റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ യു. എ. ഇ. സന്ദര്‍ശനം സമാപിച്ചു

March 8th, 2017

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ യു. എ. ഇ. സന്ദര്‍ശനം സമാപിച്ചു. ഉപ പ്രധാന മന്ത്രിയും പ്രസി ഡ ന്‍ഷ്യല്‍ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനു മായി റെയില്‍വേ മന്ത്രി ചര്‍ച്ച നടത്തി. റെയില്‍വേ ഉള്‍പ്പെടെയുള്ള അടി സ്ഥാന വികസന മേഖല കളില്‍ യു. എ. ഇ. നിക്ഷേപം നടത്തുന്ന തിനെ കുറിച്ചും ചര്‍ച്ച ചെയ്തു.

സാംസ്‌കാരിക വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹ മ്മദ് ബെല്‍ഹൈഫ് അല്‍ നുഐമി, അബുദാബി കീരീട അവകാശി യുടെ കാര്യാലയ ചെയര്‍ മാനും സുപ്രീം പെട്രോളിയം കൗണ്‍സില്‍ അംഗവും അബു ദാബി ഇന്‍വെസ്റ്റ് മെന്റ് അഥോറിറ്റി ഡയറക്ട റുമായ ശൈഖ് ഹാമിദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങി യവരു മായും മന്ത്രി ചര്‍ച്ച നടത്തി.

അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ ന്റെ ക്ഷണ പ്രകാരം എത്തിയ മന്ത്രി സുരേഷ് പ്രഭു മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ യാണ് സുരേഷ് പ്രഭു യു. എ. ഇ. യില്‍ ഉണ്ടായിരുന്നത്.

Tag : embassy  , consulate  

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പള്ളികളിലെ അഗ്നി ശമന ഉപകരണങ്ങൾ ലുലു വിന്റെ സഹകരണ ത്തോടെ സ്ഥാപിക്കും

March 8th, 2017

logo-year-of-giving-2017-by-uae-government-ePathram.jpg
അബുദാബി :പള്ളികളിൽ അഗ്നി ശമന ഉപകരണ ങ്ങൾ സ്‌ഥാപി ക്കുവാനുള്ള കരാറില്‍ ലുലു ഗ്രൂപ്പ് ഒപ്പു വെച്ചു.ആഭ്യന്തര മന്ത്രാ ലയം, ജനറൽ അതോറിറ്റി ഫൊർ ഇസ്‌ലാ മിക് അഫ യേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്, സിവിൽ ഡിഫൻസ് ജനറൽ ഡയറ ക്‌ടറേറ്റ് എന്നിവ യുമാ യിട്ടാണ് കരാർ.

lulu-group-contract-with-civil-defense-ePathram
ആഭ്യന്തര മന്ത്രാലയം ആസ്‌ഥാനത്തു നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി, ജനറൽ കമാൻഡർ ഓഫ് സിവിൽ ഡിഫൻസ് മേജർ ജന റൽ ജാസിം മുഹമ്മദ് അൽ മർ സൂകി, ജനറൽ അഥോ റിറ്റി ഓഫ് ഇസ്‌ലാ മിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌ മെന്റ്‌സ് ചെയർമാൻ ഡോ. മുഹ മ്മദ് മത്തർ അൽ കാബി, സിവില്‍ ഡിഫന്‍സ് ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹിലാല്‍ ഈദ അല്‍ മസ്‌റോയി എന്നി വരും ചടങ്ങില്‍ സംബ ന്ധിച്ചു.

പള്ളികളിലെ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന ലക്ഷ്യ ത്തോടെ ലുലു നല്‍കുന്ന സഹായങ്ങള്‍ ഏറെ സന്തോഷം നല്‍കു ന്നു എന്ന് ഡോ. മുഹമ്മദ് മത്തർ അൽ കാബി പറഞ്ഞു.

ഇയർ ഓഫ് ഗിവിംഗ് എന്ന പേരില്‍ രാജ്യം നന്മ യുടെ വര്‍ഷം ആചരി ക്കുമ്പോൾ ഇത്തരം ഒരു സംരംഭ ത്തിൽ പങ്കു ചേരു വാൻ കഴിഞ്ഞത് ലുലു വിനുള്ള അംഗീ കാര മായി കാണുന്നു എന്ന് എം. എ. യൂസഫലി പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

അബുദാബി ബിഗ് ടിക്കറ്റ് : മലയാളിക്ക് 12.70 കോടി രൂപ സമ്മാനം

March 7th, 2017

sreeraj-krishnan-kopparembil-wins-big-ticket-lottery-ePathram
അബുദാബി : ബിഗ് ടിക്കറ്റ് നറുക്കെടുപ്പി ലൂടെ തൃശ്ശൂര്‍ സ്വദേശി ശ്രീരാജ് കൃഷ്ണന്‍ കോപ്പറമ്പിലിന് 70 ലക്ഷം ദിര്‍ഹം (ഏകദേശം 12.70 കോടി രൂപ) സമ്മാനം ലഭിച്ചു. 44698 എന്ന നമ്പറിലുള്ള ടിക്കറ്റി നാണ് നറുക്കു വീണത്.

അബുദാബി യിലെ ഒരു ഷിപ്പിംഗ് കമ്പനി യില്‍ ജോലി ചെയ്യുന്ന ശ്രീരാജ് ഓണ്‍ ലൈനി ലൂടെ യാണ് 500 ദിര്‍ഹം വിലയുള്ള ബിഗ് ടിക്കറ്റ് എടുത്തത്. 2007 മുതല്‍ യു. എ. ഇ. യിലുള്ള ശ്രീരാജി ന്‍െറ ഭാര്യ അശ്വതി യും ഇവിടെ ജോലി ചെയ്യുന്നുണ്ട്.

നാട്ടിലെ വീടു പണി ക്കായി എടുത്ത ബാങ്ക് വായ്പ കള്‍ അടച്ചു തീര്‍ക്കു കയാണ് ഈ പണം കൊണ്ട് ആദ്യം ചെയ്യുക എന്നും ശ്രീരാജ് പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇയർ ഓഫ് ഗിവിംഗ് 2017 : ആയിരം കർമ്മ പരിപാടി കളു മായി യു. എ. ഇ.

March 6th, 2017

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
അബുദാബി : ദാന ധര്‍മ്മ ങ്ങളുടേ യും നന്മ യുടെ വര്‍ഷമായി പ്രഖ്യാപിച്ച ഇയർ ഓഫ് ഗിവിംഗ് 2017 ന്റെ ഭാഗ മായുള്ള ദേശീയ കർമ്മ പരി പാടിക്ക് അബു ദാബി യിൽ തുടക്ക മായി. ആയിരം പരി പാടികൾ ഉൾക്കൊ ള്ളുന്ന നയ പരി പാടി കള്‍ക്ക് മന്ത്രി സഭാ യോഗ ത്തിന്റെ അംഗീകാരം ലഭിച്ചു.

വിവിധ കാരുണ്യ പദ്ധതികൾ ഏകോ പിപ്പിച്ചു നടപ്പാക്കു വാന്‍ വിഭാവനം ചെയ്യുന്ന പദ്ധതിക്ക് അബു ദാബി യിലെ രക്ത സാക്ഷി സ്മാരക മായ ‘വാഹത് അൽ കറാമ’ യിൽ ചേർന്ന പ്രത്യേക മന്ത്രി സഭാ യോഗ മാണ് അംഗീ കാരം നൽകി യത്.

പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യു. എ. ഇ. യിലെ ധീര രക്ത സാക്ഷി കളുടെ ഓർമ്മ ക്കായി സമർ പ്പിച്ച പദ്ധതി യുടെ വിശ ദാംശ ങ്ങൾ അബു ദാബി കിരീട അവകാശി ജനറൽ ശൈഖ് മുഹ മ്മദ് ബിൻ സായിദ് അൽ നഹ്‌യാ ന്റെ സാന്നി ദ്ധ്യത്തിൽ ചേർന്ന മന്ത്രി സഭാ യോഗ ത്തിൽ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശദീ കരിച്ചു.

സഹിഷ്‌ണുത, ആദരവ്, സാമൂഹിക ബോധം എന്നിവ വളർത്തി എടുത്ത് കുട്ടികളെ മികച്ച പൗരന്മാ രാക്കു വാനും വ്യക്‌തിത്വ വികസനം, മനുഷ്യ അവകാ ശങ്ങളെ ക്കുറിച്ച് അവ ബോധം സൃഷ്ടിക്കൽ, സമൂഹ ത്തോടുള്ള ഉത്തര വാദി ത്വ ങ്ങൾ മനസ്സി ലാക്കുക എന്നിവ യും പദ്ധതി യുടെ ലക്ഷ്യ ങ്ങളാണ്.

Tag : u a e 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തലസ്ഥാനത്ത് ഇരുചക്ര പാർക്കിംഗിന്‍ 546 സ്ഥലങ്ങള്‍ കൂടി അനുവദിച്ചു

March 6th, 2017

motor-cycle-in-abudhabi-ePathram
അബുദാബി : ഇരു ചക്ര വാഹനങ്ങള്‍ക്ക് പാർ ക്കിം ഗി നായി കൂടുതൽ കേന്ദ്ര ങ്ങൾ അനു വദിച്ചു കൊണ്ട് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി. മോട്ടോർ സൈക്കിളു കൾക്കായുള്ള ഈ 546 മവാഖിഫ് പാർ ക്കിംഗ് സംവിധാനം ആദ്യ ഘട്ട ത്തിൽ 10 മേഖല കളിലാണു പദ്ധതി നടപ്പിലാക്കുക.

ആറു മാസം പാർക്കിംഗ് സൗജന്യ സേവന മായി രിക്കും എന്നും ഡിവി ഷൻ ഡയറക്‌ടർ മുഹമ്മദ് അൽ മുഹൈരി അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാര്‍ച്ച് മാസം വായനാ മാസം
Next »Next Page » ഇയർ ഓഫ് ഗിവിംഗ് 2017 : ആയിരം കർമ്മ പരിപാടി കളു മായി യു. എ. ഇ. »



  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine