അലൈൻ : മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി യുടെ രക്ത സാക്ഷി ദിന ത്തിൽ ഇൻകാസ് അലൈൻ കമ്മറ്റി അനു സ്മ രണ സമ്മേളനം സംഘടി പ്പിച്ചു.
പ്രസിഡണ്ട് ഷഫീർ നമ്പിശ്ശേരി യുടെ അദ്ധ്യ ക്ഷത യിൽ അലൈൻ ഇന്ത്യൻ സോഷ്യൽ സെന്റ റിൽ വെച്ചു നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഈസ കെ. വി. സ്വാഗത വും ഗ്ലോബൽ കമ്മറ്റി അംഗം രാമ ചന്ദ്രൻ പേരാമ്പ്ര അനു സ്മ രണ പ്രഭാഷണവും നടത്തി. തന്റെ ശരീര ത്തിലെ അവ സാന തുള്ളി രക്തം പോകുന്നതു വരെയും ഇന്ത്യ യുടെ മതേ തരത്വം കാത്തു സൂക്ഷിക്കാൻ പട പൊരുതും എന്നു പ്രഖ്യാപിച്ച ധീര വനിത ആയി രുന്നു ഇന്ദിരാ ഗാന്ധി എന്നും യോഗം അനുസ്മരിച്ചു.
അബുദാബി : മറ്റുള്ള വർക്ക് ശല്യ മാകുന്ന രീതി യിൽ അമിത ശബ്ദം പുറപ്പെടുവിച്ച വാഹനം ഓടിക്കു ന്നവ ര്‍ക്ക് എതിരെ പിഴയും ബ്ലാക്ക് പോയിന്റും അടക്കമുള്ള ശക്തമായ ശിക്ഷാ നടപടി കളു മായി അബു ദാബി പോലീസ്.
ഇന്ന് ഏറ്റവും കൂടുതല്‍ ആളു കള്‍ ഉപ യോഗി ക്കുന്ന നവ മാധ്യമ ങ്ങളായ ഇന്‍സ്റ്റാഗ്രാം,യൂട്യൂബ്, ഫേയ്സ് ബുക്ക്അടക്ക മുള്ള സോഷ്യല്‍ മീഡിയ കളില്‍ റിലീസ് ചെയ്ത വീഡിയോ കളി ലൂടെ നിയമം കർശ്ശന മാക്കു ന്നതിനെ കുറിച്ച് അബു ദാബി പോലീസ് ജനങ്ങൾക്ക് അറിയിപ്പ് നൽകി.
പൊതു ഇട ങ്ങളില്‍ മറ്റുള്ള വര്‍ക്ക് ശല്യം ആവുന്ന വിധ ത്തില്‍ അമിത ശബ്ദം പുറപ്പെടുവി ക്കുന്ന വാഹനങ്ങ ള്‍ക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ശിക്ഷ യായി നല്‍കും എന്ന് അബു ദാബി പോലീസ് അറി യിച്ചു.
അബുദാബി : രാഷ്ട്രപിതാവും രാജ്യത്തിന്റെ പ്രഥമ പ്രസിഡണ്ടും ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജൻമ ശതാബ്ദി വർഷ മായ 2018 ‘സായിദ് വര്‍ഷം’ആയി ആച രി ക്കു ന്നതു മായി ബന്ധപ്പെട്ട് അബു ദാബി പൊലീസ് ഔദ്യോഗിക എഴുത്തു കളിൽ ‘സായിദ് വർഷം – 2018’ എന്ന മുദ്രാ വാക്യം ഉപ യോഗി ച്ചു തുടങ്ങി. വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്ട്ട്ചെയ്തതാണ് ഇക്കാര്യം.
ഔദ്യോഗിക എഴുത്തു കളിലും പ്രഭാഷണ ങ്ങളിലും സായിദ് വർഷാചരണ മുദ്രാ വാക്യം ഉൾ പ്പെടു ത്തുന്നത് ദേശീയ ഐക്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കും എന്ന് അബു ദാബി പൊലീസ് അക്കാദമി യുടെ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഡവലപ്പ് മെന്റ് ഡയറക്ടർ കേണൽ ഡോ. ഇബ്രാഹിം ഹമദ് അൽ ഹിനായ് അറി യിച്ചു.
അബുദാബി : ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റര്‍ (ഐ. എസ്. സി.) സംഘടിപ്പിച്ച യു. എ. ഇ. തല യുവ ജനോ ത്സവ ത്തിൽ അബു ദാബി ഭവൻസ് മികച്ച സ്കൂൾ ആയി തെര ഞ്ഞെടുക്ക പ്പെട്ടു.
ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ അപർണ്ണ മണിലാല്‍, ദുബായ് പ്രൈമസ് പ്രൈവറ്റ് സ്കൂളിലെ വർഷ രഘു എന്നിവരെ കലാതിലകം ആയി പ്രഖ്യാപിച്ചു. ഷാർജ ഇന്ത്യൻ എക്സലൻറ് പ്രൈവറ്റ് സ്കൂളിലെ സൂര്യ മഹാ ദേവന്‍ കലാ പ്രതിഭ പുരസ്കാരവും കരസ്ഥ മാക്കി.
അഞ്ചു വേദി കളിലായി നടന്ന യുവ ജനോ ത്സവ ത്തിൽ ഭരത നാട്യം, മോഹിനി യാട്ടം, കുച്ചുപ്പുടി, കഥക്, ഒഡീസ്സി, അര്‍ദ്ധ ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം തുടങ്ങീ നൃത്ത ഇന ങ്ങളും കർണ്ണാടക സംഗീതം, ഹിന്ദു സ്ഥാനി, ലളിത ഗാനം, ചലച്ചിത്ര ഗാനം, കരോക്കെ, ഉപ കരണ സംഗീതം, തുടങ്ങീ സംഗീത ഇന ങ്ങളും മോണോ ആക്ട്, പ്രച്ഛന്ന വേഷം എന്നിങ്ങനെ 21 വ്യത്യസ്ഥ ഇന ങ്ങളി ലായി 500 ല്‍ അധികം വിദ്യാർ ത്ഥി കൾ മാറ്റു രച്ചു.
അബുദാബി : പ്രവാസ ലോകത്തെ തിരക്കു കൾക്ക് ഇടയി ലും കഴിവുറ്റ നിര വധി കലാ കാര ന്മാരെ പ്രോത്സാ ഹി പ്പിക്കു കയും പൊതു രംഗ ത്തേക്ക് വരാൻ മടിച്ചു നിൽ ക്കുന്ന പ്രവാസി കലാ കാര ന്മാരെ കണ്ടെത്തി അവ സര ങ്ങൾ നൽകി അവ തരി പ്പിക്കുക യും ചെയ്ത ‘സോംഗ് ലവ് ഗ്രൂപ്പ്’അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ യെ ഇശൽ ബാൻഡ് അബു ദാബി യുടെ രണ്ടാം വാർഷിക ആഘോഷ വേള യിൽ ആദരിച്ചു.
സിദ്ധീഖ് ചേറ്റുവക്ക് മെമെന്റോ നല്‍കി ആദരിക്കുന്നു
ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ഓഡിറ്റോ റിയ ത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ഗായകൻ അൻസാർ ആഘോഷ പരി പാടി കളു ടെ ഔപചാരിക ഉത്‌ഘാടനം നിർവ്വഹിച്ചു.
ഇശൽ ബാൻഡ് അബുദാബി ചെയർമാൻ റഫീഖ് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ചു. ഇശൽ ബാൻഡ് അബു ദാബി യുടെ ജീവ കാരുണ്യ പദ്ധതി യുടെ ഭാഗ മായി തൃശൂർ ജില്ല യിലെ നിർധന പെൺ കുട്ടിക്ക് 3.5 ലക്ഷം രൂപ വിവാഹ ധന സഹായം പ്രഖ്യാപിച്ചു. നെല്ലറ ഷംസുദ്ധീൻ, ലുലു ഇന്റർ നാഷ ണൽ ഗ്രൂപ്പ് പി. ആർ. ഓ. അഷ്‌റഫ് എന്നിവർ മുഖ്യാഥിതികൾ ആയി രുന്നു.
ഉസ്മാൻ കര പ്പാത്ത്, എം. എം. നാസർ കാഞ്ഞങ്ങാട്, എം. എ. സലാം, പി. ടി. ഹുസൈൻ, റഷീദ് അയിരൂർ, സമീർ കല്ലറ, പി. എം. അബ്ദുൾ റഹിമാൻ, അഷ്റഫ് പൊന്നാനി, സലിം ചിറ ക്കൽ, ഫൈസൽ ബേപ്പൂർ, സുബൈർ തളിപ്പറമ്പ്, റജീബ് പട്ടോളി, സമീർ തിരൂർ എന്നിവർ സംബന്ധിച്ചു.
ഇശൽ ബാൻഡ് ജനറൽ കൺവീനർ സൽമാൻ ഫാരിസി സ്വാഗതം ആശംസിച്ചു. ട്രഷറര്‍ സമീർ തിരൂർ നന്ദി രേഖ പ്പെടുത്തി.
മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട്, അഫ്‌സൽ ബിലാൽ, മുജീബ് കാലിക്കറ്റ്, കലാ ഭവൻ നസീബ് എന്നിവരും ഇശൽ ബാൻഡ് അബു ദാബി യുടെ കലാ കാര ന്മാരും വിവിധ കലാ പരി പാടി കൾ അവതരി പ്പിച്ചു. ഇവന്റ് കോഡിനേറ്റർ ഇക്ബാൽ ലത്തീഫ്, റയീസ് അബ്ദുൾ അസീസ് എന്നിവർ നേതൃത്വം നല്‍കി.
വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി ഒരുക്കിയ നറു ക്കെടു പ്പിൽ വിജയിച്ച വർക്കുള്ള സമ്മാന ദാനം ഐ. ബി. എ. ഉപദേശക സമിതി അംഗ ങ്ങളായ മഹ്‌റൂഫ്, അബ്ദുൾ കരീം, ഹാരിസ് കടമേരി, വൈസ് ചെയർമാൻ നുജൂം നിയാസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. സനാ അബ്ദുൾ കരീം പ്രോഗ്രാം അവതാരകയായി.