എയര്‍ ഇന്ത്യ എക്‌സ്​പ്രസ് : അബു ദാബി – കൊച്ചി സര്‍വ്വീസ് വർദ്ധിപ്പിക്കുന്നു

May 15th, 2017

air-india-express-in-abudhbai-air-port-ePathram
അബുദാബി : തലസ്ഥാനത്തു നിന്നും കൊച്ചി യിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാന സര്‍വീ സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. 2017 ജൂണ്‍ 15 മുതല്‍ അബു ദാബി അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ നിന്നും കൊച്ചി യിലേക്ക് ആഴ്ച യില്‍ മൂന്ന് സര്‍വ്വീ സുകള്‍ അധികം നടത്തും എന്ന് അധി കൃതര്‍.

നിലവില്‍ ദിവസേന ഒരു സര്‍വ്വീസ് മാത്രമാണ് എയര്‍ ഇന്ത്യ എക്‌സ് പ്രസിന് അബു ദാബി – കൊച്ചി റൂട്ടിലുള്ളത്. അധികം യാത്രക്കാരുള്ള വ്യാഴം, വെള്ളി, ശനി ദിവസ ങ്ങളി ലായി രിക്കും രാവിലെ 4.55 ന് അബുദാബി യില്‍ നിന്നും പുറപ്പെട്ട് രാവിലെ 10.30 ന് കൊച്ചി യിലെത്തുന്ന തരത്തില്‍ അധികരി പ്പിച്ച പുതിയ സര്‍വ്വീസുകള്‍ നടത്തുക.

കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 1.25 നു പുറപ്പെടുന്ന വിമാനം വിമാനം അബുദാബിയില്‍ രാവിലെ 3.55 ന് ഇറങ്ങും.

അബുദാബിയില്‍ നിന്നുള്ള യാത്രയില്‍ ഏഴു കിലോ ഹാന്‍ഡ് ബാഗും 30 കിലോ ബാഗ്ഗേജും അനുവദിക്കും. എന്നാല്‍ കൊച്ചി യില്‍ നിന്നും അബു ദാബി യിലേ ക്കുള്ള യാത്ര  യില്‍ 20 കിലോ ബാഗ്ഗേജ്ജു മാത്രമേ അനുവദിക്കുക യുള്ളൂ.

-Image credit : Gulf News

എക്‌സ്പ്രസ് ബാഗേജ് 30 കിലോ യായി പുനഃസ്ഥാപിച്ച നടപടിയെ സ്വാഗതം ചെയ്തു 

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കിഴക്കന്‍ മേഖല കളില്‍ ശക്ത മായ മഴ പെയ്തു

May 14th, 2017

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
ഖോര്‍ഫക്കാന്‍ : യു. എ. ഇ. യുടെ കിഴക്കന്‍ മേഖല കളില്‍ ശനി യാഴ്ച ശക്ത മായ മഴ പെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഫുജൈറ യിലും റാസല്‍ ഖൈമ യിലും ശക്ത മായ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. 40 ഡിഗ്രിക്ക് മുകളി ലുണ്ടായിരുന്ന താപനില ഇതോടെ പകുതി യായി. വരണ്ടു ണങ്ങി കിടന്നി രുന്ന വാദി കളിലും നീരൊഴുക്ക് ഉണ്ടായി.

ഖോര്‍ഫക്കാന്‍, കല്‍ബ, മസാഫി, ഹത്ത എന്നിവിട ങ്ങളി ലും ശനി യാഴ്ച വൈകു ന്നേരം കനത്ത മഴ പെയ്തു.

റോഡുകളും റൗണ്ട് എബൗട്ടു കളും വെള്ളം നിറഞ്ഞു. പല സ്ഥലങ്ങളിലും ഗതാ ഗത തടസ്സം അനുഭവ പ്പെട്ടു. വെള്ളക്കെട്ടുള്ള റോഡു കളില്‍ ഗതാ ഗതം നിയന്ത്രി ക്കുവാ നായി കൂടുതല്‍ ഉദ്യോഗസ്ഥരും രംഗത്ത് എത്തി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറി യിപ്പ് നല്‍കി യിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം അങ്കണത്തില്‍ ഇടപ്പാളയം ഒത്തു കൂടി

May 14th, 2017

edappalam-inauguration-with-sand-art-udayan-ePathram
അബുദാബി : എടപ്പാള്‍ സ്വദേശി കളുടെ പ്രവാസി കൂട്ടായ്മ ‘ഇടപ്പാളയം’ സംഘടി പ്പിച്ച കുടുംബ സംഗമ ത്തില്‍ സാമ്പത്തിക വിദഗ്ധന്‍ കെ. വി. ഷംസു ദ്ധീന്‍ ‘ഒരു നല്ല നാളേക്കു വേണ്ടി’എന്ന ബോധ വത്കരണ ക്ലാസ് നടത്തി. മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ ഒരുക്കിയ പരിപാടി യില്‍ നാടക രചയി താവ് കെ. വി. ബഷീര്‍, ഇടക്ക – ചെണ്ട വാദകന്‍ മഹേഷ് ശുകപുരം, പ്രിയാ മനോജ് എന്നിവരെ ആദ രിച്ചു.

സമാജം പ്രസിഡണ്ട് വക്കം ജയലാല്‍, ജനറല്‍ സെക്രട്ടറി എ. എം. അന്‍സാര്‍, പ്രകാശ് പല്ലിക്കാട്ടില്‍, ഗഫൂര്‍ എടപ്പാള്‍, അനീഷ് ചളി ക്കല്‍, ആഷിക് കൊട്ടി ലില്‍, ഹബീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രജീഷ് പാണേക്കാട് അദ്ധ്യ ക്ഷത വഹിച്ചു. പ്രിയ മനോജിന്റെ മോഹിനി യാട്ടം, മഹേഷ് ശുക പുരവും സംഘവും അവ തരി പ്പിച്ച ചെണ്ട മേളം, എടപ്പാളിലെ ഗായക സംഘം അവ തരി പ്പിച്ച ഗാന സന്ധ്യ എന്നിവ അരങ്ങേറി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗ്രീന്‍ വോയ്‌സ് ‘സ്നേഹപുരം 2017’ ഇസ്ലാമിക് സെന്ററിൽ

May 14th, 2017

green-voice-12th-edition-sneha-puram-2017-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ ഗ്രീന്‍ വോയ്‌സിന്റെ പന്ത്രണ്ടാം വാര്‍ഷിക ആഘോഷ ങ്ങൾ ‘സ്നേഹ പുരം 2017′ എന്ന പേരിൽ മെയ് 14 ഞായറാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അരങ്ങേറും.

കേരള ത്തിലും ഗൾഫിലും കലാ സാഹിത്യ മാധ്യമ ജീവ കാരുണ്യ രംഗ ങ്ങളിൽ നൽകിയ സംഭാവന കളെ മാനിച്ചു കൊണ്ട് ഗ്രീൻ വോയ്സ് എല്ലാ വര്‍ഷവും നല്‍കി വരുന്ന വിവിധ പുരസ്കാര ങ്ങള്‍ സ്നേഹ പുരം പരിപാടിയില്‍ വെച്ച് സമ്മാനിക്കും.

പ്രമുഖ എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായ കുഞ്ഞിക്കണ്ണൻ വാണി മേലിനു ഈ വർഷ ത്തെ ‘ഹരിതാക്ഷര’ പുരസ്‌കാരം, പ്രമുഖ മാധ്യമ പ്രവര്‍ ത്തക ഷാനി പ്രഭാകറിന് ‘മാധ്യമശ്രീ’ പുരസ്കാരം, അഷ്‌റഫ് താമരശ്ശേരിക്ക് ‘കർമ്മശ്രീ’ പുരസ്കാരം, പ്രമുഖ മാപ്പിള പ്പാട്ടു ഗായകൻ എടപ്പാൾ ബാപ്പു വിന് ‘കലാശ്രീ’പുരസ്കാരം എന്നിവ സമ്മാ നിക്കും.

പ്രവാസ ലോകത്തെ മാധ്യമ പ്രവർത്തന മികവി നും മറ്റു വിവിധ മാധ്യമ രംഗ ങ്ങളിലെ മികവുറ്റ പ്രവർത്തന ങ്ങളെ മാനിച്ച് കൊണ്ട് ഓണ്‍ ലൈന്‍ ദീപിക റിപ്പോർ ട്ടറും കോള മിസ്റ്റു മായ അനിൽ സി. ഇടിക്കുള, മാതൃഭൂമി ന്യൂസ് ഗൾഫ് ചീഫ് ഐപ്പ് വള്ളിക്കാടൻ, പ്രവാസി ഭാരതി റേഡിയോ സാരഥി കെ. ചന്ദ്ര സേനൻ, മലയാള മനോരമ ഗൾഫ് ചീഫ് ജെയ്മോൻ ജോർജ് എന്നി വരെ ആദരിക്കും.

കരപ്പാത്ത് ഉസ്മാൻ, കെ. കെ. മൊയ്തീന്‍ കോയ, ജലീല്‍ പട്ടാമ്പി എന്നിവര്‍ അട ങ്ങിയ സമിതി യാണ് ജേതാക്കളെ തീരുമാനിച്ചത്. തങ്ങളുടെ മേഖല കളിലെ ലക്ഷ്യ ബോധ മാർന്ന പ്രവർത്തനം വഴി പ്രവാസി കളുടെ പൊതു ജീവിത ത്തിൽ ഇവർ നടത്തിയ ക്രിയാത്മക ചലന ങ്ങളാണ് അവാർഡിന് പരിഗണിച്ചത് എന്നും ഗ്രീന്‍ വോയ്സ് പുര സ്കാര സമിതി അറിയിച്ചു.

*  ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്

**  ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

***  ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

* ഗ്രീന്‍ വോയ്സ് ‘സ്നേഹപുരം’ ഇസ്ലാമിക് സെന്ററില്‍ 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാചക വാതക നിരക്ക് കുറച്ചു

May 11th, 2017

അബുദാബി : മെയ് മാസത്തില്‍ പാചക വാതക നിരക്കില്‍ കുറവു വന്നതായി അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ കമ്പനി അറിയിച്ചു. എല്ലാ മാസവും പത്താം തിയ്യതി യോടെ യാണ്‍ അതതു മാസങ്ങളിലെ പുതുക്കിയ നിരക്കു പ്രസിദ്ധീ കരി ക്കുന്നത്.

52 ദിര്‍ഹം വിലയുണ്ടായിരുന്ന 11 കിലോഗ്രാം സിലിണ്ടറിനു ഈ മാസത്തെ നിരക്ക് 45 ദിര്‍ഹ മാണ് 104 ദിര്‍ഹം വില യുണ്ടാ യിരുന്ന 22 കിലോ ഗ്രാം സിലിണ്ടറിന് 90 ദിര്‍ഹവും 208 ദിര്‍ഹം വില യുണ്ടായിരുന്ന 45 കിലോ ഗ്രാം സിലിണ്ടറിനു 180 ദിര്‍ഹവും ആണ് പുതു ക്കിയ വില.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളി സമാജം പ്രവർത്തന ഉദ്‌ഘാടനം ശനിയാഴ്‌ച
Next »Next Page » ഗ്രീന്‍ വോയ്‌സ് ‘സ്നേഹപുരം 2017’ ഇസ്ലാമിക് സെന്ററിൽ »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine