രക്ത സാക്ഷി ദിനാചരണം : പതാക താഴ്ത്തി ക്കെട്ടും

November 10th, 2016

logo-uae-commemoration-day-ePathram
അബുദാബി : ജീവത്യാഗം ചെയ്ത സൈനികരെ, രക്ത സാക്ഷി ദിന മായ നവംബര്‍ 30 ന് രാഷ്ട്രം അനുസ്മരിക്കും.

രക്ത സാക്ഷിദിന ത്തില്‍ പൊതു അവധി ആയിരിക്കും. മന്ത്രാ ലയ ങ്ങളിലും പൊതു സ്ഥാപന ങ്ങളിലും സര്‍ക്കാര്‍ ആസ്ഥാന ങ്ങളിലും രാവിലെ 8 മണി മുതല്‍ 11.30 വരെ ദേശീയ പതാക താഴ്ത്തി ക്കെട്ടും. തുടര്‍ന്ന് 11.31ന് ദേശീയ ഗാന ത്തോടൊപ്പം പതാക ഉയര്‍ത്തും.

അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സര്‍വ്വ സൈന്യാ ധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃ ത്വ ത്തില്‍ രക്ത സാക്ഷി കള്‍ ക്കായുള്ള പദ്ധതി കള്‍ നടപ്പാക്കി വരുന്ന തായി രക്ത സാക്ഷികളുടെ കുടുംബ ക്ഷേമ വിഭാഗം ഡയരക്ടര്‍ ശൈഖ് ഖലീഫ ബിന്‍ തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ അറിയിച്ചു.

രക്ത സാക്ഷി ദിനാചരണ ത്തിന്റെ ഭാഗ മായി ‘The_UAE_Remembers’ എന്ന് ഹാഷ് ടാഗ് ചെയ്തു കൊണ്ടുള്ള പ്രചാരണ പരി പാടിക്ക് ഗവണ്‍ മെന്റ് ആഹ്വാനം ചെയ്തു.

സോഷ്യല്‍ മീഡിയ കളില്‍ സജീവ മായി നില്‍ക്കുന്ന വിദ്യാര്‍ ത്ഥികളും യുവാ ക്കളും ഹാഷ് ടാഗിന്റെ പ്രചാരകരാണ്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്‌നേഹ സ്വാന്തനം : സംഗീത നിശ അരങ്ങേറി

November 9th, 2016

ymca-logo-epathramഅബുദാബി : സെന്റ് ആൻഡ്രൂസ് സി. എസ്‌. ഐ. ദേവാ ലയ ത്തിൽ വൈ. എം. സി. എ. അബു ദാബി സംഘ ടിപ്പിച്ച സ്‌നേഹ സ്വാന്തനം സംഗീത നിശ ശ്രദ്ധേയ മായി. ഇടവക വികാരി റവ. പോൾ പി. മാത്യു ഉദ്‌ഘാടനം നിർവ്വ ഹിച്ചു.

അബുദാബി വൈ. എം. സി. എ. പ്രസിഡന്റ് ബിജു പാപ്പച്ചൻ അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി ഷാജി ഏബ്രഹാം, ജനറൽ കൺ വീനർ ജോയ്‌സ് മാത്യു, തിരുവനന്തപുരം നവ ജീവൻ ബാല ഭവൻ ഡയറക്‌ടർ ഫ്രാൻസിസ് രാജൻ എന്നിവർ പ്രസംഗിച്ചു.

ഗ്ലോറിയ ന്യൂസ് അഞ്ചാം വാർഷിക ഉപഹാരമായ ‘സ്‌നേഹ സോപാനം’ സംഗീത ആൽബം ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്‌തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി ക്ഷേമ പദ്ധതികൾ : ബോധ വൽക്കരണ ക്ലാസ്

November 9th, 2016

yuvakalasahithy-epathram
അബുദാബി : വിവിധ പ്രവാസി ക്ഷേമ പദ്ധതികളെ ക്കുറിച്ചു അഡ്വ. ആയിഷ സക്കിർ ഹുസൈൻ ബോധ വൽക്കരണ ക്ലാസ് നടത്തുന്നു.

നവംബർ 11 വെള്ളി യാഴ്ച വൈകീട്ട് 5 മണിക്ക് യുവ കലാ സാഹിതി അബുദാബി കേരളാ സോഷ്യൽ സെന്റ റിൽ വെച്ച് സംഘടി പ്പിക്കുന്ന ക്യാംപിൽ ‘നോർക്ക’ യുടെ പ്രവാസി തിരിച്ചറിയൽ കാർഡിന് അപേക്ഷി ക്കുവാ നുള്ള സൗകര്യം ചെയ്തു കൊടുക്കും എന്നും ഭാര വാഹി കൾ അറിയിച്ചു.

വിവരങ്ങൾക്ക് : 050 -720 23 48, 055 – 455 06 72

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബിയിൽ ‘ഇശലൊളി’ അരങ്ങേറും

November 9th, 2016

അബുദാബി : മര്‍ക്കസ് അബു ദാബി കമ്മിറ്റി സംഘടി പ്പിക്കുന്ന ‘ഇശലൊളി’ നവംബര്‍ 10 വ്യാഴാഴ്ച വൈകു ന്നേരം ഏഴു മണിക്ക് മദീന സായിദ് ലുലു പാര്‍ട്ടി ഹാളില്‍ വെച്ചു നടക്കും.

കേരള ഫോക് ലോര്‍ അവാര്‍ഡ്‌ ജേതാവും പ്രമുഖ മാപ്പിള കലാ കാരനും പ്രചാര കനു മായ കോയ കാപ്പാടും സംഘവും നേതൃത്വം നല്‍കുന്ന ‘ഇശ ലൊളി’ യില്‍ ആര്‍. എസ്. സി. സാഹിത്യോല്‍സവ് ജേതാക്ക ളായ ഷമ്മാസ് കാന്ത പുരം, നിയാസ് കാന്ത പുരം എന്നിവർ വിവിധ കലാ പരി പാടി കളും അവതരി പ്പിക്കും.

മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി ഉത്ഘാടനം നിര്‍ വ്വഹിക്കും. ചടങ്ങില്‍ അബു ദാബിയിലെ കാലാ സാംസ്‌കാ രിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 – 97 37 547

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊയ്ത്തുത്സവം : മാർത്തോമ്മാ ഇട വക യില്‍ ഒരുക്കങ്ങൾ ആരംഭിച്ചു

November 9th, 2016

abudhabi-marthoma-church-ePathram
അബുദാബി: മാർത്തോമ്മാ ഇടവക സംഘടി പ്പിക്കുന്ന കൊയ്ത്തുത്സവം – 2016 ന്റെ വിപുല മായ ഒരുക്ക ങ്ങൾ ആരംഭിച്ചു എന്ന് സംഘാടകര്‍ അറിയിച്ചു.

2016 നവംബർ 25 വെള്ളിയാഴ്ച്ച 3 മണി മുതൽ മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിലാണ് പതി നായിര ത്തോളം പേർ പങ്കെ ടുക്കുന്ന ഭക്ഷ്യ – കലാ – കായിക – വിനോദ മേളക്ക് അരങ്ങൊരുങ്ങുന്നത്.

മാർത്തോമ്മാ സഭ യുടെ ചെന്നൈ – ബാംഗ്ലൂർ ഭദ്രാസന അധിപൻ ഡോ. മാത്യു മാർ മക്കാറിയോസ് കൊയ്ത്തു ല്‍സവ ത്തിന്റെ എൻട്രി – ഫുഡ് കൂപ്പണു കളുടെ വിതരണ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ആദ്യ കൂപ്പണുകൾ ബിനു ജോൺ, മിഷേൽ ഫിലിപ്പ് എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു.

റവ. പ്രകാശ് എബ്രഹാം (ചെയർമാൻ), റവ. ഐസക് മാത്യു (വൈസ് ചെയർമാൻ), പാപ്പച്ചൻ ദാനിയേൽ (ജനറൽ കൺ വീനർ), ഒബി വർഗീസ് (സെക്രട്ടറി), കണ്‍ വീനര്‍ മാരായ സുരേഷ് തോമസ്, പ്രവീൺ കുര്യൻ , ബിജു മാത്യു, ബിജു എബ്രഹാം, തോമസ് മാത്യു, ബിജു പി. ജോൺ, നിഖി തമ്പി, ജിബു ജോയ്, സിനി ഷാജി, സജി മാത്യൂസ് എന്നിവര്‍ അടങ്ങുന്ന കമ്മറ്റി യാണ് ഒരുക്ക ങ്ങൾക്ക് നേതൃത്വം നൽകുന്നത് .

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചാള്‍സും കാമിലയും അബുദാബി യില്‍
Next »Next Page » അബുദാബിയിൽ ‘ഇശലൊളി’ അരങ്ങേറും »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine