കെ. എസ്. സി. സമ്മര്‍ ക്യാമ്പ് ‘വേനൽ ത്തുമ്പികൾ’ സമാപിച്ചു

August 27th, 2017

അബുദാബി : കേരള സോഷ്യൽ സെന്റർ കഴിഞ്ഞ ഒരു മാസ മായി നടത്തി വരുന്ന സമ്മർ ക്യാമ്പ് ‘വേനൽ ത്തുമ്പി’ കൾക്ക് സമാപനം.

കെ. എസ്. സി. യിൽ നടന്ന ആഘോഷ പരി പാടി കൾ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകൻ ബേബി ജോൺ ഉദ്‌ഘാടനം ചെയ്തു.

കുട്ടി കളുടെ സർഗ്ഗ വാസനെ ഉണർ ത്തുവാനും നാടിൻറെ ഓർമ്മ കളി ലേക്കും നന്മ കളി ലേക്കും കളി കളി ലൂടെ കൊണ്ടു പോകു വാനും നാളെ യുടെ നേതാക്കൾ ആകേണ്ട ഈ കുട്ടി കളിൽ ഏറെ പ്രതീക്ഷയുണ്ട് എന്നും ബേബി ജോൺ അഭിപ്രായ പ്പെട്ടു.

നാടക പ്രവർത്ത കൻ മണി പ്രസാദി​ന്റെ നേതൃത്വ ത്തിൽ നടന്ന ക്യാമ്പി ന്റെ സമാപന ദിവസം കുട്ടികൾ അവത രിപ്പിച്ച നാടക ങ്ങൾ ശ്രദ്ധേയ മായി. കേരള ത്തിന് പുറത്ത് മലയാള ത്തെ സ്നേഹി ക്കുന്ന മിടു ക്കന്മാരും മിടുക്കി കളുമായ ഇത്ര യധികം കുട്ടികൾ ഉണ്ട് എന്നത് ഏറെ പ്രതീക്ഷ തരുന്നു എന്ന് മണി പ്രസാദ്‌ പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീറിന്റെ തങ്ക മോതിരം, സ്വർണ്ണ പളുങ്കൂസ് എന്ന കഥ കളെ ആധാര മാക്കി വിപിൻ ദാസ് പരപ്പന ങ്ങാടി എഴുതിയ ‘ഒരു പളുങ്കൂസൻ സ്വർണ്ണ കഥ’ ബഷീറി നെയും ഫാബി ബഷീറി നെയും തന്മയത്വ ത്തോടെ കുട്ടി കൾ അര ങ്ങിൽ അവതരി പ്പിച്ചു.

ആജന്മ ശത്രു ക്കളായ കോഴിയും കുറുക്കനും മിത്ര ങ്ങളാ യാൽ ഉണ്ടാകുന്ന മനുഷ്യരുടെ അസൂയ യിൽ നിന്നും ഉരുത്തിരിഞ്ഞ സംഘർഷം അവ തരിപ്പിച്ച ഗോപി കുറ്റിക്കോൽ എഴുതിയ കൊട്ടാര വാസി കളുടെ ശ്രദ്ധക്ക് എന്ന നാടകം സദസിനെ ചിരിയിൽ മുക്കി. കൊച്ചു കുട്ടി കളുടെ സംഘ ഗാനവും ഒപ്പനയും പരി പാടിക്ക് മാറ്റ് കൂട്ടി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബലി പെരുന്നാൾ : പൊതു മേഖലക്ക് 4 ദിവസ ങ്ങള്‍ അവധി

August 24th, 2017

hajj-epathram
അബുദാബി : ബലി പെരുന്നാള്‍ പ്രമാണിച്ച് യു. എ. ഇ. യിലെ പൊതു മേഖലാ സ്ഥാപ ന ങ്ങ ള്‍ക്ക് ആഗസ്റ്റ് 31 വ്യാഴം മുതല്‍ സെപ്റ്റംബര്‍ 3 ഞായറാഴ്ച അടക്കം നാലു ദിവസ ങ്ങള്‍ അവധി ആയിരിക്കും.

സെപ്റ്റംബര്‍ 4 തിങ്കളാഴ്ച മുതല്‍ ഒാഫീസുകൾ വീണ്ടും തുറന്നു പ്രവർത്തി ക്കുക യുള്ളൂ എന്ന് ഫെ‍ഡറൽ അഥോ റിറ്റി ഫോർ ഹ്യൂമൻ റിസോ ഴ്സസ് വാര്‍ത്താ കുറി പ്പില്‍ അറിയിച്ചു.

സ്വകാര്യ മേഖല യിലെ ജീവന ക്കാര്‍ക്ക് മൂന്ന് ദിവസം വേതന ത്തോടു കൂടി യുള്ള അവധി ലഭിക്കും.

ആഗസ്റ്റ് 31 വ്യാഴാഴ്ച മുതല്‍ സെപ്റ്റംബര്‍ 2 ശനി യാഴ്ച വരെ യാണ് സ്വകാര്യ മേഖല യിലെ ജീവന ക്കാര്‍ ക്ക് അവധി നല്‍കി യിരി ക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി യുടെ പേരു മാറ്റി

August 24th, 2017

logo-emirates-identity-resident-id- ePathram
അബുദാബി : യു. എ. ഇ. തിരിച്ചറിയല്‍ രേഖ യായ റസി ഡന്റ് ഐഡന്റിറ്റി കാര്‍ഡു കള്‍ കൈകാര്യം ചെയ്യുന്ന എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി യുടെ പേരില്‍ മാറ്റം.

യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പുതിയ ഉത്തരവ് അനു സരിച്ച് ഇനി മുതല്‍ ‘Federal Authority for Identity and Citizenship’ (FAIC) എന്ന പേരില്‍ ആയി രിക്കും  അറിയ പ്പെടുക.

തിരിച്ചറിയല്‍ കാര്‍ഡ്, താമസ കുടിയേറ്റം, പാസ്സ് പോര്‍ട്ട് എന്നിവ അഥോ റിറ്റി യുടെ പരിധി യില്‍ വരും.

യു. എ. ഇ. എമിറേറ്റ്സ് ഐ. ഡി. കാര്‍ഡുകള്‍, 2013 ഫെബ്രുവരി മുതല്‍ വിദേശി കള്‍ക്ക് ‘റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ്’ എന്ന പേരിലാണ് നല്‍കി വരുന്നത്.

 * ദമാൻ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സേവന ത്തിന് ഇനി എമിറേറ്റ്സ് ഐ. ഡി. 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ദുൽഹജ്ജ് പിറന്നു : ബലി പെരുന്നാള്‍ സെപ്റ്റംബർ ഒന്നിന്

August 23rd, 2017

crescent-moon-ePathram
റിയാദ് : ദുൽഹജ്ജ് മാസപ്പിറവി ചൊവ്വാഴ്ച ദൃശ്യ മായ തിനാല്‍ ആഗസ്റ്റ് 23 ബുധനാഴ്ച ദുല്‍ ഹജ്ജ് ഒന്ന് ആയി രിക്കും എന്നും ഇൗ മാസം 31 വ്യാഴാഴ്ച (ദുല്‍ഹജ്ജ് 9) അറഫാ ദിനം ആചരി ക്കും എന്നും ബലി പെരുന്നാള്‍ സെപ്റ്റംബർ ഒന്ന് വെള്ളി യാഴ്ച ആഘോഷിക്കും എന്നും സൗദി സുപ്രീം കോടതി അറിയിച്ചു.

ഇതിന്റെ അടിസ്ഥാന ത്തില്‍ യു. എ. ഇ. യിലും സെപ്റ്റം ബർ ഒന്ന് വെള്ളിയാഴ്ച ബലി പെരുന്നാൾ ആയി രിക്കും.

ഒമാനില്‍ മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് ദുൽഹജ്ജ് ഒന്ന് ആയിരിക്കും എന്നും സെപ്റ്റംബർ ഒന്ന് വെള്ളി യാഴ്ച ബലി പെരുന്നാൾ ആഘോഷിക്കും എന്നും ഒമാന്‍ ഒൗഖാഫ് മത കാര്യ മന്ത്രാ ലയം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നോർക്ക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വെള്ളിയാഴ്ച

August 21st, 2017

logo-norka-roots-ePathram
അബുദാബി : നോർക്ക തിരിച്ചറിയൽ കാർഡിന് അബുദാബി കോഴിക്കോട് ജില്ലാ കെ. എം. സി. സി. മുഖാന്തിരം അപേക്ഷിച്ച വരിൽ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർ ഗോഡ് ജില്ലകളിൽ നിന്നുള്ള വരുടെ കാർഡുകൾ ആഗസ്റ്റ് 25 വെള്ളി യാഴ്ച ഉച്ചക്കു ശേഷം 3 മണി മുതൽ രാത്രി 10 മണി വരെ അബു ദാബി ഇന്ത്യൻ ഇസ്ലാമിക സെന്ററിൽ വെച്ച് വിതരണം ചെയ്യും എന്ന് അബു ദാബി കോഴി ക്കോട് ജില്ലാ കെ. എം. സി. സി. ഭാരവാഹികൾ അറിയിച്ചു.

കാർഡ് വിതരണ പരിപാടി യോട് അനുബന്ധിച്ച് നോർക്ക തിരിച്ചറിയൽ കാർഡിന്റെ പ്രാധാന്യ ത്തെ കുറിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ ചന്ദ്ര സേനൻ വിശദീ കരിക്കും.

കൂടുതൽ വിവര ങ്ങൾക്ക് 050 – 567 4078, 050 – 580 5080, 056 – 2170 077 എന്നീ നമ്പറുകളിൽ ബന്ധപ്പെടാ വുന്ന താണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യുവജന സഖ്യം സ്വാതന്ത്ര്യ ദിന ആ​ഘോഷം : ‘വേലുത്തമ്പി ദളവ’ ശ്രദ്ധേയ മായി
Next »Next Page » ദുൽഹജ്ജ് പിറന്നു : ബലി പെരുന്നാള്‍ സെപ്റ്റംബർ ഒന്നിന് »



  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine