ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം സാമൂഹിക മാധ്യമ ങ്ങളില്‍ വൈറലായി

March 28th, 2017

sheikh-muhammed-bin-zayed-visit-flooded-area-ePathram
അബുദാബി : കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ ഹെലി കോപ്റ്ററിൽ സഞ്ചരിച്ച് മല യോര പ്രദേശ ങ്ങളിൽ നിരീക്ഷണം നടത്തി യതി ന്റെ ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡി യ കളില്‍ വൈറ ലായി.

കനത്ത മഴയെ ത്തുടര്‍ന്ന് കര കവിഞ്ഞൊഴുകിയ വാദി കളും വെള്ള ക്കെട്ടു കളു മാണ് ശൈഖ് മുഹമ്മദ് ഹെലി കോപ്റ്റ റില്‍ സന്ദര്‍ശി ച്ചത്. ഹെലി കോപ്റ്റർ സ്വയം പറ പ്പിച്ചു കൊണ്ടാ യിരുന്നു ഭരണാധി കാരി യുടെ നിരീ ക്ഷണം.

ഇൻസ്റ്റഗ്രാമിൽ ഞായ റാഴ്ച പോസ്റ്റ് ചെയ്ത ഇതിെൻറ വീഡിയോ വളരെ പെട്ടെന്നു തന്നെ ആയിര ക്കണ ക്കിന് ആളുകള്‍ കാണുകയും പങ്കു വെക്കു കയും ചെയ്തു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അബുദാബി മലയാളി സമാജം നഴ്സുമാരെ ആദരിച്ചു

March 27th, 2017

അബുദാബി : ഗൾഫിൽ 20 വർഷം പൂർത്തി യാക്കിയ മലയാളി നഴ്‌സു മാരെ അബു ദാബി മലയാളി സമാജം ആദരിച്ചു.

‘സാന്ത്വന വീഥി യിലെ മാലാഖ മാർക്ക് അബു ദാബി മലയാളി സമാജ ത്തിന്റെ സ്‌നേ ഹാദരം’ എന്ന പരി പാടി യിൽ 20 മുതൽ 37 വർഷം വരെ സേവനം അനുഷ്‌ഠിച്ച അബുദാബി യിലെയും മറ്റു വിവധ എമി റേറ്റു കളിൽ നിന്നുള്ള നഴ്‌സു മാരെ യാണ് ആദരിച്ചത്.

അബുദാബി യൂണി വേഴ്സൽ ഹോസ്‌പിറ്റൽ എം. ഡി. ഡോക്ടർ ഷബീർ നെല്ലി ക്കോട് ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. സമാജം പ്രസിഡന്റ് ബി. യേശു ശീലൻ അദ്ധ്യ ക്ഷത വഹിച്ചു.

ആതുര സേവന രംഗ ത്ത് പ്രവർത്തി ക്കുന്ന വരെ ആദരി ക്കുന ഇത്തരം പരി പാടി കളിലൂടെ സമാജം മറ്റുള്ള വർക്ക് മാതൃക ആവുക യാണ് എന്നും തുടർന്നും ഇത്തരം പ്രവർത്ത നങ്ങൾ സമാജ ത്തിൽ നിന്നും പ്രതീക്ഷി ക്കുന്ന തായും ഡോക്ടർ ഷബീർ നെല്ലിക്കോട് പറഞ്ഞു.

അര നൂറ്റാണ്ടു നീണ്ട പ്രവാസ ജീവിത ത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന സമാജ ത്തിന്റെ സജീവ പ്രവർത്തകൻ ജെയിംസ് ഗോമസിനെയും ഭാര്യ പട്രിഷ്യ യെയും ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖർ സംബ ന്ധിച്ചു. സമാജം ജനറൽ സെക്രട്ടറി പി. സതിഷ് കുമാർ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി അബദുൽ കാദർ തിരുവത്ര നന്ദി യും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള ഗൾഫ് സോക്കർ ഫുട്‌ബോൾ ഏപ്രിൽ ഏഴിന്

March 26th, 2017

sevens-foot-ball-in-dubai-epathram
അബുദാബി : കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി യും യു. എ. ഇ. എക്സ് ചേഞ്ചും സംയു ക്ത മായി സംഘ ടിപ്പി ക്കുന്ന രണ്ടാമത് കേരള ഗൾഫ് സോക്കർ ഫുട്‌ബോൾ മത്സരം 2017 ഏപ്രിൽ 7 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റി ഗ്രൗണ്ടിൽ നടക്കും. പ്രവേശനം സൗജന്യം ആയിരിക്കും.

ഇന്ത്യൻ ഫുട്ബോളിലെ മികച്ച മലയാളി താര ങ്ങൾ വിവിധ ടീമുകള്‍ക്കു വേണ്ടി കള ത്തിൽ ഇറ ങ്ങുന്നു എന്നതാണ് കേരള ഗൾഫ് സോക്കറി നെ കൂടുതല്‍ ശ്രദ്ധേയ മാക്കു ന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം മുഹമ്മദ് റാഫി കാസർ കോട് സ്‌ട്രൈക്കേഴ്‌സിനു വേണ്ടി യും മുൻ ഇന്ത്യൻ ക്യാപ്‌റ്റ ന്മാരായ ഐ. എം. വിജയൻ, ജോപോൾ അഞ്ചേരി എന്നി വർ യഥാ ക്രമം കോഴിക്കോട് ചാലഞ്ചേഴ്‌സ്, മലപ്പുറം സുൽത്താൻസ് എന്നീ ടീമു കൾക്കു വേണ്ടിയും മുൻ ഇന്ത്യൻ താര ങ്ങളായ യു. ഷറഫലി കണ്ണൂർ ഫൈറ്റേഴ്‌സ് ടീമിലും ആസിഫ് സഹീർ തൃശൂർ വാരിയേഴ്‌സ് ടീമിലും സി. വി. പാപ്പച്ചൻ പാല ക്കാട് കിക്കേഴ്‌സ് ടീമിലും ജഴ്‌സി അണിയും.

ജില്ലാ കെ. എം. സി. സി. കമ്മിറ്റിക്കു കീഴിൽ ആറു ടീമു കളാണു മത്സര ത്തിൽ ഇറ ങ്ങുക. ഫൈനലിൽ വിജയി ക്കുന്ന ടീമിന് ട്രോഫി ക്കു പുറമേ 10,000 ദിർഹം കാഷ് അവാർഡും രണ്ടാം സ്‌ഥാന ക്കാർക്കു ട്രോഫി യും 5,000 ദിർഹവും സമ്മാനിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’

March 26th, 2017

uae-mother-of-the-nation-festival-2017-ePathram
അബുദാബി : ടൂറിസം ആൻഡ് കൾച്ചർ അഥോ റിറ്റി യുടെ ആഭി മുഖ്യ ത്തിൽ സംഘ ടിപ്പി ക്കുന്ന രണ്ടാമത് ‘മദർ ഓഫ് നേഷൻ ഫെസ്റ്റി വല്‍’ മേളക്ക് അബുദാബി കോര്‍ണീ ഷില്‍ തുടക്ക മായി. അമ്മ മാർക്കും കുട്ടി കൾക്കും വിനോദവും വിജ്ഞാനവും സമ്മാനി ക്കുന്ന പരി പാടി കളാണ് ഫെസ്റ്റി വലിന്റെ ആകര്‍ഷക ഘടകം.

അഞ്ചു വയസ്സിനു മുകളിൽ പ്രായ മുള്ള കുട്ടി കൾക്ക് അഞ്ചു ദിർഹ വും മുതിർന്ന വർക്ക് 20 ദിർഹവും പ്രവേശന ഫീസ് ഈടാക്കുന്ന ഫെസ്റ്റി വലില്‍ 50 തരം ഭക്ഷണ – പാനീയങ്ങള്‍ രുചിച്ച് അറി യുവാനും അവ സരം ഒരുക്കും.

അഞ്ചു വയസ്സിൽ താഴെ യുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം ആയിരിക്കും. ദിവസവും വൈകുന്നേരം നാലു മണി മുതൽ അർദ്ധ രാത്രി വരെ നട ക്കുന്ന മേള ഏപ്രില്‍ നാലു വരെ നീണ്ടു നില്‍ക്കും

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രചരണ യോഗം സംഘടിപ്പിച്ചു

March 26th, 2017

seethisahib-logo-epathram ഷാർജ : മുസ്ലിം നവോത്ഥാന നായകനും, കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ – സാംസ്‌കാരിക രംഗത്തു മാതൃകാ നേതാവു മായിരുന്ന സീതി സാഹിബിന്റെ അനു സ്മരണ സമ്മേളനം ഷാർജ ഇന്ത്യൻ അസോ സ്സി യേഷനിൽ ഏപ്രിൽ 13 നു നടക്കും എന്നു സംഘാടകര്‍ അറിയിച്ചു.

പരിപാടിയുടെ വിജയ ത്തിനായി ഷാർജയിൽ സംഘടിപ്പിച്ച പ്രചരണ യോഗ ത്തില്‍ സീതി സാഹിബ് ഫൌണ്ടേഷൻ പ്രസിഡന്റ് സീതി പടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഷാർജ കെ. എം. സി. സി. ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലി ച്ചേരി ഉൽഘാടനം ചെയ്തു.

വി. പി. അഹമ്മദ് കുട്ടി മദനി, മുസ്തഫ മുട്ടുങ്ങൽ, ത്വയ്യിബ് ചേറ്റുവ, അബ്ദുൽ കാദർ ചക്കനാത്ത്, അബ്ദുൽ ഷുക്കൂർ കാര യിൽ, അബ്ദുൽ ഹമീദ് വടക്കേ കാട് തുട ങ്ങീ നിരവധി പ്രവര്‍ ത്തകര്‍ സംബന്ധിച്ചു.

അഷ്‌റഫ് കൊടു ങ്ങല്ലൂർ സ്വാഗതവും ഷാനവാസ് പാലം കൊണം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യൻ ഇസ്‌ലാമിക് സെന്റില്‍ പി. ബാവാ ഹാജി വീണ്ടും പ്രസിഡന്റ
Next »Next Page » അബുദാബിയില്‍ ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’ »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine