ദുബായ് : 18 വയസ്സിൽ താഴെ യുള്ള കുട്ടികളെ തനിച്ച് ഇന്ത്യ യിൽ നിന്നും യു. എ. ഇ. യിലേക്ക് അയക്കു മ്പോള്‍ മാതാ പിതാ ക്കളുടെ സാക്ഷ്യ പത്രം അനിവാര്യം.
കുടുംബാംഗ ങ്ങൾക്ക് കൂടെ അല്ലാതെ വരുന്ന കുട്ടികളു ടെ പക്കല്‍ സാക്ഷ്യ പത്രം ഇല്ലെങ്കില്‍ അവരെ ഇന്ത്യ യിലേക്കു തന്നെ മടക്കി അയക്കും എന്നും എയര്‍ ഇന്ത്യ.
ദുബായ് പോലീസ് – ദുബായ് എമിഗ്രേഷൻ അധികൃതർ നൽകിയ നിര്‍ദ്ദേശ ത്തിന്റെ അടിസ്ഥാന ത്തിലാണ് ജൂൺ ഒന്നു മുതൽ സാക്ഷ്യ പത്ര നിബന്ധന പ്രാബല്യത്തില്‍ വരു ത്തിയത് എന്നും എയർ ഇന്ത്യ അറിയിച്ചു.
കുട്ടിയുടെ നാട്ടിലെയും യു. എ. ഇ.യിലെയും വിലാസം, യു. എ. ഇ. യിൽ ഇറങ്ങിയാൽ കുട്ടി യെ സ്വീകരി ക്കുന്ന ആളു ടെ പേരും മറ്റു വിശ ദാംശ ങ്ങളും മാതാ പിതാ ക്കൾ സാക്ഷ്യ പത്ര ത്തിൽ കൃത്യമായി പൂരിപ്പി ക്കണം.
ഇങ്ങിനെ വരുന്ന കുട്ടികളുടെ എമി ഗ്രേഷൻ നടപടി കള്‍ പൂർത്തിയാ ക്കുവാനും മാതാ പിതാ ക്കള്‍ സാക്ഷ്യ പത്രം വഴി ഉത്തര വാദിത്വ പ്പെടു ത്തിയിട്ടുള്ള വ്യക്തിക്കു കൈ മാറാനും എയർ ലൈൻ ജീവന ക്കാർ സഹാ യിക്കും.
സാക്ഷ്യപത്രം ശരി യായി പൂരിപ്പിക്കാതെയും സംശ യാസ്പദ മായ രീതിയി ലും തനിച്ച് യു. എ. ഇ. യിൽ വന്നിറങ്ങുന്ന കുട്ടിക്ക് പിഴ ചുമത്തു വാനും കുട്ടിയെ തിരിച്ച് നാട്ടിലേക്ക് അയക്കു വാനും സാദ്ധ്യത ഉണ്ട് എന്നും മുന്നറിയിപ്പു നല്‍കുന്നു.
- എയര്‍ ഇന്ത്യയുടെ പ്രസ്സ് റിലീസ്
- സാക്ഷ്യപത്രം ഡൗണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, നിയമം, പ്രവാസി, യു.എ.ഇ., വിമാനം