അബുദാബി : ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റര്‍ (ഐ. എസ്. സി.) സംഘടിപ്പിച്ച യു. എ. ഇ. തല യുവ ജനോ ത്സവ ത്തിൽ അബു ദാബി ഭവൻസ് മികച്ച സ്കൂൾ ആയി തെര ഞ്ഞെടുക്ക പ്പെട്ടു.
ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ അപർണ്ണ മണിലാല്‍, ദുബായ് പ്രൈമസ് പ്രൈവറ്റ് സ്കൂളിലെ വർഷ രഘു എന്നിവരെ കലാതിലകം ആയി പ്രഖ്യാപിച്ചു. ഷാർജ ഇന്ത്യൻ എക്സലൻറ് പ്രൈവറ്റ് സ്കൂളിലെ സൂര്യ മഹാ ദേവന് കലാ പ്രതിഭ പുരസ്കാരവും കരസ്ഥ മാക്കി.
അഞ്ചു വേദി കളിലായി നടന്ന യുവ ജനോ ത്സവ ത്തിൽ ഭരത നാട്യം, മോഹിനി യാട്ടം, കുച്ചുപ്പുടി, കഥക്, ഒഡീസ്സി, അര്‍ദ്ധ ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം തുടങ്ങീ നൃത്ത ഇന ങ്ങളും കർണ്ണാടക സംഗീതം, ഹിന്ദു സ്ഥാനി, ലളിത ഗാനം, ചലച്ചിത്ര ഗാനം, കരോക്കെ, ഉപ കരണ സംഗീതം, തുടങ്ങീ സംഗീത ഇന ങ്ങളും മോണോ ആക്ട്, പ്രച്ഛന്ന വേഷം എന്നിങ്ങനെ 21 വ്യത്യസ്ഥ ഇന ങ്ങളി ലായി 500 ല്‍ അധികം വിദ്യാർ ത്ഥി കൾ മാറ്റു രച്ചു.
അബുദാബി : പ്രവാസ ലോകത്തെ തിരക്കു കൾക്ക് ഇടയി ലും കഴിവുറ്റ നിര വധി കലാ കാര ന്മാരെ പ്രോത്സാ ഹി പ്പിക്കു കയും പൊതു രംഗ ത്തേക്ക് വരാൻ മടിച്ചു നിൽ ക്കുന്ന പ്രവാസി കലാ കാര ന്മാരെ കണ്ടെത്തി അവ സര ങ്ങൾ നൽകി അവ തരി പ്പിക്കുക യും ചെയ്ത ‘സോംഗ് ലവ് ഗ്രൂപ്പ്’അഡ്മിന് സിദ്ധീഖ് ചേറ്റുവ യെ ഇശൽ ബാൻഡ് അബു ദാബി യുടെ രണ്ടാം വാർഷിക ആഘോഷ വേള യിൽ ആദരിച്ചു.
സിദ്ധീഖ് ചേറ്റുവക്ക് മെമെന്റോ നല്കി ആദരിക്കുന്നു
ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോ റിയ ത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ഗായകൻ അൻസാർ ആഘോഷ പരി പാടി കളു ടെ ഔപചാരിക ഉത്ഘാടനം നിർവ്വഹിച്ചു.
ഇശൽ ബാൻഡ് അബുദാബി ചെയർമാൻ റഫീഖ് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ചു. ഇശൽ ബാൻഡ് അബു ദാബി യുടെ ജീവ കാരുണ്യ പദ്ധതി യുടെ ഭാഗ മായി തൃശൂർ ജില്ല യിലെ നിർധന പെൺ കുട്ടിക്ക് 3.5 ലക്ഷം രൂപ വിവാഹ ധന സഹായം പ്രഖ്യാപിച്ചു. നെല്ലറ ഷംസുദ്ധീൻ, ലുലു ഇന്റർ നാഷ ണൽ ഗ്രൂപ്പ് പി. ആർ. ഓ. അഷ്റഫ് എന്നിവർ മുഖ്യാഥിതികൾ ആയി രുന്നു.
ഉസ്മാൻ കര പ്പാത്ത്, എം. എം. നാസർ കാഞ്ഞങ്ങാട്, എം. എ. സലാം, പി. ടി. ഹുസൈൻ, റഷീദ് അയിരൂർ, സമീർ കല്ലറ, പി. എം. അബ്ദുൾ റഹിമാൻ, അഷ്റഫ് പൊന്നാനി, സലിം ചിറ ക്കൽ, ഫൈസൽ ബേപ്പൂർ, സുബൈർ തളിപ്പറമ്പ്, റജീബ് പട്ടോളി, സമീർ തിരൂർ എന്നിവർ സംബന്ധിച്ചു.
ഇശൽ ബാൻഡ് ജനറൽ കൺവീനർ സൽമാൻ ഫാരിസി സ്വാഗതം ആശംസിച്ചു. ട്രഷറര്‍ സമീർ തിരൂർ നന്ദി രേഖ പ്പെടുത്തി.
മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട്, അഫ്സൽ ബിലാൽ, മുജീബ് കാലിക്കറ്റ്, കലാ ഭവൻ നസീബ് എന്നിവരും ഇശൽ ബാൻഡ് അബു ദാബി യുടെ കലാ കാര ന്മാരും വിവിധ കലാ പരി പാടി കൾ അവതരി പ്പിച്ചു. ഇവന്റ് കോഡിനേറ്റർ ഇക്ബാൽ ലത്തീഫ്, റയീസ് അബ്ദുൾ അസീസ് എന്നിവർ നേതൃത്വം നല്കി.
വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി ഒരുക്കിയ നറു ക്കെടു പ്പിൽ വിജയിച്ച വർക്കുള്ള സമ്മാന ദാനം ഐ. ബി. എ. ഉപദേശക സമിതി അംഗ ങ്ങളായ മഹ്റൂഫ്, അബ്ദുൾ കരീം, ഹാരിസ് കടമേരി, വൈസ് ചെയർമാൻ നുജൂം നിയാസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. സനാ അബ്ദുൾ കരീം പ്രോഗ്രാം അവതാരകയായി.
അലൈൻ : സാംസ്കാരിക കൂട്ടായ്മ യായ ഇന്ത്യൻ കൾച്ചറൽ ആർട്സ് സൊസൈറ്റി (ഇൻകാസ്) അലൈൻ ഘടക ത്തിന്റെ പുതിയ കമ്മറ്റി നിലവിൽ വന്നു.
ഗ്ലോബൽ കമ്മറ്റി അംഗം രാമചന്ദ്രൻ പേരാമ്പ്ര യുടെ അദ്ധ്യ ക്ഷത യിൽ ചേർന്ന യോഗ ത്തിൽ ഷഫീർ നമ്പി ശ്ശേരിയെ പുതിയ പ്രസിഡണ്ട് ആയും ഈസാ. കെ. വി. യെ ജനറൽ സെക്രട്ടറി യായും ചാർളി തങ്കച്ചനെ ട്രഷറ റു മായി തെരഞ്ഞെടുത്തു.
കഴിഞ്ഞ കമ്മറ്റി യുടെ കീഴിൽ നടത്തിയ രക്തദാനം, ആരോഗ്യ ബോധ വത്കരണ ക്ലാസ്, സൗജന്യ രക്ത പരിശോധന ക്യാമ്പ്, റമദാൻ കിറ്റ് വിത രണം തുടങ്ങിയ ജീവകാരുണ്യ പ്രവർ ത്തന ങ്ങൾക്ക് ലഭിച്ച പിന്തു ണക്കു നന്ദി അറിയിച്ചു.
അലൈൻ ഇന്ത്യൻ സോഷ്യൽ സെന്ററു മായി സഹ കരിച്ചുകൊണ്ട് അലൈ നിലെ ഇന്ത്യൻ സമൂഹ ത്തിലെ സാധാ രണ ക്കാർക്ക് ഉപകാര പ്രദമായ മികവുറ്റ പ്രവർ ത്തന ങ്ങൾ രാജ്യത്തി ന്റെ നിയമ വ്യവസ്ഥ ക്ക് അകത്ത് നിന്നു കൊണ്ട് നടത്തും എന്ന് പ്രസിഡണ്ട് ഷഫീർ നമ്പിശ്ശേരി അറി യിച്ചു.
കമ്മറ്റി യുടെ രക്ഷാധികാരി യായി രാമചന്ദ്രൻ പേരാമ്പ്ര യെ തെര ഞ്ഞെടുത്തു. നാസർ കാരക്കാ മണ്ഡപം, മജീദ് കുമ്പിടി, മുരുകൻ, മുജീബ് പന്തളം, ഷിബിൻ, ഷാഫി, കരീം, ഹനീഫ, കമറു ദ്ധീൻ, മുസ്തഫ തുടങ്ങി യവർ ആശംസ നേരുകയും ചെയ്തു. ജനറൽ സെക്രട്ടറി ഈസാ കെ. വി. സ്വാഗതവും ട്രഷറർ ചാർലി തങ്കച്ചൻ നന്ദിയും പറഞ്ഞു. വിശദ വിവരങ്ങൾക്ക് : 055 55 64 689
അല്‍ ഐന്‍ : ഇന്ത്യൻ സോഷ്യൽ സെന്റര്‍ (ഐ. എസ്. സി) കലാ വിഭാഗം സംഘടി പ്പിച്ച യു. എ. ഇ. തല മാപ്പിള പ്പാട്ടു മത്സര ത്തിൽ കണ്ണൂർ സ്വദേശിനി സാനി പ്രദീപ് ഒന്നാം സ്ഥാനം നേടി. തൃശൂർ സ്വദേശിനി ഹിഷാന അബൂ ബക്കർ, സനം ശരീഫ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാന ങ്ങളോ ടെ വിജയിച്ചു.
യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള പത്തു പേരാണ് അവസാന റൗണ്ടിൽ മത്സര ത്തിൽ മാറ്റു രച്ചത്. ബ്രീസ്, കുഞ്ഞുട്ടി എന്നിവർ ആയിരുന്നു വിധി കർത്താ ക്കൾ.
അബുദാബി : മലയാളീ സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച അത്ത പ്പൂക്കള മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
മുതിര് ന്നവ രുടെ മത്സര ത്തില്‍ ഒന്നാം സ്ഥാനം സജീവ് ഒന്നാസ് & ടീം (അരങ്ങ് സാംസ്കാരിക വേദി) രണ്ടാം സ്ഥാനം നിധി & ടീം, മൂന്നാം സ്ഥാനം വിഷ്ണു പ്രകാശ് & ടീം (ഫ്രണ്ട്സ് എ. ഡി. എം. എ) നും ലഭിച്ചു. കുട്ടികളുടെ മത്സര ത്തില്‍ ഒന്നാം സ്ഥാനം ഹിബ താജുദ്ധീ ന് & ടീം, രണ്ടാം സ്ഥാനം ഫഹീമ ആമിന & ടീം, മൂന്നാം സ്ഥാനം സൈനബ് മഹബൂബ് & ടീമിനും ലഭിച്ചു. 20 ല്‍ പരം ടീമു കള്‍ പങ്കെടുത്തു. കുട്ടി കള്‍ ക്കായി പ്രത്യേകം മത്സരം സംഘടി പ്പിച്ചി രുന്നു.
ചടങ്ങിൽ സമാജം പ്രസിഡണ്ട് വക്കം ജയലാല്‍, ജനറല്‍ സെക്രട്ടറി എ. എം. അന്‍സാര്‍, ട്രഷറര്‍ ടോമിച്ചന്, കലാ വിഭാഗം സെക്രട്ടറി ബിജു വാര്യര്‍, വനിതാ കണ്‍വീ നര് മഞ്ജു സുധീര്‍ എന്നിവര്‍ വിജയി കൾക്ക് കാഷ് അവാര്‍ഡും ട്രോഫി യും പങ്കെടുത്ത എല്ലാ ടീമംഗ ങ്ങള്‍ക്കും ട്രോഫിയും പ്രോത്സാ ഹന സമ്മാന ങ്ങളും വിതരണം ചെയ്തു.