
അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാ പിച്ച പൊതു മാപ്പിനെ ക്കുറിച്ച് കേരളാ സോഷ്യല്‍ സെന്റര്‍ സെമി നാര് സംഘടി പ്പി ക്കുന്നു.
സെപ്റ്റംബര്‍ 15 ശനി യാഴ്ച രാത്രി 8. 30ന് ”യു. എ. ഇ. പൊതു മാപ്പ് ഇതു വരെ : ഒരു വില യിരുത്തല്‍” എന്ന പേരില്‍ ഒരുക്കുന്ന പരി പാടി യില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

തുടര്‍ന്ന് “മരു ഭൂമി യിലെ തണല്‍ മര ങ്ങള്” എന്ന ഹ്രസ്വ സിനിമ പ്രദര്‍ശി പ്പിക്കും. പൊതു മാപ്പിനെ ക്കുറി ച്ചുള്ള ബോധ വല്‍ ക്കരണ ത്തിന്റെ ഭാഗ മായി അബു ദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കിയ മരു ഭൂമി യിലെ തണല്‍ മര ങ്ങ ളുടെ അര ങ്ങിലും അണി യറ യിലും കെ. എസ്. സി. യിലെ കലാ കാര ന്മാരാണ് പ്രവര് ത്തിച്ചി രിക്കു ന്നത്.





അബുദാബി : ഹിജ്റ നവ വത്സര അവധി ദിനമായ വ്യാഴാഴ്ച യും വാരാന്ത്യ അവധി ദിന മായ വെള്ളി യാഴ്ച യും (സെപ്തം ബര് 13, 14 തിയ്യതി കൾ) തല സ്ഥാനത്ത് മവാഖിഫ് സൗജന്യ പാർക്കിംഗ് ആയിരിക്കും എന്ന് അബു ദാബി ഗതാ ഗത വകുപ്പ് അറിയിച്ചു. സെപ്തം ബര് 15 ശനിയാഴ്ച രാവിലെ 8 മണി മുതൽ മവാഖിഫ് പാർക്കിംഗ് ഫീസ് ഈടാ ക്കുന്നത് പുനരാ രംഭിക്കും.


























