അബുദാബി: കേരള സോഷ്യല്‍ സെന്‍റര്‍ സംഘടി പ്പിച്ച ഏക ദിന കബഡി ടൂര്‍ണ്ണ മെന്‍റില്‍ പിക്സെല്ലോ റൈഡേ ഴ്സ് ജേതാ ക്കളായി.
സാന്ത്യാര്‍ കെ. എസ്. വി. ടീം രണ്ടാം സ്ഥാനം കരസ്ഥ മാക്കി. റെഡ് സ്റ്റാര്‍ ദുബൈ, അര്‍ജ്ജുന അച്ചേരി എന്നീ ടീമു കള്‍ മൂന്നും നാലും സ്ഥാന ങ്ങളി ലെത്തി.
ടൂര്‍ണ്ണ മെന്‍റിലെ മികച്ച റൈഡറായി സാന്ത്യാര്‍ കെ. എസ്. വി. യിലെ രാജേ ഷിനെ തെരഞ്ഞെ ടുത്തു. കേരള സോഷ്യല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി ടി. കെ. മനോജ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ട്രോഫി കള്‍ വിതരണം ചെയ്തു.
സ്പോര്‍ട്സ് സെക്രട്ടറി ഗഫൂര്‍ എടപ്പാള്‍ സ്വാഗതവും ടീം കോഡി നേറ്റര്‍ ബാബു രാജ് പിലി ക്കോട് നന്ദിയും രേഖപ്പെ ടുത്തി.