നാടകോത്സവം : അവസാന നാടകം ‘ചിരി’ ഇന്ന് അരങ്ങിലേക്ക്

January 15th, 2017

ksc-drama-fest-shakthi-jini-joseph-chiri-ePathram.jpg
അബുദാബി : കേരളാ സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവ ത്തിലെ അവസാന നാടക മായ ‘ചിരി’ ജനുവരി 15 ഞായറാഴ്ച രാത്രി 8. 30ന് അബു ദാബി ശക്‌തി തിയ്യറ്റേഴ്‌സ് അവ തരി പ്പിക്കും.

ലോകത്തെ മുഴുവൻ കുടു കുടെ ചിരിപ്പിച്ച വിശ്വ പ്രസിദ്ധ കലാ കാരൻ ചാർലി ചാപ്ലിന്റെ ജീവിത ത്തെ ആസ്‌പദ മാക്കി യുള്ള നാടക ത്തിന്റെ രചന യും സംവി ധാനവും ജിനോ ജോസഫ്.

‘ചിരി’ വെറുതെ ചിരിച്ചു തള്ളാൻ ഒരു വാക്കല്ല എന്നും അത് എരി വുള്ള ജീവിതം വാറ്റി ഉണ്ടാക്കിയ രസായന മാണ് എന്നും ‘ചിരി’ എന്ന ഈ നാടകം വ്യക്ത മാക്കുന്നു.

ചാര്‍ലി ചാപ്ലിന്‍ എന്ന അതുല്യ പ്രതിഭയെ കുറിച്ചും അതോടൊപ്പം അദ്ദേഹ ത്തിന്റെ കാല ഘട്ട ത്തില്‍ ഒരേ ജീവിത സാഹചര്യ ത്തില്‍ വളര്‍ന്ന ഹിറ്റ്‌ലർ എന്ന ഏകാധി പതി യു ടെയും ജീവിത ത്തിലെ സമാനത കളും വൈരുദ്ധ്യ ങ്ങളും ഈ നാടക ത്തില്‍ ചിത്രീകരിക്കുന്നു.

ഒരാള്‍ ചിരിച്ചു കൊണ്ട് ലോകത്തെ കരയി പ്പിച്ചപ്പോൾ മറ്റൊരാൾ കരഞ്ഞു കൊണ്ട് ലോക ത്തെ ചിരിപ്പി ക്കുക യായി രുന്നു.

ജനുവരി 16 തിങ്കൾ രാത്രി എട്ടു മണിക്കു നാടകോൽസവ ത്തിന്റെ ഫല പ്രഖ്യാപനവും പുരസ്‌കാര ദാനവും നടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. സി. റസാഖ് ഹാജിക്ക് യാത്രയയപ്പ്‌ നൽകി

January 15th, 2017

kannur-kmcc-sent-off-to-pc-razack-haji-ePathram
അബുദാബി : 43 വർഷത്തെ പ്രവാസ ജീവിതം മതി യാക്കി നാട്ടി ലേക്ക് മട ങ്ങുന്ന പി. സി. റസാഖ് ഹാജിക്ക് അബുദാബി കണ്ണൂർ മണ്ഡലം കെ. എം. സി. സി. യാത്ര യയപ്പ്‌ നൽകി.

അബുദാബി മിർഫ യിൽ കണ്ണൂർ മണ്ഡലം കെ. എം. സി. സി. സംഘ ടിപ്പിച്ച ഏക ദിന ക്യാമ്പിൽ വെച്ചാണ് യാത്ര യയപ്പ് നൽകി യത്. മണ്ഡലം പ്രസി ഡന്റ് അഡ്വ. മുനാസ് ക്യാമ്പിന് നേതൃത്വം നൽകി.

മുൻ വൈസ് പ്രസിഡണ്ടും പ്രവർത്തക സമിതി അംഗ വുമായ പി. സി. റസാഖ് ഹാജി യുടെ പ്രവർത്തന മിക വിനെ ഹാഷിർ വാരം അനുസ്മരിച്ചു.

സാബിഖ് വാരം, റയീസ് ചെമ്പി ലോട്, നിയാസ് കൂട ത്തിൽ, അഷ്‌റഫ് ഹാജി വാരം, ജസീം കാഞ്ഞി രോട്, മണ്ഡലം ഭാര വാഹിളും അംഗ ങ്ങളും ആശം സ കള്‍ നേര്‍ന്നു. പി. സി. റസാഖ് ഹാജി മറുപടി പ്രസംഗം നടത്തി.

ജനറൽ സെക്രട്ടറി മഹഷൂഖ് അറക്കകത്ത് സ്വാഗതവും സെക്രട്ടറി പി. സി. ആസിഫ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രിൻസ് മുഹമ്മദ്‌ ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ്‌ അൽ സഊദ്‌ അന്തരിച്ചു

January 14th, 2017

saudi-prince-mohammed-bin-faisal-ePathram
റിയാദ് : സൗദി അറേബ്യ യിലെ പ്രിൻസ് മുഹമ്മദ്‌ ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ്‌ അൽ സഊദ്‌ അന്തരിച്ചു എന്ന് സൗദി രാജ കോടതി അറിയിച്ചു. 

മക്ക ഹറം പള്ളി യിൽ വെച്ച് ശനിയാഴ്ച അസറിനു ശേഷം മയ്യിത്ത്‌ നിസ്‌കാരം നടക്കും.

സൗദി അറേബ്യ യുടെ ഭരണ ത്തിൽ പങ്കാളി യായി കാർഷിക ജല മന്ത്രി യായി രുന്ന പ്രിൻസ് മുഹ മ്മദ്‌ ബിൻ ഫൈസൽ രാജ്യ പുരോഗതി യിൽ നിരവധി സംഭാ വന കൾ നൽകി യിരുന്നു.

1970 ൽ ഉപ്പു ജല ശുദ്ധീ കരണ വിഭാഗ ത്തിന്റെചുമതല യേൽ ക്കു കയും തുടർന്ന് 1974 ൽ ഉപ്പു ശുദ്ധീ കരണ കോർപ്പ റേഷൻ സ്ഥാപി ക്കുകയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫ യു. എ. ഇ. യിൽ തിരിച്ചെത്തി

January 14th, 2017

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : സ്വകാര്യ സന്ദർശന ത്തിനായി വിദേശത്തു പോയിരുന്ന യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ തിരിച്ചെത്തി.

ജനുവരി ആദ്യ വാരം വിദേശ ത്തേക്ക് പോയിരുന്ന അദ്ദേഹം വ്യാഴാഴ്ച യാണ് തിരിച്ചെ ത്തിയത് എന്ന് ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെരുങ്കൊല്ലൻ അരങ്ങേറി

January 14th, 2017

ksc-drama-fest-2017-perumkollan-pp-ashraf-ePathram
അബുദാബി : ഭരത് മുരളി നാടകോത്സവ ത്തി ന്റെ പതിനൊന്നാം ദിന മായ ജനുവരി 13 വെള്ളി യാഴ്ച സ്പാർട്ടക്കസ് ദുബായ് അവത രിപ്പിച്ച ‘പെരുങ്കൊല്ലൻ’ എന്ന നാടകം ലളിത മായ അവതരണ രീതി കൊണ്ടും സമകാലീന പ്രസക്തി കൊണ്ടും ശ്രദ്ധേയ മായി. എ. ശാന്ത കുമാർ രചിച്ച ഈ നാടകം സംവിധാനം ചെയ്തത് പി. പി. അഷ്‌റഫ്.

രാഷ്ട്രീയ കൊല പാതക ങ്ങളെ ക്കുറിച്ചാണ് നാടകം പ്രതി പാദി ക്കുന്നത്. എതിരാളി കളെ വക വരുത്തു വാൻ രാഷ്ട്രീയ പ്രവർ ത്തക ർക്ക് ആയുധ ങ്ങൾ മെനഞ്ഞു കൊടുക്കുന്ന പെരുങ്കൊല്ലൻ അനു ഭവി ക്കുന്ന മാന സിക സംഘർഷ ങ്ങൾ നാടകം അനാവരണം ചെയ്യുന്നു.

പെരുങ്കൊല്ലൻ ദാമുവിനെ അവ തരി പ്പിച്ച പി. പി. അഷ്‌റഫ്, മാണിക്യം എന്ന കഥാ പാത്ര ത്തിന് ജീവൻ പകർന്ന ബേബി ദിൽഷ എന്നിവർ മികച്ച അഭിനയം കാഴ്ച വച്ചു.

രവി പട്ടേന യുടെ വെളിച്ച വിതാനം നാടക ത്തിന് മികവ് കൂട്ടി. സിറാജ് സംഗീതവും ഹരിദാസ് ബക്കളം രംഗ സജ്ജീ കരണവും ക്ലിന്റ് പവിത്രൻ ചമയവും നിർവ്വ ഹിച്ചു.

നാടകോത്സവ ത്തിന്റെ അവസാന നാടക മായ ‘ചിരി’ ജനുവരി 15 ഞായറാഴ്ച രാത്രി 8.30 ന് അബു ദാബി ശക്തി തിയ്യ റ്റേഴ്‌സ് അവതരിപ്പിക്കും. സംവിധാനം: ജിനോ ജോസഫ്

ജനുവരി 16 തിങ്കൾ രാത്രി 8 മണി ക്ക് ഫല പ്രഖ്യാപനവും പുരസ്‌കാര വിതരണവും നടക്കും എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൗദി അറേബ്യ യില്‍ മൂന്നു മാസത്തെ പൊതു മാപ്പ്
Next »Next Page » ശൈഖ് ഖലീഫ യു. എ. ഇ. യിൽ തിരിച്ചെത്തി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine