യു. എ. ഇ.യിലെ ഇന്ധന വിലയില്‍ വര്‍ദ്ധന

December 29th, 2016

petrol-deisel-fuel-prices-in-uae-ePathram
അബുദാബി : 2017 ജനുവരി മാസത്തിൽ യു. എ. ഇ. യില്‍ പെട്രോളിനും ഡീസലിനും വില വർദ്ധിക്കും എന്ന് ഊര്‍ജ്ജ മന്ത്രാലയം പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിനു 11 ഫിൽസും ഡീസൽ ലിറ്ററിന് 13 ഫിൽസു മാണ് വർദ്ധി ക്കുക.

ജനുവരി ഒന്നു മുതൽ നിലവിൽ വരുന്ന പെട്രോള്‍, ഡീസല്‍ എന്നിവ യുടെ പുതുക്കിയ നിരക്കു കള്‍ : സൂപ്പർ 98 – പെട്രോളിന് 1 ദിര്‍ഹം 91 ഫില്‍സ്, സ്‌പെഷൽ 95 – പെട്രോളിന് 1 ദിര്‍ഹം 80 ഫില്‍സ്, ഇ പ്ലസ് 91 – പെട്രോളിന് 1 ദിര്‍ഹം 73 ഫില്‍സ്. ഡീസൽ വില ലിറ്ററിന് 1 ദിര്‍ഹം 94 ഫില്‍സ്.

2016 തുടക്കത്തില്‍ സ്‌പെഷ്യല്‍ പെട്രോളിന് 1. 58 ദിര്‍ഹ വും ഡീസലിന് 1.61 ദിര്‍ഹ വും ആയിരുന്നു വില. എന്നാല്‍ മാര്‍ച്ചില്‍ ഇത് യഥാ ക്രമം 1. 36 ദിര്‍ഹ മായും 1. 40 ദിര്‍ഹ മായും താഴ്ന്നു. കഴിഞ്ഞ ഏതാനും മാസ ങ്ങളായി രാജ്യത്ത് ഇന്ധന വില യില്‍ വര്‍ദ്ധന യാണ് കണ്ടു വരുന്നത്.

യു. എ. ഇ. യിൽ ഇന്ധന ത്തിനു നല്കി വന്നിരുന്ന സര്‍ക്കാര്‍ സബ്സിഡി 2015 ആഗസ്റ്റ്‌ മാസം മുതൽ നീക്കിയിരുന്നു. രാജ്യാന്തര തലത്തിലെ എണ്ണ വില പ്രതി ദിനം വിശ കലനം ചെയ്‌ത ശേഷം ഓരോ മാസ വും 28ന് ഇന്ധന സമിതി യോഗം ചേർന്നാണ് അടുത്ത മാസത്തെ വില തീരു മാനിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭരത് മുരളി നാടകോത്സവം : ആദ്യ നാടകം ‘രണ്ടന്ത്യ രംഗ ങ്ങള്‍’ അരങ്ങേറി

December 28th, 2016

ksc-drama-fest-2016-randanthya-ramgangngal-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടി പ്പിച്ച എട്ടാമത് ഭരത് മുരളി നാടകോ ത്സവ ത്തിന്റെ ഒന്നാം ദിന ത്തിൽ തീരം ആർട്സ് ദുബായ് അവതരിപ്പിച്ച ‘രണ്ടന്ത്യ രംഗങ്ങൾ’ എന്ന നാടകം അരങ്ങിൽ എത്തി. സമകാലീന സംഭവ ങ്ങളെ മിത്തു കളുടെ പശ്ചാത്തല ത്തിൽ അവതരിപ്പിച്ച നാടകം അവതരണ രീതി യുടെ പ്രത്യേകത യാൽ പ്രേക്ഷക ശ്രദ്ധ നേടി. പരാജിതരുടെ നീതി ശാസ്ത്രങ്ങൾ പുനർ വായനക്കു വിധേയമാക്കുക യായിരുന്നു രണ്ടന്ത്യ രംഗങ്ങൾ.

പരാജിതർ എന്നും ഉണ്ടാ വു കയും അവർ ചരിത്ര ത്തിന്റെ പിന്നാമ്പുറ ങ്ങളിലേക്കു തള്ളി മാറ്റ പ്പെടുകയും ചെയ്യുന്നു. വർത്ത മാന ഫാസിസ്റ്റ് സവർണ്ണത യുടെ ധ്വനി പാഠ ങ്ങള്‍ സമ്മാനി ക്കുന്ന തോടൊപ്പം, എന്തിനാണ് യുദ്ധം എന്ന ചോദ്യവും നാടകം ഉയർത്തുന്നു.

dram-randanthyaramgangal-in-ksc-drama-fest-ePathram
തുടക്ക് അടി യേറ്റ് മരിക്കാറായ ദുര്യോധന നെയാണ് നാടക ആരംഭത്തിൽ നാം കാണുന്നത്. ദുര്യോധന കുടുംബ ത്തിന്റെ വിലാപ ങ്ങളും തുടർന്നുള്ള രംഗ ങ്ങളും പ്രേക്ഷകരിൽ വൈകാരി കത സൃഷ്ടിക്ക പ്പെടുന്നു. പിന്നീട് മഹാഭാരത യുദ്ധ ത്തിന്റെ പതിനാറാം നാൾ സ്വർഗ്ഗം പൂകിയ കർണ്ണൻ ആത്മാ വിന്റെ രൂപ ത്തിൽ ദുര്യോധന നെ കാണുവാൻ എത്തുന്നു.

കുരുക്ഷേത്ര ത്തില്‍ കര്‍ണ്ണന്‍ മരണം വരിച്ച തിന്റെ കഥ കള്‍ ദുര്യോധനനോട് ആത്മാവ് പറയുമ്പോള്‍ കര്‍ണ്ണ ഭാരം നാടകം അരങ്ങില്‍ ആരംഭിക്കുന്നു. കര്‍ണ്ണ ന്റെ ശാപ ത്തിന്റെയും മരണ ത്തിന്റെയും കഥ പറച്ചിലിന് ഒടുവിൽ നാടകം ദുര്യോധനന്റെ അന്ത്യ ത്തില്‍ അവ സാനി ക്കുന്നു.

സംസ്‌കൃത നാടക ങ്ങളായ കര്‍ണ്ണ ഭാരം, ഊരു ഭംഗം എന്നിവ യിൽ നിന്നും പ്രചോദനം ഉള്‍ ക്കൊണ്ട് ശ്രീജിത്ത് പൊയില്‍ കാവ് രചന നിര്‍വ്വ ഹിച്ച ഈ നാടകം സംവിധാനം ചെയ്തി രിക്കു ന്നത് നരേഷ് കോവില്‍.

theeram-duabi-drama-randanthya-ramgangngal-in-ksc-drama-fest-ePathram
പ്രധാന കഥാ പാത്ര ങ്ങളായ ദുര്യോധനന്‍ ആയി വേഷമിട്ട ഷാജി കുറുപ്പത്ത്, കര്‍ണ്ണ നായി വേഷമിട്ട ഡോ. ഹരിറാം എന്നിവര്‍ തങ്ങളുടെ റോളു കള്‍ മിക വുറ്റ താക്കി. നിസാര്‍ ഇബ്രാഹിം, ശശി വെള്ളിക്കോത്ത് എന്നിവര്‍ ചേർന്ന് കലാ സംവിധാനം നിര്‍വ്വ ഹിച്ചു. ചമയം ക്‌ളിന്റ് പവിത്രനും വേഷ വിധാനം പ്രേമന്‍ ലാലൂർ, അഭിലാഷ് എന്നിവർ ചേര്‍ന്നു നിര്‍വ്വ ഹിച്ചു. സംഗീതം വിജു ജോസഫ്, സതീഷ് കോട്ട ക്കൽ. ശ്രീജിത്ത് പൊയിൽ കാവി ന്റെ വെളിച്ച വിതാനം നാടക ത്തെ കൂടുതൽ ആസ്വാദ്യ കരമാക്കി.

ഡിസംബര്‍ 28 ബുധനാഴ്ച, സാജിദ് കൊടിഞ്ഞി സംവിധാനം ചെയ്ത അൽ ഐൻ മലയാളി സമാജ ത്തിന്റെ ‘ദ് ട്രയൽ’ എന്ന നാടകം വേദി യിൽ എത്തും

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ.യിൽ വീട്ടു ജോലിക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി പ്രഖ്യാപിച്ചു

December 28th, 2016

police-logo-moi-uae-ministry-of-interior-ePathram.jpg
അബുദാബി : വീട്ടു ജോലിക്കാര്‍ക്കുള്ള പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതി യുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം രംഗത്ത്.

യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, 2017 നെ ‘ഇയർ ഓഫ് ഗിവിംഗ്’ ആയി പ്രഖ്യാപി ച്ചതിനെ തുടര്‍ ന്നാണ് ഈ പദ്ധതി.

18 വയസ്സു മുതല്‍ 64 വയസ്സു വരെ പ്രായമുള്ള വീട്ടു ജോലി, ഡ്രൈവര്‍, ആയമാർ തുടങ്ങിയ തസ്ഥിക കളി ലേക്ക് സ്വദേശി കളും വിദേശി കളും സ്പോണ്‍സര്‍ ചെയ്യുന്ന തങ്ങളുടെ ഗാര്‍ഹിക ജീവന ക്കാരെ ഇത് വഴി ഇന്‍ഷ്വറന്‍സ് പരിരക്ഷ യില്‍ ഉള്‍ പ്പെടുത്തു വാൻ സാധിക്കും.

moi-uae-ministry-of-interior-launches-domestic-helpers-insurance-policy-ePathram.jpg

ആഭ്യന്ത്ര മന്ത്രാലയ ത്തിലെ താമസ കുടിയേറ്റ വകുപ്പ് വക്താവ് ബ്രിഗേഡിയര്‍ ഡോക്ടര്‍. റാഷിദ് സുല്‍ത്താന്‍ അല്‍ ഹദ്ര്‍, പ്രമുഖ ഇൻഷ്വ റൻസ് കമ്പനി യായ എ. എക്സ്. എ. ഗ്രീന്‍ ക്രസന്‍റ് അധി കൃതരു മായി ചേര്‍ന്ന് അബു ദാബി യിൽ നടത്തിയ വാർത്താ സമ്മേളന ത്തി ലാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാറു മായി സഹ കരി ക്കുവാൻ സാധി ക്കു ന്നതില്‍ ഏറെ സംതൃപ്തി ഉണ്ടെന്ന് എ. എക്സ്. എ. ഗ്രീന്‍ ക്രസന്‍റ് കമ്പനി മേധാവി ഡോ. അബ്ദുല്‍ കരീം അല്‍ സറൂനി പറഞ്ഞു.

100 ദിര്‍ഹം മുതല്‍ വാര്‍ഷിക പ്രീമിയ മുള്ള പദ്ധതി യില്‍ ചേര്‍ത്തിയ ജോലി ക്കാര്‍ മരിക്കു കയോ ഒളിച്ചോടു കയോ റെസിഡന്‍റ് പെര്‍മിറ്റ് ലഭിക്കാത്ത വിധം ആരോഗ്യ സ്ഥിതി മോശമാ വു കയോ ചെയ്താല്‍ സ്പോണ്‍സര്‍ ചെയ്യേണ്ടി വരുന്ന നട പടി ക്രമങ്ങള്‍ ഇൻഷ്വ റൻസ് കമ്പനി പൂര്‍ത്തി യാക്കുകയും സ്പോണ്‍ സര്‍ക്ക് 5000 ദിര്‍ഹം നല്‍കുകയും ചെയ്യും.

തൊഴിലാളി കള്‍ക്ക് 100 ദിര്‍ഹം സ്വന്തം നില യില്‍ അധിക പ്രീമിയം അടച്ച് കൂടു തല്‍ ആനു കൂല്യം നേടു കയും ചെയ്യാം. ഇങ്ങനെ അധിക പ്രീമിയം അടച്ചാല്‍ പരി രക്ഷ യുടെ കാല യളവില്‍ മരിക്കുന്ന ഗാര്‍ഹിക തൊഴി ലാളി കളുടെ കുടുംബ ത്തിന് 50,000 ദിര്‍ഹം നഷ്ട പരിഹാരം ലഭിക്കും.

ആരോഗ്യ പരി രക്ഷക്കു പുറമെ വിദഗ്ധ ചികില്‍സ ക്കായി നാട്ടി ലേക്കുള്ള യാത്ര ക്കും മരണ പ്പെട്ടാൽ മൃത ദേഹം നാട്ടിൽ എത്തി ക്കുന്ന തിനുള്ള ചെലവും ഇൻഷ്വ റൻസ് കമ്പനി വഹി ക്കും.  ഏറെ സവിശേഷത കള്‍ നിറഞ്ഞ പദ്ധതി, യു. എ. ഇ. സര്‍ക്കാറിന്‍െറ സാമൂ ഹിക പ്രതി ബദ്ധത യുടെ കൂടി ഭാഗ മാണ് എന്നും അധി കൃതര്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നാടകോത്സവം 2016 : തിരശശീല ഉയർന്നു

December 28th, 2016

drama-actor-ibrahim-vengara-inaugurate-ksc-drama-fest-2016-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പി ക്കുന്ന എട്ടാമത് ഭരത് മുരളി നാടകോത്സവം, പ്രമുഖ നാടക പ്രവര്‍ത്തകന്‍ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു.

നാടകോത്സവ ത്തില്‍ അവതരി പ്പിക്കുന്ന നാടക ങ്ങളുടെ സംവി ധായ കരായ പ്രിയ നന്ദന്‍, ജിനോ ജോസഫ്, ഗോപി കുറ്റി ക്കോല്‍, പ്രദീപ്‌ മണ്ടൂര്‍, സുധീര്‍ ബാബൂട്ടന്‍. മഞ്ചുളന്‍, ശ്രീജിത്ത് പൊയില്‍ ക്കാവ്‌, ഇസ്കന്തര്‍ മിര്‍സ, നരേഷ് കോവില്‍, അഷ്‌റഫ്‌ പി. പി., ഷാജഹാന്‍ തുടങ്ങി യവരും വിധി കർത്താ ക്കളായി നാട്ടിൽ നിന്നും എത്തിയ ഷിബു എസ്. കൊട്ടാരം, ജയസൂര്യ എന്നി വരും കലാ – സാംസ്കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

കെ. എസ്. സി. പ്രസിഡന്‍റ് പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടടി മനോജ് സ്വാഗതവും കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍ നന്ദിയും പറഞ്ഞു. ബാല വേദി അംഗങ്ങളും വനിതാ വിഭാഗവും നാടക ഗാന ങ്ങള്‍ അവതരി പ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുതിയ വർഷം ‘ഇയർ ഓഫ് ഗിവിംഗ്’

December 28th, 2016

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : ദാന ധര്‍മ്മ ങ്ങളുടേ യും നന്മ യുടെ വർഷത്തെ വരവേൽക്കാൻ യു. എ. ഇ. ഒരുങ്ങുന്നു.  2017 ഇയർ ഓഫ് ഗിവിംഗ് വർഷമായി പ്രഖ്യാ പിച്ചു കൊണ്ട് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

‘ദാന ധര്‍മ്മ ങ്ങളുടെ രാജ്യമാണ്‍ യു. എ. ഇ. ഇവിടുത്തെ ജനത ശൈഖ് സായിദി ന്‍െറ മക്കളാണ്. മറ്റു രാജ്യങ്ങള്‍ അവരുടെ ചരിത്ര ത്തെ കുറിച്ച് സംസാ രിക്കുമ്പോള്‍ നമുക്ക് പറയു വാനുള്ളത് മറ്റുള്ള വര്‍ക്ക് നമ്മള്‍ കൈ യയച്ചു നല്‍കി യതിന്‍െറ ചരിത്ര ത്തെ കുറിച്ചാണ്. ഈ നാടിന്‍െറ ജന്‍മം മുതല്‍ ആരംഭി ച്ചതാണ് ദാനവും ധര്‍മ്മവും’ ഇയർ ഓഫ് ഗിവിംഗ് പ്രഖ്യാ പന ത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സമൂഹത്തിന്റെ ദാന ശീലം വളർത്തുക, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ പ്രോത്സാ ഹിപ്പി ക്കുക എന്ന ലക്ഷ്യങ്ങൾ മുൻ നിർത്തി യാണ് ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായി ക്കുവാനും ദാന ധര്‍മ്മ ങ്ങള്‍ ചെയ്യു വാനും രാജ്യ വും ജനതയും പുലര്‍ത്തുന്ന നില പാട് ഉയര്‍ത്തി ക്കാട്ടു കയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

മൂന്ന് മുഖ്യ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിയാണ് ‘ഇയർ ഓഫ് ഗിവിംഗ് 2017’ ആചരിക്കുന്നത്.

സ്വകാര്യ സ്ഥാപന ങ്ങള്‍ നടത്തുന്ന സാമൂഹിക പദ്ധതി കളെ ഏകോപി പ്പിച്ച് രാജ്യ പുരോഗതി ക്കും വികസന ത്തിനു മായി പ്രയോജന പ്പെടുത്തുക യാണ് ഇതില്‍ ആദ്യത്തേത്. രാജ്യത്തിന്‍െറ വികസന ത്തിലേക്കുള്ള മുന്നേറ്റ ത്തില്‍ സംഭാവന നല്‍കു വാനും സമൂഹത്തെ സേവി ക്കുന്ന തിലുള്ള ഉത്തര വാദി ത്വം പൂര്‍ത്തീ കരി ക്കുവാനും  ഇതിലൂടെ സാധിക്കും.

സന്നദ്ധ പ്രവര്‍ത്തന ത്തിനുള്ള താല്‍പര്യം പ്രോത്സാ ഹിപ്പി ക്കുക യും സന്നദ്ധ പ്രവര്‍ത്ത കരെ പരി ശീലി പ്പിച്ച് വിവിധ മേഖല കളില്‍ ഫല പ്രദ മായ സേവന ങ്ങള്‍ ലഭ്യ മാക്കുക യുമാണ്‍ രണ്ടാമ ത്തേത്. രാജ്യത്തെ സേവിക്കു വാനുള്ള പ്രതി ബദ്ധത യും കൂറും വരും തല മുറയില്‍ ദൃഢമാക്കുക എന്ന താണ് മൂന്നാമ ത്തെത്.

2017 ഇയർ ഓഫ് ഗിവിംഗ് വര്‍ഷ മായി ആചരി ക്കുവാ നുള്ള ശൈഖ് ഖലീഫ യുടെ നിര്‍ദേശം പ്രാവര്‍ത്തിക മാ ക്കുവാ നുള്ള സമഗ്ര മായ ആസൂ ത്രണ രേഖ തയ്യാറാ ക്കുവാന്‍ യു. എ. ഇ. വൈസ് പ്രസി ഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവശ്യ പ്പെട്ടു.

സ്വകാര്യ – പൊതു മേഖല കളിലെ വ്യക്തി കള്‍ക്കും സ്ഥാപന ങ്ങള്‍ക്കും യു. എ. ഇ. യുടെ വികസന പ്രക്രിയ യില്‍ ഫല പ്രദമായ രീതി യില്‍ പങ്കാളിത്തം വഹിക്കുവാനും ഇതിലൂടെ സാധിക്കും. സ്വകാര്യ മേഖല യുടെ പങ്കാളിത്തം, രാജ്യ ത്തിന്‍െറ വികസന മുന്നേ റ്റത്തിനു പ്രധാന മായതി നാല്‍ ദാന ധര്‍മ്മ വര്‍ഷത്തിന്‍െറ പരി പാടി കളും സംരംഭ ങ്ങളും സ്വകാര്യ മേഖലയെ സവി ശേഷ മായി ലക്ഷ്യം വെക്കുന്ന താണ് എന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂട്ടിച്ചേര്‍ത്തു.

ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ വ്യാപി പ്പിക്കു ന്നതിന് ഒരു വര്‍ഷം അനു വദിച്ച തിലൂടെ ലോകത്തെ മനുഷ്യ സ്നേഹ പ്രവൃത്തി കളില്‍ മുന്നില്‍ നില്‍ ക്കുന്ന യു. എ. ഇ. യുടെ സ്ഥാനം വ്യക്ത മാക്കുന്നതായും ഇതിന് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി കിരീട അവ കാശി യും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ക്ക് നന്ദി അറി യി ക്കുന്ന തായും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

യു. എ. ഇ. വായന വര്‍ഷാ ചരണം 2016 സമാപിക്കുന്ന തോടെ ദാന ധര്‍മ്മ വര്‍ഷാ ചരണം 2017 നു ആരംഭം കുറിക്കും.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭരത് മുരളി നാടകോത്സവം 2016 : ഡിസംബർ 26 നു തിരശ്ശീല ഉയരും
Next »Next Page » നാടകോത്സവം 2016 : തിരശശീല ഉയർന്നു »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine