അബുദാബി : ഈ വര്‍ഷം ജനുവരി മുതല്‍ യു. എ. ഇ. ഗവണ്മെന്റ് നടപ്പി ലാക്കിയ മൂല്യ വർദ്ധിത നികുതി (വാറ്റ്) അടക്കുവാന്‍ സൗകര്യം ഒരുക്കി യു. എ. ഇ. എക്സ് ചേഞ്ച്.
ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഫെഡ റൽ ടാക്സ് അഥോ റിറ്റിയും യു. എ. ഇ. എക്സ് ചേഞ്ച് സെന്റ റും ഒപ്പു വെച്ചു. ഇതു പ്രകാരം സാധുത യുള്ള ടാക്സ് രജിസ്ട്രേഷൻ നമ്പർ (TRN), GIBAN അക്കൗണ്ട് നമ്പർ എന്നിവ യുള്ള രജിസ്റ്റർ ചെയ്ത എല്ലാ സ്ഥാപന ങ്ങൾക്കും രാജ്യത്തെ 150 തോളം വരുന്ന യു. എ. ഇ. എക്സ് ചേഞ്ച് സെന്റ റുകള്‍ വഴി നികുതി അടക്കാ വുന്നതാണ്.
ഫെഡറൽ ടാക്സ് അഥോറിറ്റി യുമായി കൈ കോർ ക്കു ന്ന തിൽ സന്തുഷ്ടരാണ് എന്നും യു. എ. ഇ. യിൽ ഉപ യോക്താ ക്കൾ ക്ക് ലളിത മായ രീതി യിൽ കൂട്ടായ സേവനം ഉറപ്പു വരുത്താൻ തങ്ങൾ സന്നദ്ധരാണ് എന്നും യു. എ. ഇ. എക്സ് ചേഞ്ച് കൺട്രി ഹെഡ് അബ്ദുൽ കരീം പറഞ്ഞു.
ദുബായ് മെട്രോ സ്റ്റേഷനു കളിലെ 18 എണ്ണം ഉൾപ്പെടെ തന്ത്ര പ്രധാന മായ എല്ലാ സ്ഥല ങ്ങളിലും ശാഖ കളുള്ള യു. എ. ഇ. എക്സ് ചേഞ്ച്, തങ്ങളുടെ വിപുല മായ ശൃംഖല വഴി ഉപ ഭോക്താ ക്കൾക്ക് സൗകര്യങ്ങൾ ഏതു ദിവസ വും ലഭ്യമാക്കുവാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു.
- എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും വാറ്റ് രജിസ്ട്രേഷന് നിര്‍ബ്ബന്ധം
- യു. എ. ഇ. എക്സ്ചേഞ്ചിൽ വൈദ്യുതി ബിൽ അടയ്ക്കാം
- യു. എ. ഇ. എക്സ് ചേഞ്ച് മൊബൈൽ ആപ്പും വെബ് സൈറ്റും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: uae-exchange, പ്രവാസി, യു.എ.ഇ., സാമ്പത്തികം