറ്റു കളില്‍ ഉള്ളവർക്ക് അനുമതി യുടെ ആവശ്യമില്ല.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഹിജ്റ പുതു വര്‍ഷം : ആഗസ്റ്റ് 23 ഞായറാഴ്ച അവധി

August 14th, 2020
crescent-moon-ePathram
അബുദാബി : ഇസ്‌ലാമിക്  വർഷം  (ഹിജ്റ  1442) ആദ്യ ദിനമായ മുഹറം ഒന്നിനു (ആഗസ്റ്റ് 23 ഞായര്‍) യു. എ. ഇ. യിലെ സ്വകാര്യ സ്ഥാപന ങ്ങള്‍ക്കും അവധി ആയി രിക്കും. എന്നാൽ മുഹറം മാസ പ്പിറവി കാണുന്ന തിന്റെ അടിസ്ഥാന ത്തിൽ ആയിരിക്കും അവധി നൽകുക.

ചില സ്വകാര്യ സ്ഥാപന ങ്ങൾക്ക്, സർക്കാർ സ്ഥാപന ങ്ങളെ പോലെ തന്നെ വെള്ളി, ശനി എന്നിവ വാരാന്ത്യ അവധി ദിനങ്ങളാണ്. ഇങ്ങിനെ ഉള്ള വർക്ക് നവ വത്സര ദിനം ഞായർ അടക്കം മൂന്നു അവധി ദിനങ്ങൾ ലഭിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാലാവധി കഴിഞ്ഞ സന്ദർശക വിസ ക്കാർക്ക് ഒരു മാസം കൂടി

August 12th, 2020

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram
അബുദാബി : യു. എ. ഇ. യിൽ കാലാവധി തീര്‍ന്ന സന്ദർശക വിസ യില്‍ ഉള്ളവര്‍ക്ക് പിഴ ഇല്ലാതെ രാജ്യം വിടുവാനും വിസാ സ്റ്റാറ്റസ് മാറ്റുവാനും ഒരു മാസത്തെ അവധി കൂടി നീട്ടി നല്‍കി കൊണ്ട് അധികൃതര്‍ പുതിയ ഉത്തരവ് ഇറക്കി.

സന്ദർശക വിസ യുടെ കലാവധി കഴിഞ്ഞവർ 2020 സെപ്റ്റംബര്‍ 11 നുള്ളിൽ വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്യണം.

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കു കയും വിമാന ത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തതോടെ യു. എ. ഇ. യില്‍ കുടുങ്ങിയ വിസിറ്റ് വിസ ക്കാര്‍ക്കു സൗജന്യ മായി നീട്ടി നൽകി യിരുന്ന വിസാ കാലാവധി ആഗസ്റ്റ് പത്താം തിയ്യതി യോടെ അവസാനിച്ചി രുന്നു. ഈ സാഹചര്യ ത്തിലാണ് വിസിറ്റ് വിസ കള്‍ക്ക് ഒരു മാസം കൂടി ഗ്രേസ് പിരീയഡ് അനുവദിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എല്ലാ വിസ ക്കാര്‍ക്കും യു. എ. ഇ. യിലേക്ക് യാത്രാ അനുമതി
Next »Next Page » ഹിജ്റ പുതു വര്‍ഷം : ആഗസ്റ്റ് 23 ഞായറാഴ്ച അവധി »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine