ഹീമോഫീലിയ തളർത്തി യില്ല : കരിങ്കൽ പ്പൂവു മായി ഗഫൂർ ഷാർജ പുസ്തക മേള യിൽ

November 2nd, 2017

ദുബായ് : ഹീമോ ഫീലിയ രോഗ ത്തിന്റെ പിടി യിൽ പെട്ട പ്പോഴും സർഗാത്മക രചന കളുടെ ലോകത്തു അഭിരമിച്ച എൻ. അബ്ദുൽ ഗഫൂർ, അതി ജീവന ത്തിന്റെ കഥ കളുമായി ഷാർജ രാജ്യാന്തര പുസ്ത കോത്സവ ത്തിൽ പങ്കെടുക്കുവാൻ എത്തി.

നവംബർ 2 വ്യാഴാഴ്‌ച രാത്രി എട്ടു മണി ക്ക് ഷാർജ പുസ്ത കോത്സവ ത്തിൽ ഗഫൂറി ന്റെ ‘കരിങ്കൽ പൂവ്’ എന്ന കഥാ സമാ ഹാരം പ്രകാശനം ചെയ്യും.

രക്തം കട്ട പിടിക്കാത്ത രോഗം [ഹീമോഫീലിയ] നന്നേ ചെറു പ്പത്തിൽ തന്നെ പിടിപെട്ട ആളാണ് അബ്ദുൽ ഗഫൂർ. മലപ്പുറം മഞ്ഞപ്പെട്ടി യിൽ നീലാമ്പ്ര മുഹമ്മദി ന്റെയും ഫാത്തിമ യുടെയും മകനാണ്.

ചിത്ര രചനയും സംഗീതവും ഗഫൂർ അഭ്യസിച്ചിട്ടുണ്ട്. ഡോക്ടർ മാരുടെ വിദഗ്ധോ പദേശ ത്തിനു ശേഷം പ്രതി രോധ മരുന്നു കളു മായാണ് ഗഫൂർ യു. എ. ഇ.യിലേ ക്ക് എത്തിയത്.

ഗ്രീൻ ബുക്സ് പ്രസിദ്ധീ കരിച്ച ഈ പുസ്തകം ഷാർജ രാജ്യാന്തര പുസ്ത കോത്സവ ത്തിൽ വിറ്റു കിട്ടുന്ന പണം ഹീമോ ഫീലിയ ബാധിച്ച വർക്ക് ചികിത്സ ക്കായി നീക്കി വെക്കും എന്ന് ഗഫൂർ അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കല യുടെ ‘കലാഞ്ജലി’ വ്യാഴാഴ്ച ഐ. എസ്. സി. യിൽ

November 2nd, 2017

kala-abudhabi-logo-epathram അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബു ദാബി യുടെ വാർഷിക ആഘോഷ പരി പാടി യായ ‘കലാഞ്ജലി’ നവംബർ രണ്ട് വ്യാഴാഴ്ച വൈകുന്നേരം എട്ട് മണിക്ക് ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടക്കും.

പ്രശസ്‌ത സിനിമാ താരവും നർത്തകനു മായ വിനീതും സംഘ വും അവ തരി പ്പിക്കുന്ന നൃത്ത പരി പാടി യായ ‘നൃത്യ താരോ ത്സവ’ മാണ് കലാഞ്ജലി യുടെ മുഖ്യ ആകർഷണം.

അനശ്വര ചലച്ചിത്ര ഗാന ങ്ങൾ കോർത്തി ണക്കി രണ്ട് മണി ക്കൂർ നീണ്ട് നിക്കുന്ന നൃത്ത പരി പാടി യാണ് ഇത്. വിനീതി നോ ടൊപ്പം എറണാ കുളം തേജോ മയി നൃത്ത സംഘ ത്തിലെ ബോണി മാത്യു, സരുൺ, ദീപക്, കാവ്യാ മാധവ്, അനീഷ, അഞ്ജന എന്നിവരാണ് ചുവട് വെക്കുക.

അൻപതാം വാർഷികം ആഘോ ഷിക്കുന്ന ഇന്ത്യാ സോഷ്യൽ സെന്റ റിനുള്ള സമർപ്പണം ആയിരിക്കും കല യുടെ ‘കലാഞ്ജലി’ എന്ന് സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വയലാർ അനുസ്മരണം നടത്തി

November 2nd, 2017

vayalar-ramavarma-epathram
അലൈൻ : വയലാർ രാമ വർമ്മ യെ പോലുള്ള മഹാ രഥന്മാ രാണ് ഇന്ന് കാണുന്ന നവ കേരള ത്തി ന്റെ ശില്പി കൾ എന്നും അവരുടെ സംഭാ വന കളാണ് കേരള ത്തെ മറ്റു സംസ്ഥാന ങ്ങളിൽ നിന്ന് വ്യത്യസ്ത മാക്കുന്നത് എന്നും ബിനോയ് വിശ്വം എം. എൽ. എ. പറഞ്ഞു.

അലൈൻ ഐ. എസ്. സി. സംഘടിപ്പിച്ച വയ ലാർ അനുസ്മരണ സമ്മേളന ത്തിൽ മുഖ്യാ തിഥി യായി പങ്കെടുത്തു സംസാരി ക്കുക യായി രുന്നു അദ്ദേഹം.

കവി, സാഹിത്യകാരൻ എന്നതിനുമപ്പുറം സാമൂഹിക – സാംസ്‌കാരിക മാറ്റ ങ്ങൾക്കു വേണ്ടി വിപ്ലവം നയിച്ച സാംസ്‌കാരിക നായ കൻ കൂടി യായിരുന്നു വയലാർ എന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ദിര ഗാന്ധി അനുസ്മരണം

November 2nd, 2017

indira-gandhi-epathram
അലൈൻ : മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി യുടെ രക്ത സാക്ഷി ദിന ത്തിൽ ഇൻകാസ് അലൈൻ കമ്മറ്റി അനു സ്മ രണ സമ്മേളനം സംഘടി പ്പിച്ചു.

പ്രസിഡണ്ട്‌ ഷഫീർ നമ്പിശ്ശേരി യുടെ അദ്ധ്യ ക്ഷത യിൽ അലൈൻ ഇന്ത്യൻ സോഷ്യൽ സെന്റ റിൽ വെച്ചു നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഈസ കെ. വി. സ്വാഗത വും ഗ്ലോബൽ കമ്മറ്റി അംഗം രാമ ചന്ദ്രൻ പേരാമ്പ്ര അനു സ്മ രണ പ്രഭാഷണവും നടത്തി. തന്റെ ശരീര ത്തിലെ അവ സാന തുള്ളി രക്തം പോകുന്നതു വരെയും ഇന്ത്യ യുടെ മതേ തരത്വം കാത്തു സൂക്ഷിക്കാൻ പട പൊരുതും എന്നു പ്രഖ്യാപിച്ച ധീര വനിത ആയി രുന്നു ഇന്ദിരാ ഗാന്ധി എന്നും യോഗം അനുസ്മരിച്ചു.

ഹനീഫ, മുരുകൻ, ഷിബിൻ , മുജീബ് പന്തളം, കമറുദ്ധീൻ ചാർളി തങ്കച്ചൻ തുടങ്ങിയ വർ സംസാരിച്ചു.

* അലൈൻ ഇൻകാസിന് പുതിയ നേതൃത്വം

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമിത ശബ്ദ ത്തില്‍ വാഹനം ഓടിക്കു ന്നവ ര്‍ക്കു മുന്നറി യിപ്പു മായി പോലീസ്

November 1st, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : മറ്റുള്ള വർക്ക് ശല്യ മാകുന്ന രീതി യിൽ അമിത ശബ്ദം പുറപ്പെടുവിച്ച വാഹനം ഓടിക്കു ന്നവ ര്‍ക്ക് എതിരെ പിഴയും ബ്ലാക്ക് പോയിന്റും അടക്കമുള്ള ശക്തമായ ശിക്ഷാ നടപടി കളു മായി അബു ദാബി പോലീസ്.

ഇന്ന് ഏറ്റവും കൂടുതല്‍ ആളു കള്‍ ഉപ യോഗി ക്കുന്ന നവ മാധ്യമ ങ്ങളായ ഇന്‍സ്റ്റാഗ്രാം,  യൂട്യൂബ്, ഫേയ്സ് ബുക്ക് അടക്ക മുള്ള സോഷ്യല്‍ മീഡിയ കളില്‍ റിലീസ് ചെയ്ത വീഡിയോ കളി ലൂടെ നിയമം കർശ്ശന മാക്കു ന്നതിനെ കുറിച്ച് അബു ദാബി പോലീസ് ജനങ്ങൾക്ക് അറിയിപ്പ് നൽകി.

പൊതു ഇട ങ്ങളില്‍ മറ്റുള്ള വര്‍ക്ക് ശല്യം ആവുന്ന വിധ ത്തില്‍ അമിത ശബ്ദം പുറപ്പെടുവി ക്കുന്ന വാഹനങ്ങ ള്‍ക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ശിക്ഷ യായി നല്‍കും എന്ന് അബു ദാബി പോലീസ് അറി യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി പൊലീസ് ‘സായിദ് വർഷം 2018’ മുദ്രാ വാക്യമാക്കി
Next »Next Page » ഇന്ദിര ഗാന്ധി അനുസ്മരണം »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine