ഏകീകൃത ഹിജ്​റ കലണ്ടർ യു. എ. ഇ. പുറത്തിറക്കി

September 27th, 2017

shaikh-zayed-masjid-ePathram
അബുദാബി : യു. എ. ഇ. യിലെ ഓരോ എമിറേറ്റി ലേയും അഞ്ചു നേര ങ്ങളിലെ വാങ്ക് വിളി യുടെയും നിസ്കാര സമയവും മറ്റു ആരാധനാ കര്‍മ്മ ങ്ങളുടേ യും വിശദാം ശങ്ങള്‍ ഉള്‍ക്കൊള്ളി ച്ചിട്ടുള്ള ഏകീകൃത ഹിജ്റ (1439) കലണ്ടർ പ്രസിദ്ധീകരിച്ചു.

ശരീഅത്തും ഗോള ശാസ്ത്ര തത്വ ങ്ങളും പാലിച്ച് മൂന്നു വർഷ മായി ഇസ്ലാമിക പണ്ഡി തർ നടത്തി വരുന്ന പഠന ങ്ങളുടെ അടിസ്ഥാന ത്തി ലാണ് ഏകീകൃത കലണ്ടർ തയ്യാ റാക്കി യത് എന്ന് പ്രസിഡൻഷ്യല്‍ കാര്യ ഉപ മന്ത്രി യും ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് സെന്റര്‍ ട്രസ്റ്റി യു മായ അഹ്മദ് ജുമാ അൽ സാഅബി അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗദി അറേബ്യ യിൽ സ്​ത്രീ കൾക്ക്​ ഡ്രൈവിംഗ് ലൈസൻസ്​ അനുവദിക്കും

September 27th, 2017

salman-new-crown-prince-of-saudi-arabia-ePathram
ജിദ്ദ : സൗദി അറേബ്യയില്‍ വനിത കള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കു വാന്‍ സല്‍മാന്‍ രാജാവ് ഉത്തരവ് ഇറക്കി.

ഹിജ്റ വര്‍ഷം 1439 ശവ്വാല്‍ 10 മുതല്‍ (2018 ജൂണ്‍ 24) ആയി രിക്കും വനിത കൾക്ക് ലൈസന്‍സ് അനുവദിച്ച് തുടങ്ങുക എന്നും സൗദി ഔദ്യോഗിക വാർത്താ ഏജൻസി  റിപ്പോർട്ട് ചെയ്തു.

തീരുമാനം നടപ്പില്‍ വരുത്തുവാൻ ആഭ്യന്തര, ധനകാര്യ മന്ത്രാലയം, തൊഴിൽ – സാമൂഹിക ക്ഷേമ മന്ത്രാലയം പ്രതിനിധി കളുടെ ഉന്നത തല സമിതി രൂപീകരി ക്കുക യും ചെയ്തു. ഈ കമ്മിറ്റി 30 ദിവസ ത്തിനകം വിഷയം പഠിച്ച് പദ്ധതി നടപ്പാക്കുന്ന തിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം.

 *  വാഹനം ഓടിച്ചതിന് സൗദി വനിതയ്ക്ക്‌ ചാട്ടവാര്‍ അടി  

* സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൗജന്യ ഫാമിലി മെഡിക്കൽ ക്യാമ്പ് അബുദാബി യിൽ

September 27th, 2017

foreign-medical-check-up-private-copmanies-ePathram
അബുദാബി : ദക്ഷിണ മേഖല കെ.എം. സി. സി. കമ്മിറ്റി യും LLH ആശു പത്രിയും സംയുക്ത മായി സംഘടി പ്പി ക്കുന്ന സൗജന്യ ഫാമിലി മെഡിക്കൽ ക്യാമ്പ്, സെപ്റ്റം ബര്‍ 29 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകു ന്നേരം 5 മണി വരെ അബുദാബി LLH ആശു പത്രി യിൽ വെച്ച് നടക്കും.

ജനറൽ മെഡിസിൻ, കാർഡിയോളജി, ഗൈന ക്കോളജി, പീഡിയാട്രിക്, ഓർത്തോ പീഡിക്, ഇ. എൻ. ടി, ഡെന്‍റൽ തുടങ്ങിയ വിഭാഗ ങ്ങളിൽ നിന്നുള്ള ഡോക്ടർ മാരുടെ സൗജന്യ സേവനം ക്യാമ്പില്‍ ഉണ്ടാവും.

കൂടാതെ രക്ത പരിശോധന, ഇ. സി. ജി, വിഷൻടെസ്റ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇൻഷ്വറൻസ് കാർഡ് ഇല്ലാത്ത വർക്കും ക്യാമ്പ് പ്രയോജന പ്പെടുത്താം എന്നും സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ഷാനവാസ് പുളിക്കൽ 055 – 348 6352.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായിൽ ഫുട്ബോൾ വർക്ക് ഷോപ്പ് വെള്ളിയാഴ്ച

September 27th, 2017

sevens-foot-ball-in-dubai-epathram
ദുബായ് : കെ. എം.സി.സി. യും എഫ്. സി. കേരള യും സംയുക്ത മായി സംഘടി പ്പിക്കുന്ന ഫുട്ബോൾ വർക്ക് ഷോപ്പ് സെപ്റ്റംബർ 29 വെള്ളി യാഴ്ച രാത്രി 7.30 ന് ദുബായ് കെ. എം. സി. സി. ഹാളിൽ വെച്ച് നടക്കും എന്ന് സംഘാടകർ അറി യിച്ചു.

ഇന്ത്യയിലെ ആദ്യ ജനകീയ പ്രൊഫ ണൽ ടീമായ എഫ്. സി. കേരള യുടെ പ്രമുഖ താര ങ്ങൾ പങ്കെടുക്കുന്ന ശില്പ ശാല യിൽ 30 മിനിറ്റ് ദൈർഘ്യമുള്ള അവതരണവും ഫുട് ബോളിനെ കുറിച്ചുള്ള ചോദ്യോത്തരങ്ങളും ഉണ്ടായി രിക്കും.

ഇന്ത്യൻ അണ്ടർ 17 വേൾഡ് കപ്പ് ടീമിന്‍റെ ചീഫ് കോച്ച് നാരായണ മേനോൻ, സന്തോഷ് ട്രോഫി മുൻ ഗോൾ കീപ്പർ പി. ജി. പുരുഷോ ത്തമൻ, നവാസ്, അഡ്വ. ദിനേശ് എന്നി വരും ശില്പ ശാല യിൽ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം ഓണ സദ്യയിൽ വൻ ജനപങ്കാളിത്തം

September 27th, 2017

logo-abudhabi-malayalee-samajam-ePathram അബുദാബി : മുസ്സഫ യിലെ മലയാളി സമാജം അങ്കണ ത്തിൽ ഒരുക്കിയ ഓണസദ്യ യിൽ സമൂഹ ത്തിന്‍റെ വിവിധ തുറ കളി ലുള്ള മൂവായിര ത്തോളം പേർ പങ്കെടുത്തു. രാവിലെ 11.30 ന് ആരംഭിച്ച ഓണ സദ്യ വൈകുന്നേരം അഞ്ചു മണിയോടെ യാണ് അവസാനിച്ചത്.

സമാജം രക്ഷാധി കാരി കളായ വൈ. സുധീർ കുമാർ ഷെട്ടി, ജമിനി ഗണേഷ് ബാബു, ഇ. പി. മൂസ്സാ ഹാജി, മറ്റു സാമൂഹിക – സാംസ്കാരിക – ബിസിനസ്സ് രംഗത്തെ പ്രമുഖരും വിവിധ സംഘടനാ ഭാര വാഹി കളും സംബന്ധിച്ചു.

സമാജം പ്രസിഡണ്ട് വക്കം ജയലാൽ, ജനറൽ സെക്രട്ടറി എ. എം. അൻസാർ, ട്രഷറർ ടോമിച്ചൻ വർക്കി, സമാജം കോഡി നേഷൻ ചെയർമാൻ. ടി. എ. നാസർ, ചീഫ് കോഡി നേറ്റർ പുന്നൂസ് ചാക്കോ, പി. കെ. ജയരാജ്, മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലത്തീഫ് കുഞ്ഞിമോൻ നാട്ടിലേക്ക് യാത്ര യാവുന്നു
Next »Next Page » ദുബായിൽ ഫുട്ബോൾ വർക്ക് ഷോപ്പ് വെള്ളിയാഴ്ച »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine