അബുദാബി : ചുരുങ്ങിയ കാലം കൊണ്ട് യു. എ. ഇ. യിലെ സംഗീത പ്രേമികളുടെ ഇഷ്ടഗായകനായി മാറിയ പ്രവാസി ഗായകൻ അസീം കണ്ണൂരിനെ ഇശൽ ബാൻഡ് അബുദാബി (ഐ. ബി. എ. ) ആദരിച്ചു.
അസീം പാടി അഭിനയിച്ച് ദൃശ്യാ വിഷ്‌കാരം നടത്തിയ ‘കണ്ണൂരിലെ മൊഞ്ചത്തി’എന്ന സംഗീത ആൽബം മൂന്നു ലക്ഷ ത്തിലധികം കാഴ്ച ക്കാരുടെ പ്രശംസ ഏറ്റു വാങ്ങി സോഷ്യൽ മീഡിയ യിൽ മുന്നേറുന്ന സന്ദർഭ ത്തി ലാണ് ഇശൽ ബാൻഡ് ജോയിന്റ് കൺവീനറും കൂടി യായ അസീം കണ്ണൂരി നെ ആദരിച്ചത്.
അസീം കണ്ണൂരിന് ഇശല്‍ ബാന്‍ഡിന്റെ സ്നേഹാദരം
ചടങ്ങിൽ ഐ.ബി.എ. ഉപദേശക സമിതി അംഗം മുഹമ്മദ് ഹാരിസ് മെമെന്റോ സമ്മാനിച്ചു. ഐ. ബി. എ. ചെയർമാൻ സൽമാൻ ഫാരിസി, ചീഫ് പാട്രൺ റഫീഖ് ഹൈദ്രോസ്, സോംഗ് ലവ് ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ, റിഥം അബുദാബി അഡ്മിൻ സുബൈർ തളിപ്പറമ്പ, ഷഫീൽ കണ്ണൂർ, ഫൈസൽ ബേപ്പൂർ, റജീദ് തുട ങ്ങി യവർ സംബന്ധിച്ചു.
അബുദാബി : കലാകാരൻ മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബു ദാബി സംഘടിപ്പിച്ച മൂന്നാ മത് സംഗീത പ്രതിഭാ മത്സര ത്തിൽ (ഓൺ ലൈൻ സിംഗിങ്ങ് ടാലന്റ് കോണ്ടെസ്റ്റ്) നൂറാ നുജൂം നിയാസ് ഒന്നാം സ്ഥാനം കരസ്ഥ മാക്കി.
കാവ്യാ നാരായണൻ രണ്ടാം സ്ഥാനവും സിറാജ് വെളി യങ്കോട് മൂന്നാം സ്ഥാനവും പെർഫോർമർ ഓഫ് ദി ഡേ സമ്മാനം അസ്ഹർ കാമ്പിലും കരസ്ഥമാക്കി.
ഐ. ബി. എ. ചെയർമാൻ സൽമാൻ ഫാരിസി, ചീഫ് പാട്രൺ റഫീക് ഹൈദ്രോസ്, ഉപദേശക സമിതി അംഗ ങ്ങളായ മുഹ മ്മദ് ഹാരിസ്, എ. ടി. മഹ്‌റൂഫ്, അബ്ദുൾ കരീം, ഇക്ബാൽ ലത്തീഫ്, അബ്ദുള്ള ഷാജി, അലി മോൻ വര മംഗലം ലുലു ഗ്രൂപ്പ് പി. ആർ. ഓ. അഷ്‌റഫ്, റഷീദ് അയിരൂർ, റെജീദ് പട്ടോളി, ഷെഫീൽ കണ്ണൂർ, ഷംസു ദ്ധീൻ തലശ്ശേരി എന്നിവർ ചേർന്ന് വിജയി കള്‍ക്ക് പുരസ്കാര ങ്ങള്‍ സമ്മാനിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ സെക്രട്ടറി എം. എം. നാസർ, സോങ് ലവ് ഗ്രൂപ്പ്അഡ്മിൻ സിദ്ധീഖ് ചേറ്റുവ, റിഥം അബു ദാബി അഡ്മിൻ സുബൈർ തളി പ്പറമ്പ, യു. എ. ഇ. റിഥം ബാൻഡ് അഡ്മിൻ ഫൈസൽ ബേപ്പൂർ, അഡ്വ. അബ്ദുൾ റഹ്‌മാൻ എന്നിവർ സംബ ന്ധിച്ചു.
കേരളാ സോഷ്യൽ സെന്റ റിൽ നടന്ന ഗ്രാൻഡ് ഫിനാലെ മത്സരങ്ങളിൽ അബു ദാബി യിലെ സംഗീത അദ്ധ്യാ പക രായ പാമ്പാടി രാജേ ന്ദ്രൻ, ബിജു, ഉണ്ണി കൃഷ്ണൻ, ഫത്താഹ് മുള്ളൂർ ക്കര എന്നിവർ അടങ്ങുന്ന പാന ലാണ് വിജയി കളെ കണ്ടെത്തിയത്.
സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധി ക്കപ്പെട്ട ‘കണ്ണൂരിലെ മൊഞ്ചത്തി‘ എന്ന ആൽബ ത്തിൽ പാടി അഭിനയിച്ച ഐ. ബി. എ. ജോയിന്റ് കൺ വീനർ അസീം കണ്ണൂരി നേയും ഇശൽ ബാൻഡ് അബു ദാബി പുറ ത്തിറക്കിയ ‘ജസ്റ്റിസ് ഫോർ ആസിഫാ’ എന്ന വീഡിയോ യുടെ ഗാന രചയി താവ് റഹീം ചെമ്മാടി നേയും ആദരിച്ചു.
പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ ഫെയിം) നയിച്ച ഇശല്‍ ബാന്‍ഡ് അംഗ ങ്ങളുടെ സംഗീത നിശ യും നടന്നു. സംഗീത സംവി ധായ കനായ നൗഷാദ് ചാവക്കാട് ഓര്‍ക്കസ്ട്രക്കു നേതൃത്വം നല്‍കി.
അബുദാബി : നാൽപ്പത്തി നാലു വർഷത്തെ പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് തിരിക്കുന്ന ‘ടീം തളി പ്പറമ്പ’ അംഗം കെ. പി. മുഹമ്മദ് കുഞ്ഞിക്ക് യാത്ര യയപ്പു നൽകി.
തളിപ്പറമ്പ് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ‘ടീം തളിപ്പറമ്പ അബു ദാബി’ സംഘടിപ്പിച്ച പഠന യാത്ര യിൽ വെച്ചാണ് യാത്ര യയപ്പു പരിപാടി സംഘ ടിപ്പി ച്ചത്. ‘ടീം തളിപ്പറമ്പ അബു ദാബി’ യുടെ സ്നേഹോ പഹാരം അദ്ദേഹ ത്തിനു സമ്മാനിച്ചു.
‘ടീം തളിപ്പറമ്പ അബു ദാബി’ യുടെ അംഗങ്ങളും കുടുംബ ങ്ങളും കുട്ടി കളും ഉൾപ്പെടെ നൂറി ലേറെ പ്പേർ ദുബായി ലെ അൽ റവാബി ഡയറി ഫാമി ലേക്ക് രണ്ടു ബസ്സു കളി ലായി നടത്തി യ പഠന യാത്ര ഗൾഫിൽ വളരുന്ന കുട്ടി കൾക്ക് വളരെ ഉപകാര പ്രദ മായി രുന്നു. മരുഭൂമി യിലെ ക്ഷീര വിപ്ലവം ടീം അംഗ ങ്ങള്‍ക്ക് പുതിയൊരു അനു ഭവവുമായി.
ഭാര വാഹി കളായ കെ. വി. അഷ്‌റഫ്, ടി. കെ. മുഹമ്മദ് കുഞ്ഞി, എ. പി. നൗഷാദ്, കെ. വി. സത്താർ, കെ. എൻ. ഇബ്രാഹിം, കെ. അലി ക്കുഞ്ഞി, കാസ്സിം അബൂബക്കർ, കെ. വി. നൗഫൽ, സി. നൗഷാദ്, അബ്ദുള്ള, സുബൈർ തളിപ്പറമ്പ, താജുദ്ധീൻ, അഷ്‌റഫ് കടമ്പേരി തുടങ്ങി യവർ പരിപാടി കൾക്ക് നേതൃത്വം നൽകി.
യാത്രക്കിടെ ഇരു ബസ്സു കളി ലുമായി നടത്തിയ ക്വിസ്സ് മത്സര ങ്ങളും സംഗീത പരി പാടി കളും പഠന യാത്രക്ക് ഏറെ പൊലിമ കൂട്ടി.
ദുബായ് : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാന്റെ ജന്മ ശതാബ്ദി ദിന ത്തില്‍ അദ്ദേഹ ത്തിന്റെ ഹോളോഗ്രാം 3D ദൃശ്യാവിഷ്കാരം ഒരുക്കി രാജ്യം ആദരവ് അര്‍പ്പിച്ചു.
ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാന്‍ രാജ്യത്തെ യുവ ജന ങ്ങളെ അഭി സംബോധന ചെയ്യുന്ന രീതി യില്‍ അത്യാ ധുനിക സാങ്കേതിക വിദ്യയുടെ സഹായ ത്തോടെ തയ്യാറാക്കിയ ത്രിമാന ചിത്രം ദുബായ് കേന്ദ്ര മായി പ്രവര്‍ ത്തിക്കുന്ന ന്യൂ ഡൈമെന്‍ഷന്‍ പ്രൊഡക്ഷന്‍സ് (എന്‍. ഡി. പി.) തങ്ങളുടെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഫേയ്സ് ബുക്ക് പേജി ലൂടെയും പുറത്തു വിട്ടു.
Today we celebrate the 100- year birthday of the UAE's founding father, the late Sheikh Zayed bin Sultan Al Nahyan ( May his soul rest in peace) this is part of the hologram speech created at @NDP_dubai for the late Sheikh Zayed bin Sultan. #YearOfZayed#Zayedyear#HOLOGRAMpic.twitter.com/ZVPZo3JMfs
— New Dimension Productions (@NDP_dubai) May 6, 2018
രാഷ്ട്ര നിർമ്മാണ ത്തിന്നു വേണ്ടി യുവാക്കൾ മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള പ്രസംഗ മാണ് ത്രിഡി ഹോളോ ഗ്രാമിൽ ചേർത്തിരിക്കുന്നത്.
അബുദാബി: കേരളാ സോഷ്യൽ സെന്റ റിൽ സാർവ്വ ദേശീയ തൊഴിലാളി ദിനം ആചരിച്ചു. മാധ്യമ പ്രവർ ത്തകൻ ഹിഷാം അബ്ദുൽ സലാം മേയ് ദിന സന്ദേശം നൽകി. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ബാബു വടകര, ജനറല്‍ സെക്രട്ടറി ബിജിത് കുമാര്‍, കലാ വിഭാഗം സെക്രട്ടറി കണ്ണന്‍ ദാസ്, ലോക കേരള സഭാംഗം കെ. ബി. മുരളി, ശക്തി തിയ്യ റ്റേഴ്‌സ് പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ, സെക്രട്ടറി സുരേഷ് പാടൂര്‍, യുവ കലാ സാഹിതി പ്രതി നിധി രാഖി രഞ്ജിത് എന്നിവര്‍ പ്രസം ഗിച്ചു.
സെന്റര്‍ കലാ വിഭാഗം അവതരിപ്പിച്ച വിവിധ പരി പാടി കള്‍ അരങ്ങേറി.