നാദലയം : സംഗീത പ്രതിഭകളുടെ അരങ്ങേറ്റം

November 29th, 2017

kmcc-mappila-song-anthakshari-ePathram അബുദാബി : കർണ്ണാടക സംഗീത രംഗത്തെ പ്രമുഖനായ അദ്ധ്യാപകൻ ഗുരു വിഷ്ണു മോഹൻ ദാസിന്റെ കീഴിൽ സംഗീതം അഭ്യസിച്ച വിദ്യാർത്ഥിക ളുടെ അരങ്ങേറ്റം ഡിസംബർ ഒന്ന് വ്യാഴാഴ്ച അബുദാബി ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടക്കും.

വൈകീട്ട് 6 മണിക്ക് തുടക്കമാവുന്ന ‘നാദലയം’ എന്ന പരി പാടി യുടെ പക്കമേളം കൈകാര്യം ചെയ്യുന്നത് കാർത്തിക് മേനോൻ (വയലിൻ), മുട്ടറ രാജേന്ദ്രൻ (മൃദംഗം), മാവേലിക്കര ബി. സോം നാഥ്‌ (ഘടം), ബിജുമോൻ (തബല) എന്നിവരാണ്.

സ്വാതി തിരുന്നാൾ സംഗീതകോളേജിൽ നിന്നും പഠിച്ചിറങ്ങി തന്റെ ഇരുപതു വയസ്സ് മുതൽ സംഗീത അധ്യാപന രംഗത്ത് ജോലി ചെയ്യുന്ന ഗുരു വിഷ്ണു മോഹൻദാസ്, നിരവധി കുരുന്നു പ്രതിഭകളെ സംഗീത ലോകത്തേക്ക് കൈപിടിച്ചുയർത്തിയ കലാ കാരനാണ്.

ഇപ്പോൾ ആറു വർഷമായി അബു ദാബി യിലും സംഗീതാദ്ധ്യാപകനായി ജോലി ചെയ്യുന്നു. സംഗീത രംഗത്ത് നിരവധി സംഭാവന കൾ നൽകിയ ഗുരു വിഷ്ണു മോഹൻദാസിനു കീഴിൽ ഇവിടെ നൂറോളം കുട്ടികൾ സംഗീതം അഭ്യസിച്ചിട്ടുണ്ട്.

– വിവരങ്ങൾക്ക് : 052 8412807

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എ​നോര സോ​ക്ക​ർ ഫെ​സ്റ്റ് : അ​ൽ ത​യ്യി​ബ് എഫ്. സി. ജേതാക്കള്‍

November 29th, 2017

sevens-foot-ball-in-dubai-epathram
ദുബായ് : പ്രവാസി കൂട്ടായ്മ യായ എനോര സംഘടി പ്പിച്ച അഖിലേന്ത്യാ സെവൻസ്  ഫുട് ബോള്‍ ടൂര്‍ണ്ണ മെന്‍റ് ‘എനോര സോക്കർ ഫെസ്റ്റ് 2017’ ല്‍ അൽ തയ്യിബ് എഫ്. സി. ടീം ജേതാക്ക ളായി.

ദുബായ് മിർദിഫ് അപ്ടൌണ്‍ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മല്‍സര ത്തില്‍ 24 ടീമുകൾ മാറ്റുരച്ചു. ജി. എഫ്. സി. ഒറവങ്കര ടീമാണ് രണ്ടാം സ്ഥാനത്ത്.

എനോര ഉപദേശക സമിതി അംഗം അബ്ദുൽ കാദറിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്‍റ് റസാഖ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം അബു റഷീദ് ആദ്യ മല്‍സരം കിക്ക് ഓഫ് ചെയ്തു.

ഓർക്കസ്ട്ര മെഗാ സ്റ്റോർ മുഖ്യ പ്രായോജകരും ന്യു 7 ഡേയ്സ് സൂപ്പർ മാർക്കറ്റ് സഹ പ്രയോ ജക രുമായ   ഫുട് ബോള്‍ ടൂര്‍ണ്ണ മെന്‍റ്, ഇംഗ്ലീഷ് ഫുട്ബോളറും ഈസ്റ്റ് സ്പോര്‍ട്സ് മാനേജ്മെന്‍റ് സീനിയർ മാനേജരു മായ ഡേവിഡ് റോബിൻസണ്‍ ഉദ്ഘാടനം ചെയ്തു. ദുബായ് ഓർക്കസ്ട്ര മെഗാ സ്റ്റോർ എം. ഡി. സലിം ഈഡൻ മുഖ്യാഥിതി ആയി സംബന്ധിച്ചു.

ജനറൽ സെക്രട്ടറി ശ്രീലാൽ ചക്കരാത്ത് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാജി എം.അലി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുട്ടനൂര്‍ നിവാസി കളുടെ കുടുംബ സംഗമം പോണ്ട് പാര്‍ക്കില്‍

November 28th, 2017

logo-pravasi-koottayma-ePathram
ദുബായ് : തിരൂര്‍ താലൂക്കിലെ പുറത്തൂര്‍ മുട്ടനൂര്‍ നിവാ സികളുടെ പ്രവാസി കൂട്ടായ്മ, യു. എ. ഇ. മുട്ടനൂര്‍ മുസ്ലിം ജമാഅത്ത്‌ കമ്മിറ്റി (എം. എം. ജെ. സി.) യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗ വും കുടുംബ സംഗമ വും ഡിസംബര്‍ 2 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ദുബായ് അല്‍ ഖൂസ് പോണ്ട് പാര്‍ക്കില്‍ വെച്ച് നടക്കും.

യു. എ. ഇ. ദേശീയ ദിന ത്തോടുള്ള ഐക്യ ദാര്‍ഢ്യ മാ യാണ് പരി പാടി നടത്തുന്നത്. യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളില്‍ നിന്നു മായി 300 ല്‍ പരം മുട്ടനൂര്‍ നിവാസി കള്‍ ചടങ്ങില്‍ സംഗമിക്കും.

നാട്ടില്‍ നിന്നും എത്തുന്ന മുട്ടനൂര്‍ മഹല്ല് മുന്‍ പ്രസിഡണ്ട് കെ. പി. മുഹമ്മദ്‌ മാസ്റ്റര്‍ പരി പാടി ഉദ്ഘാ ടനം ചെയ്യും.

മെമ്പര്‍ മാർക്കും കുടുംബാം ഗങ്ങൾക്കു മായി ചട്ടി പന്ത്, കുളം- കര തുടങ്ങിയ നാടന്‍ കായിക മത്സര ങ്ങളും പെനാല്‍റ്റി ഷൂട്ടൌട്ട്, കമ്പ വലി, കുട്ടി കള്‍ക്കുള്ള വസ്ത്രാ ലങ്കാര മത്സരം, ചിത്ര രചന, മൈലാഞ്ചി യിടല്‍ അടക്ക മുള്ള വിവിധ കലാ പരി പാടി കളും ഉണ്ടാവും എന്ന് സംഘാ ടകർ അറിയിച്ചു.

വിവരങ്ങൾക്ക് : 050 721 43 60 (യാസിർ)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വാറ്റ് നികുതി ഘടന : ബോധവത്കരണ ക്ലാസ്സ് കെ. എസ്. സി. യിൽ

November 27th, 2017

uae-president-issues-new-tax-procedures-law-ePathram
അബുദാബി : ജനുവരി മുതൽ യു. എ. ഇ. യിൽ നടപ്പി ലാക്കുന്ന മൂല്യവർദ്ധിത നികുതി (വാറ്റ്) യുടെ വിശദ വിവര ങ്ങൾ പ്രതിപാദിച്ചു കൊണ്ട് പരിചയ സമ്പന്ന രായ ഓഡിറ്റ്, നികുതി മേഖല കളിലെ വിദഗ്ധർ നയി ക്കുന്ന ബോധ വത്കരണ ക്ലാസ്സ് നവംബർ 29 ബുധ നാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യൽ സെന്റ റിൽ നടക്കും.

ചെറുകിട കച്ചവട സ്ഥാപന ങ്ങൾ നടത്തുന്നവർ, അക്കൗണ്ടിംഗ് ജോലിക്കാർ, ഉപ ഭോക്താ ക്കൾ തുടങ്ങി പ്രവാസി സമൂഹ ത്തിലെ നാനാ തുറ യിലും ഉള്ള വർക്ക് വാറ്റ് നികുതി ഘടനയെ കുറിച്ചു കൂടുതൽ മനസ്സി ലാക്കും വിധ മാണ് കെ. എസ്. സി. യും ശക്തി തിയ്യ റ്റേഴ്‌സും സംയു ക്ത മായി ഈ പരിപാടി സംഘടി പ്പിക്കു ന്നത്.

 

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

സെന്‍റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ആഘോഷിച്ചു

November 27th, 2017

അബുദാബി : സെന്‍റ് ജോർജ് ഓർത്ത ഡോക്സ് കത്തീ ഡ്രൽ ദേവാലയ ത്തിലെ ‘കൊയ്ത്തുത്സവം’ മലങ്കര ഓർത്ത ഡോക്സ് സഭയുടെ ബ്രഹ്മവാർ ഭദ്രാ സനാധി പനും ഇടവക യുടെ മെത്രാ പ്പോലീത്ത യുമായ യാക്കോബ് മാർ ഏലിയാസ് തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ലത്തീൻ കാത്തോലിക്ക സഭ യുടെ തിരു വനന്ത പുരം ആർച്ച് ബിഷപ്പ് സൂസ പാക്യം വിശിഷ്ട അതിഥി യായി സംബന്ധിച്ചു.

 
st-george-orthodox-church-harvest-fest-2017-inauguration-ePathram

മത സൗഹാർദ്ദ ത്തിന്‍റെയും സാഹോദര്യ ത്തിന്‍റെയും വലിയ കൂട്ടായ്മ യായ ആദ്യ ഫല പ്പെരു ന്നാളി ൽ ഇട വക അംഗങ്ങളെ കൂടാതെ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നുമുള്ള അനേകം പേർ പങ്കെടുത്തു.

വൈവിധ്യമാർന്ന നാടൻ ഭക്ഷ്യ വിഭവങ്ങൾ പ്രവാസി സമൂഹ ത്തിനു രുചിച്ചറിയാൻ ഈ വർഷത്തെ ആദ്യ ഫല പ്പെരുന്നാൾ അവസരം ഒരുക്കി.

കൂടാതെ സണ്‍ഡേ സ്കൂൾ കുട്ടികളുടെ വിവിധ തരം ഗെയിമു കൾ, മാജിക് ലാംപ്, ഒൗഷധ ച്ചെടി കൾ, കര കൗശല വസ്തു ക്കൾ, പുസ്തക ങ്ങള്‍, വീട്ടു സാമഗ്രികൾ, ഇലക്ട്രോ ണിക്‌സ് ഉൽപന്ന ങ്ങൾ, വസ്ത്ര വ്യാപര സ്റ്റാളുകള്‍ അടക്കം അൻപതോളം സ്റ്റാളു കള്‍ ഒരുക്കി യിരുന്നു.

ഇടവക വികാരി റവ. ഫാദർ ബെന്നി മാത്യു സ്വാഗതം ആശംസിച്ചു. സഹ വികാരി ഫാ. പോൾ ജേക്കബ്, ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ, സെക്രട്ടറി സന്തോഷ് പവിത്ര മംഗലം, ജോയിന്റ് ജനറൽ കൺവീനർ കെ. കെ. സ്റ്റീഫൻ, ധന കാര്യ കമ്മിറ്റി ജോയിന്റ് കൺ വീനർ ജോർജ്ജ് വി. ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. എക്സ് ചേഞ്ച് വിന്റർ പ്രമോഷന് തുടക്കം
Next »Next Page » വാറ്റ് നികുതി ഘടന : ബോധവത്കരണ ക്ലാസ്സ് കെ. എസ്. സി. യിൽ »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine