ദേശീയ ദിനം : മൂന്നു ദിവസം അവധി

November 19th, 2016

uae-flag-epathram
അബുദാബി : നാല്പത്തി അഞ്ചാമത് ദേശീയ ദിന വും രക്ത സാക്ഷി ദിന ആചാരണ വും പ്രമാണിച്ച് യു. എ. ഇ. യിലെ പൊതു മേഖല, സ്വകാര്യ മേഖല സ്ഥാപന ങ്ങളില്‍ അവധി പ്രഖ്യാപിച്ചു.

ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ (വ്യാഴം, വെള്ളി, ശനി) പൊതു മേഖലക്ക് മൂന്നു ദിവസ വും സ്വകാര്യ മേഖല യില്‍ ഡിസംബര്‍ 1, 2 (വ്യാഴം, വെള്ളി) ദിവസ ങ്ങളിലു മാണ് അവധി.

രക്ത സാക്ഷിദിന മായ നവംബര്‍ 30 ന്റെ അവധി യാണ്, വാരാന്ത്യ അവധി യോടൊപ്പം ചേര്‍ത്ത് വ്യാഴാഴ്ച (ഡിസംബര്‍ 1) നല്‍കി യിരിക്കുന്നത്. ഡിസംബർ നാലിന് ഒാഫീസുകൾ പ്രവർത്തനം പുനരാരംഭിക്കും.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയും ആയ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീട അവകാ ശിയും സായുധ സേന യുടെ ഉപ സർവ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ദേശീയ ദിന ത്തോട് അനു ബന്ധിച്ച് ആശംസകള്‍ നേര്‍ന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐ. സി. എഫ്. പ്രവാസി വിചാരം വ്യാഴാഴ്ച ഇസ്‌ലാമിക് സെന്ററിൽ

November 17th, 2016

അബുദാബി : ലഹരി മരുന്ന് ഉപയോഗ ങ്ങൾക്ക് എതിരെ ‘ഉമ്മയുടെ കണ്ണീരൊപ്പാൻ ലഹരി വിമുക്‌ത കുടുംബം’ എന്ന ശീർഷക ത്തിൽ അബുദാബി ഐ. സി. എഫ്. മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പ്രവാസ വിചാരം’ ക്യാമ്പയിൻ നവംബർ 17 വ്യാഴാഴ്ച രാത്രി 7. 30 ന് അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടക്കും.

നാട്ടിൽ വർദ്ധിച്ചു വരുന്ന ലഹരി മരുന്ന് ഉപയോഗ ങ്ങൾക്ക് എതിരെ സുന്നി യുവ ജന സംഘം മാട്ടൂൽ സർക്കിൾ കമ്മിറ്റി മൂന്നു മാസ മായി നടത്തി വരുന്ന ക്യാമ്പ യിനോട് അനുബന്ധി ച്ചാണ് മാട്ടൂൽ നിവാസി കളെയും സമാന ചിന്താ ഗതി ക്കാരായ പ്രവാസികളെ യും പങ്കെടുപ്പിച്ച് ‘പ്രവാസ വിചാരം’ക്യാമ്പ യിൻ സംഘടി പ്പിക്കുന്നത്.

കുടുംബ ബന്ധ ങ്ങളെയും നാടിന്റെ സംസ്‌കാര ത്തെയും ശിഥില മാക്കുന്ന ലഹരിക്ക് എതിരെ ബോധ വത്കരണം ലക്‌ഷ്യം വെച്ച് സംഘടി പ്പിക്കുന്ന പരി പാടി യിൽ ഡോക്ടർ സൈനുൽ ആബിദ്, സുഹൈൽ എന്നിവർ വിഷയ അവതരണം നടത്തും.

വിവിധ സംഘടനാ പ്രതി നിധി കളും സാമൂഹ്യ പ്രവർ ത്തകരും പങ്കെടുക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അങ്ങാടി പി. ഒ. യുടെ വാർഷിക സംഗമം വെള്ളിയാഴ്ച

November 17th, 2016

connecting-generations-padinjarangadi-uae-pravasi-ePathram.jpg
ദുബായ് : പാലക്കാട് ജില്ല യിലെ പടിഞ്ഞാറങ്ങാടി സ്വദേശി കളുടെ യു. എ. ഇ. യിലെ കൂട്ടായ്മ യായ ‘അങ്ങാടി പി. ഒ.’ യുടെ വാർഷിക സംഗമം നവംബർ 18 വെള്ളിയാഴ്ച അജ്മാനിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ കലാ, കായിക, വിനോദ, സാംസ്കാ രിക പരിപാടി കളോടെ നടക്കും.

തൃത്താല എം. എല്‍. എ. വി. ടി. ബൽറാം ‘അങ്ങാടി സംഗമം 2016’ ഉത്ഘാടനം ചെയ്യും. യുവ തിരക്കഥാ കൃത്തും കേരള സംഗീത നാടക അക്കാദമി യുടെ മികച്ച നാടക കൃത്തി നുള്ള പുര സ്‌കാര ജേതാവു മായ പടിഞ്ഞാറങ്ങാടി നിവാസി ഹേമന്ദ് കുമാർ, പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവും സാമൂഹ്യ പ്രവർ ത്തക നുമായ അഷ്‌റഫ് താമരശ്ശേരി എന്നിവർ സംഗമ ത്തിൽ മുഖ്യ അതിഥി കളാ യി പങ്കെ ടുക്കും.

രാവിലെ 10 മണിക്ക് കലാ കായിക പരിപാടി കളോടെ തുടങ്ങുന്ന സംഗമ ത്തിൽ കുട്ടി കൾക്കുള്ള മത്സര ഇന ങ്ങളും കുടുംബ ങ്ങൾ ക്കുള്ള വിനോദ – വിജ്ഞാന പരി പാടി കളും നടക്കും. വൈകുന്നേരം 7 മണിക്ക് ആരംഭി ക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ യു. എ. ഇ. യിലെ സാമൂഹ്യ സാംസ്കാരിക കലാ രംഗത്തെ യും വ്യാപാര വാണിജ്യ രംഗ ത്തെയും പ്രമുഖർ സംബന്ധിക്കും.

വിവിധ മേഖലകളിൽ മികവു തെളി യിച്ച പടിഞ്ഞാറ ങ്ങാടി നിവാസി കളെ ആദരി ക്കുന്നതി ന്റെ ഭാഗ മായി കേരള സംഗീത നാടക അക്കാദമി യുടെ മികച്ച നാടക കൃത്തി നുള്ള പുരസ്‌കാരം നേടിയ തിരക്കഥാ കൃത്ത് കൂടി യായ പ്രമുഖ എഴുത്തു കാരൻ ഹേമന്ദ് കുമാർ, യു. എ. ഇ.യിലെ പ്രമുഖ സംരംഭ കരായ അഡ്വ.അഹമ്മദ് ബഷീർ വി, ഇസ്മായിൽ കോമത്ത്, സൈനുദ്ധീൻ കെ. വി., എന്നിവർ ക്ക് പുരസ്കാരം നൽകി ആദരിക്കും.

സമ്മേളന ശേഷം വൈവിദ്ധ്യ മാർന്ന കലാ പരിപാടി കളും ഗാന മേള യും അരങ്ങേറും എന്ന് ‘അങ്ങാടി പി. ഒ.’ പ്രസിഡണ്ട് ആരിഫ് ഒറവിൽ, സെക്രട്ടറി ഷഹീം സി. എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 34 50 470, 050 – 82 99 433

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുട്ടികളുടെ നാടകോത്സവം കെ. എസ്. സി. യിൽ

November 17th, 2016

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ ബാല വേദി സംഘടിപ്പി ക്കുന്ന നാലാമത് ‘കൊച്ചു നാരായണ പിള്ള’ നാടകോത്സവം 2016 നവംബർ 17 വ്യാഴാഴ്ച വൈകു ന്നേരം 8 മണിക്ക് കെ. എസ്. സി. അങ്കണത്തിൽ നടക്കും.

ശിശു ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അരങ്ങേറുന്ന നാടകോത്സവ ത്തിൽ അഞ്ചു നാടക ങ്ങൾ അവതരി പ്പിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സെന്റ് സ്റ്റീഫൻസ് പള്ളി യുടെ കൊയ്ത്തുത്സവം വെള്ളിയാഴ്ച കെ. എസ്. സി. യിൽ

November 16th, 2016

st-stephen-church-harvest-fest-press-meet-2016-ePathram
അബുദാബി : സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറി യാനി ഇടവക യുടെ കൊയ്ത്തുത്സവം നവംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമാധാനവും സന്തോഷവും സമൂഹത്തിലേക്കു പകർന്നു നൽകുവാനായി ജാതി മത ദേശ ഭാഷാ വിത്യാസ മില്ലാതെ സകലരും ഒത്തു ചേരുന്ന താണ് കൊയ്ത്തുത്സവം എന്നും ഇതിന്റെ ഭാഗ മായി കേരള ത്തിന്റെ തനതു ഭക്ഷ്യ വിഭവ ങ്ങളോ ടൊപ്പം നോര്‍ത്ത് ഇന്ത്യന്‍, അറബിക്, ചൈനീസ്, ഫിലിപ്പിനോ, ലെബനീസ് ഭക്ഷ്യ വിഭവങ്ങളും തയ്യാറാക്കിയ ഇരുപതോളം സ്റ്റാളു കൾ അബുദാബി കേരളാ സോഷ്യൽ സെന്റർ അങ്കണ ത്തിൽ തുറക്കു മെന്നും സംഘാ ടകർ അറിയിച്ചു.

അബുദാബി കേരളാ സോഷ്യൽ സെന്ററിൽ വെള്ളി യാഴ്ച വൈകു ന്നേരം അഞ്ചു മണിക്ക്, യാക്കോ ബായ ഇടവക യുടെ മുംബൈ ഭദ്രാ സനാ ധിപൻ തോമസ് മോർ അലക്സന്ത്രി യോസ്‌ മെത്രാപ്പോലീത്ത തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്ന കൊയ്ത്തു ത്സവ ത്തിൽ സന്ദർശ കർക്കായി വില പിടി പ്പുള്ള സമ്മാന ങ്ങളുടെ നറുക്കെ ടുപ്പും കുട്ടി കൾ ക്കായി കിഡ്സ് കോർണർ, വിവിധ ഗെയി മുകൾ, കൂടാതെ ചെണ്ട മേളം, ഗാനമേള, വിവിധ നൃത്ത നൃത്യങ്ങൾ എന്നിവ ഉണ്ടായി രിക്കും.

പരിപാടി കളെ കുറിച്ച് വിശദീകരി ക്കുവാൻ അബു ദാബി യിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ തോമസ് മോർ അലക്സന്ത്രി യോസ്‌ മെത്രാ പ്പോലീത്ത, ഇടവക വികാരി ഫാദർ. ജോസഫ് വാഴയിൽ, ട്രസ്റ്റി ഷിബി പോൾ, കൺവീ നർ മാരായ സന്ദീപ് ജോർജ്ജ്, ഷാജി എം. ജോർജ്ജ്, കെ. പി. സൈജി, ബിനു തോമസ് തുടങ്ങി യവർ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ശമ്പളത്തോടെ മൂന്നു മാസത്തെ പ്രസവ അവധി
Next »Next Page » കുട്ടികളുടെ നാടകോത്സവം കെ. എസ്. സി. യിൽ »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine