കെ. എസ്. സി. കാരംസ്‌ ടൂർണ്ണ മെന്റ് സമാപിച്ചു

March 15th, 2017

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടി പ്പിച്ച യു. എ. ഇ. തല ഓപ്പൺ കാരംസ്‌ ടൂർണ്ണ മെന്റ് സമാ പിച്ചു. സിംഗിൾസ്, ഡബിൾസ് എന്നീ വിഭാഗ ങ്ങളി ലായി നടന്ന മത്സര ത്തിൽ യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളില്‍ നിന്നു മായി നിര വധി മല്‍സ രാര്‍ ത്ഥി കള്‍ പങ്കെടുത്തു.

സിംഗിൾസ് വിഭാഗ ത്തിൽ അനീഷ് ഒന്നാം സ്ഥാനവും ജയൻ രണ്ടാം സ്ഥാനവും കരസ്ഥ മാക്കി. ഡബിൾസിൽ നാദിറലി – ബിജോയ് സഖ്യം ഒന്നാം സ്‌ഥാനവും അനീഷ് – ജയൻ സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സിംഗിൾ സിൽ 32 ടീമു കളും ഡബിൾ സിൽ 16 ടീമു കളും പങ്കെടുത്തു. മത്സര വിജയി കൾക്ക് കായിക വിഭാഗം സെക്രട്ടറി അബ്ദുൾ ഗഫൂർ കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീർ എന്നി വർ സ്വർണ്ണ മെഡലു കളും ട്രോഫി കളും സമ്മാനിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹജ്ജ് രജിസ്ട്രേഷന്‍ ഇനി മുതൽ ഒൗഖാഫ് കേന്ദ്ര ങ്ങളിലും തസ്ഹീല്‍ ശാഖ കളി ലും

March 15th, 2017

hajj-epathram
അബുദാബി : ഈ വര്‍ഷത്തെ ഹജ്ജ് തീർത്ഥാടനത്തി നായി യു. എ. ഇ. യിൽ നിന്നുള്ള വർക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു.

ഒൗഖാഫ് കേന്ദ്ര ങ്ങളിലും തസ്ഹീല്‍ ശാഖ കളി ലും വെള്ളി യാഴ്ച ഒഴികെ എല്ലാ ദിവസ ങ്ങളിലും രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പേരുകൾ രജിസ്റ്റർ ചെയാം. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച രജിസ്ട്രേഷന്‍ ഏപ്രില്‍ 13 വരെ തുടരും. ഒറിജിനൽ പാസ്സ് പോർട്ട്, എമിറേറ്റ്സ് ഐ. ഡി. എന്നിവ ഹാജരാക്കണം.

അബു ദാബിക്ക് പുറമെ മറ്റു എമി റേറ്റു കളിലുള്ള ഒൗഖാഫ് കേന്ദ്ര ങ്ങളിലും തസ്ഹീല്‍ സെന്റ റു കളിലും സ്വദേശി കൾക്കും വിദേശി കൾക്കും രജിസ്ട്രേഷന് സൗകര്യം ഒരുക്കി യിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്

March 14th, 2017

flumox-medicine-not-allowed-in-uae-ePathram
ദുബായ് : ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്. ഇനി മുതൽ ഈ മരുന്ന് രാജ്യത്ത് അനുവദനീയം അല്ല എന്നും ലഭ്യ മാവുക യില്ലാ എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഫ്‌ളു മോക്‌സ് യു. എ. ഇ. യിൽ റജിസ്‌റ്റർ ചെയ്‌തിട്ടില്ല എന്നും മരുന്നു കളെ കുറിച്ചും ആരോഗ്യ സംബന്ധ മായ വിഷയ ങ്ങളെ കുറിച്ചും പ്രതി പാദി ക്കുന്ന വീഡിയോ കൾ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെക്കരുത് എന്നും അധികൃ തർ ഓർമ്മി പ്പിച്ചു.

ഈജിപ്‌തിലെ ഒരു പ്രമുഖ കമ്പനി നിർമ്മി ക്കുന്ന ഈ മരുന്നു മായി യു. എ. ഇ. യി ലേക്ക് വരരുത് എന്നും യാത്ര ക്കാർക്കു മുന്നറി യിപ്പു നൽകി യിട്ടുണ്ട്.

-Image Credit : WAM

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജി. സി. സി. ട്രാഫിക് വാരാഘോഷത്തിന് അബു ദാബി യിൽ തുടക്കമായി

March 14th, 2017

your-life-is-a-trust-33rd-gcc-traffic-week-ePathram
അബുദാബി : മുപ്പത്തി മൂന്നാമത് ജി. സി. സി. ട്രാഫിക് വാരാ ഘോഷ ത്തിന് അബു ദാബി യിൽ തുടക്ക മായി. അബുദാബി ഇത്തിഹാദ് ടവർ ജുമൈറ ഹോട്ടലിൽ ആരം ഭിച്ച പരി പാടി യുടെ ഉദ്ഘാടനം ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്‌റ്റനന്റ് ജനറൽ അൽ ഷാഫാർ നിർവ്വഹിച്ചു.

‘ Your Life is a Trust ‘ എന്ന മുദ്രാ വാക്യ വുമായി തുടക്കം കുറിച്ച പരി പാടി യിൽ ട്രാഫിക് നിയമ ങ്ങൾ ഫല പ്രദ മായി ജന ങ്ങൾക്കിട യിൽ നടപ്പി ലാക്കു വാനുള്ള ബോധ വൽകര ണ ത്തിനാണു ഈ വർഷം പ്രത്യേക ഊന്നൽ നൽകു ന്നത്.

ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കൂടുതൽ കർശന മാക്കു ന്നതോ ടൊപ്പം രാജ്യാ ന്തര മാന ദണ്ഡ ങ്ങൾ പ്രകാരം റോഡു കളിൽ പട്രോളിംഗ് നവീ കരി ക്കുകയും ചെയ്യും.

യു. എ. ഇ. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സെയ്‌ഫ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വ ത്തി ലാണ് മുപ്പത്തി മൂന്നാ മത് ജി. സി. സി. ട്രാഫിക് വാരാഘോഷം നടക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വ്യാജ സന്ദേശ ങ്ങള്‍ക്ക് എതിരെ ആഭ്യ ന്തര മന്ത്രാ ലയ ത്തിന്‍െറ മുന്നറി യിപ്പ്

March 13th, 2017

police-logo-moi-uae-ministry-of-interior-ePathram.jpg
അബുദാബി : സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന വ്യാജ സന്ദേശ ങ്ങളോട് പ്രതി കരി ക്കരുത് എന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്.

ലഹരി പദാര്‍ത്ഥ ങ്ങളേയും മയക്കു മരുന്നു കളും പ്രോത്സാഹി പ്പിക്കുകയും അവ പണം നല്‍കി വാങ്ങാന്‍ ആവശ്യ പ്പെടു കയും ചെയ്യുന്ന നിരവധി സന്ദേശ ങ്ങൾ ജന പ്രിയ മാധ്യമ മായ വാട്ട്സാപ് അടക്ക മുള്ള സാമൂ ഹിക മാധ്യമ ങ്ങള്‍ വഴി രാജ്യത്ത് നിര വധി പേർക്കു ലഭിച്ച തായും ഇങ്ങിനെ വരുന്ന സന്ദേശ ങ്ങളോട് പ്രതി കരി ക്കരുത് എന്നും യു. എ. ഇ. ആഭ്യന്തര മന്ത്രാലയം ജനങ്ങ ള്‍ക്ക് മുന്നറി യിപ്പ് നല്‍കി.

അന്താരാഷ്ട്ര ഫോണ്‍ നമ്പറു കള്‍ ഉപയോഗിച്ച് അജ്ഞാത കേന്ദ്ര ങ്ങളില്‍ നിന്നുള്ള വാട്ട്സാപ് സന്ദേശ ങ്ങളും ഫോണ്‍ വിളി കളും തുടര്‍ച്ച യായി ലഭിച്ച പ്പോഴാണ് ഇക്കാര്യം ആഭ്യ ന്തര മന്ത്രാ ലയ ത്തിന്‍െറ ശ്രദ്ധ യില്‍ വന്നത്.

ലഹരി വസ്തു ക്കളുടെ ചിത്രം അയച്ചു കൊടുത്ത് പണം കൈ മാറാന്‍ ആവശ്യ പ്പെ ടുകയാണ് ഇത്തരം സന്ദേശ ങ്ങളി ലൂടെ ചെയ്യു ന്നത്. ചില സന്ദേശ ങ്ങള്‍ പാകി സ്ഥാനിൽ നിന്നു ള്ളതാണ്.

ഇത്തരം സന്ദേശ ങ്ങൾ അയച്ച കേന്ദ്രങ്ങള്‍ കണ്ടെത്തു വാൻ പാക് അധി കൃത രുടെ സഹ കരണ ത്തോടെ ശ്രമി ക്കുന്നുണ്ട് എന്നും ആഭ്യ ന്തര മന്ത്രാ ലയ ത്തിലെ ലഹരി വിരുദ്ധ ഫെഡറല്‍ ഡയറക്ട റേറ്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സഈദ് അല്‍ സുവൈദി അറിയിച്ചു.

ഇത്തരം വ്യാജ സന്ദേശ ങ്ങളോട് പ്രതികരി ക്കുന്ന തിന്‍െറ അപകടം ജനങ്ങള്‍ മനസ്സി ലാക്കി യിട്ടുണ്ട്. ഇതു പോലുള്ള സംഭവ ങ്ങൾ ശ്രദ്ധ യിൽ പെട്ടാല്‍ 80044 എന്ന ടോൾ ഫ്രീ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നും അധികൃതർ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.

Tag : ഇന്റര്‍നെറ്റ്‌,

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആമയം ഗ്രാമ വാസി കളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു
Next »Next Page » ജി. സി. സി. ട്രാഫിക് വാരാഘോഷത്തിന് അബു ദാബി യിൽ തുടക്കമായി »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine