അബുദാബി : കേരള സോഷ്യൽ സെന്റർ കഴിഞ്ഞ ഒരു മാസ മായി നടത്തി വരുന്ന സമ്മർ ക്യാമ്പ് ‘വേനൽ ത്തുമ്പി’ കൾക്ക് സമാപനം.
കെ. എസ്. സി. യിൽ നടന്ന ആഘോഷ പരി പാടി കൾ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകൻ ബേബി ജോൺ ഉദ്‌ഘാടനം ചെയ്തു.
കുട്ടി കളുടെ സർഗ്ഗ വാസനെ ഉണർ ത്തുവാനും നാടിൻറെ ഓർമ്മ കളി ലേക്കും നന്മ കളി ലേക്കും കളി കളി ലൂടെ കൊണ്ടു പോകു വാനും നാളെ യുടെ നേതാക്കൾ ആകേണ്ട ഈ കുട്ടി കളിൽ ഏറെ പ്രതീക്ഷയുണ്ട് എന്നും ബേബി ജോൺ അഭിപ്രായ പ്പെട്ടു.
നാടക പ്രവർത്ത കൻ മണി പ്രസാദിന്റെ നേതൃത്വ ത്തിൽ നടന്ന ക്യാമ്പി ന്റെ സമാപന ദിവസം കുട്ടികൾ അവത രിപ്പിച്ച നാടക ങ്ങൾ ശ്രദ്ധേയ മായി. കേരള ത്തിന് പുറത്ത് മലയാള ത്തെ സ്നേഹി ക്കുന്ന മിടു ക്കന്മാരും മിടുക്കി കളുമായ ഇത്ര യധികം കുട്ടികൾ ഉണ്ട് എന്നത് ഏറെ പ്രതീക്ഷ തരുന്നു എന്ന് മണി പ്രസാദ് പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീറിന്റെ തങ്ക മോതിരം, സ്വർണ്ണ പളുങ്കൂസ് എന്ന കഥ കളെ ആധാര മാക്കി വിപിൻ ദാസ് പരപ്പന ങ്ങാടി എഴുതിയ ‘ഒരു പളുങ്കൂസൻ സ്വർണ്ണ കഥ’ ബഷീറി നെയും ഫാബി ബഷീറി നെയും തന്മയത്വ ത്തോടെ കുട്ടി കൾ അര ങ്ങിൽ അവതരി പ്പിച്ചു.
ആജന്മ ശത്രു ക്കളായ കോഴിയും കുറുക്കനും മിത്ര ങ്ങളാ യാൽ ഉണ്ടാകുന്ന മനുഷ്യരുടെ അസൂയ യിൽ നിന്നും ഉരുത്തിരിഞ്ഞ സംഘർഷം അവ തരിപ്പിച്ച ഗോപി കുറ്റിക്കോൽ എഴുതിയ കൊട്ടാര വാസി കളുടെ ശ്രദ്ധക്ക് എന്ന നാടകം സദസിനെ ചിരിയിൽ മുക്കി. കൊച്ചു കുട്ടി കളുടെ സംഘ ഗാനവും ഒപ്പനയും പരി പാടിക്ക് മാറ്റ് കൂട്ടി.