
അബുദാബി : മലയാളി സമാജം ഒരു ക്കുന്ന സമ്മര്‍ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ 2019 ജൂലായ് 11 മുതല്‍ 26 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 8.30 വരെ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും എന്ന് ഭാര വാഹി കള്‍ അറിയിച്ചു.
അംഗങ്ങളുടെ കുട്ടികള്‍ക്ക് 150 ദിര്‍ഹവും അല്ലാത്ത വര്‍ക്ക് 200 ദര്‍ഹവും പ്രവേശന ഫീസ് നല്‍ കണം. 15 ദിവസം നീണ്ടു നില്‍ക്കുന്ന സമ്മര്‍ ക്യാമ്പി ന്റെ ഡയറ ക്ടര്‍ അലക്സ് താളുപ്പാടത്ത് ആയി രിക്കും. വാഹന സൗകര്യം ആവശ്യ മായ കുട്ടി കള്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പാടു ചെയ്തു കൊടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 02 55 37 600 എന്ന നമ്പറില്‍ സമാജം ഓഫീസു മായോ 050 721 7406 (ഷാജി കുമാര്‍) 050 189 3090 (സലീം ചിറക്കല്‍) എന്നീ നമ്പറു കളി ലോ ബന്ധ പ്പെടാവു താണ്.


































