അബുദാബി : സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ രാജ്യത്തെ എല്ലാ വിമാന ങ്ങളിലും നിരോ ധിച്ചു കൊണ്ട് യു. എ. ഇ. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി. സി. എ. എ) ഉത്തരവിട്ടു.
ഫോണിന്‍െറ ബാറ്ററിക്ക് തീ പിടി ക്കു ന്നുണ്ട് എന്നും പൊട്ടി ത്തെറി ക്കുള്ള സാദ്ധ്യത കൾ കൂടുത ലാണ് എന്നു മുള്ള റിപ്പോ ര്‍ട്ടു കളെ തുടര്‍ ന്നാണ് നടപടി.
വിമാന ങ്ങളില്‍ സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ ഓൺ ചെയ്യുവാനോ അവ ബാഗേജു കളില്‍ സൂക്ഷിക്കു വാനോ പാടില്ല എന്ന് ജി. സി. എ. എ. ഡയറ ക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി വാർത്താ കുറിപ്പിൽ അറിയിച്ചു.
2016 ആഗസ്റ്റ് 2 മുതലാണ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ വില്‍പന ആരം ഭിച്ചത്. ഇങ്ങിനെ വില്പന തുടങ്ങിയ ഒമ്പത് രാജ്യ ങ്ങളില്‍ ഒന്നായ യു. എ. ഇ. യില്‍ ഫോണ്‍ മൂല മുള്ള അപ കട ങ്ങൾ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ കമ്പനി തിരിച്ചു വിളിച്ച സാഹ ചര്യത്തില്‍ മുന്‍ കരുതല്‍ എന്ന നില ക്കാണ് ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എമിറേറ്റ്സ് തുടങ്ങിയ വിമാന കമ്പനി കൾ തങ്ങ ളുടെ വിമാന ങ്ങ ളിൽ നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ ഉപ യോഗി ക്കുന്ന തിനും അതിന്‍െറ ബാറ്ററി ചാര്‍ജ് ചെയ്യു ന്ന തിനും വിലക്ക് ഏര്‍ പ്പെ ടുത്തി യിരുന്നു.