അബുദാബി : നബി ദിനം പ്രമാണിച്ച് യു. എ. ഇ. യിലെ പൊതു മേഖല യിലും സ്വകാര്യ മേഖല യിലും ഡിസം ബര്‍ 11 ഞായറാഴ്ച (റബീഉല്‍ അവ്വല്‍ 12) അവധി ആയി രിക്കും.
ഗവണ്‍ മെന്റ് ഓഫീസുകള്‍, മന്ത്രാലയ ങ്ങള്‍, വിവിധ വകുപ്പ് ആസ്ഥാന ങ്ങള്‍, വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ എന്നി വക്കും അവധി ആയിരിക്കും എന്ന് ‘ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍ മെന്റ് ഹ്യൂമന്‍ റിസോഴ് സസ്’ അറിയിച്ചു.
യു. എ. ഇ. മാനവ വിഭവ ശേഷി കാര്യ വകുപ്പു മന്ത്രി സഖര്‍ ഗോബാഷ് ആണ് സ്വകാര്യ മേഖല യുടെ അവധി പ്രഖ്യാ പിച്ചത്. ശമ്പള ത്തോടു കൂടിയ അവധി യാണ് നബി ദിനം പ്രമാണിച്ച് അനു വദിച്ചിരിക്കുന്നത്.