അബുദാബി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളില്‍ വിശിഷ്ട അതിഥി യായി ഇന്ത്യ യില്‍ എത്തിയ അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായുധ സേനാ ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് 14 സുപ്രധാന കരാറു കളില്‍ ഒപ്പു വച്ചു.
ഊര്‍ജ്ജം, പ്രതിരോധം, സൈബര്‍ സുരക്ഷ, സമുദ്ര ഗതാഗതം, കൃഷി, സാങ്കേ തിക വിദ്യ, മനുഷ്യക്കടത്ത് തടയല്‍ തുടങ്ങിയ മേഖല കളില്‍ ഇന്ത്യ യും യു. എ. ഇ. യും സഹകരണം ശക്ത മാക്കും. പ്രധാന മന്ത്രി നരേന്ദ്ര മോഡി യും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മിലുള്ള ചര്‍ച്ച കള്‍ക്കു ശേഷമാണു കരാറു കള്‍ ഒപ്പിട്ടത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീക രിച്ചു.
ഇന്ത്യയുടെ വളര്‍ച്ച യില്‍ യു. എ. ഇ. പ്രധാന പങ്കാളി ആണെന്നും ഊര്‍ജ്ജം, വാണിജ്യം ഉള്‍പെടെ യുള്ള മേഖല കളില്‍ കൂടുതല്‍ സഹ കരണ മാണ് ലക്ഷ്യമിടുന്ന തെന്നും നരേന്ദ്ര മോഡി പറഞ്ഞു.
അറബ് വികസന മാതൃകയെ പ്രതി നിധീ കരി ക്കുന്ന യു. എ. ഇ. യും വൈവിധ്യ ങ്ങളുടെ നാടായ ഇന്ത്യ യുമാ യുള്ള സഹകരണം മധ്യ പൂര്‍വ്വ ദേശത്തും ഏഷ്യന്‍ ഭൂഖണ്ഡ ത്തിലും സമാധാനവും സുരക്ഷ യും ഉറപ്പാ ക്കുവാന്‍ സഹായി ക്കും എന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു.