ദേശ ഭക്തി ഗാന മത്സരം : മോഡൽ സ്കൂൾ ജേതാക്കൾ

December 8th, 2015

abudhabi-model-school-patriotic-song-winners-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിനാഘോഷ ങ്ങളോട് അനു ബന്ധിച്ച് സംഘടി പ്പിച്ച ഇന്റർ സ്കൂൾ ദേശ ഭക്തി ഗാന മത്സരത്തിൽ ആണ്‍ കുട്ടി കളുടെയും പെണ്‍ കുട്ടി കളുടെയും വിഭാഗ ത്തിൽ അബുദാബി മോഡൽ സ്കൂൾ വിജയി കളായി.

മാതൃ രാജ്യ ത്തോടും യു. എ. ഇ . യോടു മുള്ള ദേശ സ്നേഹം കുട്ടി കളിൽ ഊട്ടി യുറപ്പിക്കുക എന്ന ഉദ്ദേശ ത്തോടെ കഴിഞ്ഞ വർഷം മുതൽ നിംസ് ഗ്രൂപ്പ് സംഘടി പ്പിച്ചു വരുന്ന താണ് ദേശ ഭക്തി ഗാന മത്സരം.

മോഡൽ സ്കൂളിൽ നടന്ന ചടങ്ങിൽ ജേതാ ക്കൾക്ക് ട്രോഫിയും മെഡലുകളും സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ വി. വി. അബ്ദുൽ ഖാദർ സമ്മാനിച്ചു.

- pma

വായിക്കുക: , ,

Comments Off on ദേശ ഭക്തി ഗാന മത്സരം : മോഡൽ സ്കൂൾ ജേതാക്കൾ

ചാവക്കാട്‌ പ്രവാസി ഫോറം ‘സ്നേഹ കലാ സന്ധ്യ’ ശ്രദ്ധേയ മായി

December 7th, 2015

dubai-chavakkad-pravasi-forum-ePathram
ദുബായ് : യു. എ. ഇ. യിലെ ചാവക്കാട്‌ നിവാസി കളായ പ്രവാസി കളുടെ കൂട്ടായ്മ യായ ചാവക്കാട്‌ പ്രവാസി ഫോറം ‘സ്നേഹ കലാ സന്ധ്യ’ എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

പ്രസിഡന്റ്‌ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമുഖ വ്യവ സായിയും വാഫി ഗ്രൂപ്പ്‌ ചെയർ മാനു മായ ചന്ദ്ര ബോസ് ‘സ്നേഹ കലാ സന്ധ്യ’ ഉദ്ഘാടനം ചെയ്തു.

യുറോപ്യൻ ഹെൽത്ത്‌ കെയർ മനേജമന്റ്‌ അവാർഡ്‌ നേടിയ പ്രവാസി ഫോറം ഓവർസീസ്‌ കൺവീനര്‍ ഡോക്ടർ എ. കെ. നാസറിനെ ആദരിച്ചു.

പ്രവാസി ഫോറം അംഗവും നൃത്താദ്ധ്യാപ കനു മായ ചാവക്കാട്‌ മണിയും ശിഷ്യരും കൂടി അവതരി പ്പിച്ച വിവിധ നൃത്ത രൂപ ങ്ങൾ ‘സ്നേഹ കലാ സന്ധ്യ’ കുടുംബ സംഗമ ത്തിനു മാറ്റു കൂട്ടി.

ഷാജി അച്ചുതന്‍, കബീർ മൊയ്തു എന്നിവര്‍ നയിച്ച ഗാന മേള, ഐശ്യര്യ അനിലും സംഘ വും അവത രിപ്പിച്ച തിരു വാതിര ക്കളി, അൻസാർ വെഞ്ഞാറ മൂടിന്റെ മിമിക്രി എന്നിവ പരി പാടി കള്‍ക്ക് കൊഴുപ്പേകി.

ശംസുദ്ധീൻ രായമരക്കാര്‍, കെ. സി.ഉസ്മാന്‍ എന്നിവര്‍ ചേർന്ന് ഒരുക്കിയ ‘ഇലകൾ’ എന്ന നാടകവും പ്രേക്ഷക പ്രശംസ നേടി.

ചെയർമാൻ കമാൽ കാസിം, ജനറല്‍ സെക്രട്ടറി അൻവർ അബ്ദുൽ ഖാദർ, ബാദുഷ, സാലിഹ്‌ മുഹമ്മദ്‌, ജയൻ ആലുങ്ങൽ, ഫറൂക്ക്‌ അമ്പലത്ത് വീട്ടിൽ, മൻസൂർ മണത്തല എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

Comments Off on ചാവക്കാട്‌ പ്രവാസി ഫോറം ‘സ്നേഹ കലാ സന്ധ്യ’ ശ്രദ്ധേയ മായി

യുവ ജന സഖ്യം കലാമേള : ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് അബുദാബിക്ക്

December 6th, 2015

അബുദാബി : യു. എ. ഇ. സെന്‍റര്‍ മാര്‍ത്തോമ്മാ യുവ ജന സഖ്യം സംഘ ടിപ്പിച്ച സെന്‍റര്‍ തല കലാ മേള യില്‍ അബുദാബി മാര്‍ത്തോമ്മാ യുവ ജന സഖ്യ ത്തിനു വിജയ കിരീടം.

ഷാര്‍ജാ മാര്‍ത്തോമ്മാ ദേവാലയ ത്തില്‍ നടന്ന പരിപാടി യില്‍ യു. എ. ഇ. യിലെ ആറു ഇടവക കളില്‍ നിന്നുള്ള മുന്നൂറി ലേറെ കലാ പ്രതിഭ കളാണ് മാറ്റുരച്ചത്. 26 ഇന ങ്ങളി ലായി നടന്ന മത്സര ങ്ങളില്‍ നിന്നും 79 പോയിന്‍റു കള്‍ നേടി യാണ്‌ അബുദാബി മാര്‍ത്തോമ്മാ യുവ ജന സഖ്യം ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥ മാക്കിയത്. 70 പോയിന്റു കളോടെ ഷാര്‍ജ, രണ്ടാം സ്ഥാനവും 61 പോയിന്റുകളോടെ ഫുജെറ, മൂന്നാം സ്ഥാനവും നേടി.

സംഗീത സംഗീതേതര വിഭാഗ ങ്ങളിലും സംഘ ഗാന വിഭാഗ ത്തിലും എവര്‍ റോളിംഗ് ട്രോഫി കള്‍ അബു ദാബി കരസ്ഥ മാക്കി. ബൈബിള്‍ ക്വിസ് മത്സര ത്തില്‍ ഷാര്‍ജ ക്കാണ് ഒന്നാം സ്ഥാനം.

സെന്‍റര്‍ പ്രസിഡന്റ് റവ . ജോണ്‍ ഫിലിപ്പ് ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു. റവ. റ്റി. എസ്. തോമസ്‌, റവ. എം. റ്റി. വര്‍ഗീസ്‌, റവ. ഐസക് മാത്യു, സെന്‍റര്‍ സെക്രട്ടറി സാജു എബ്രഹാം എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

Comments Off on യുവ ജന സഖ്യം കലാമേള : ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് അബുദാബിക്ക്

യൂണിവേഴ്സൽ ആശുപത്രി രണ്ടാം വാർഷികം

December 5th, 2015

dr-sheikh-sultan-bin-khalifa-inaugurate-universal-hospital-2nd-anniversary-ePathram
അബുദാബി : യൂണിവേഴ്‌സൽ ആശുപത്രി യുടെ രണ്ടാം വാർഷിക ആഘോ ഷവും യു. എ. ഇ. ദേശീയ ദിന ആഘോ ഷ വും നിറപ്പ കിട്ടാര്‍ന്ന പരി പാടി കളോ ടെ സംഘടി പ്പിച്ചു.

ഇതോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ആശു പത്രി യുടെ പുതിയ വെൽനസ് ടവർ ഉദ്‌ഘാടന വും രാഷ്ര്‌ട പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഛായാ ചിത്ര പ്രകാശനവും യു. എ. ഇ. പ്രസി ഡന്റി ന്റെ ഉപദേശ കൻ ഡോക്ടര്‍ ശൈഖ് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ നിർവ്വഹിച്ചു.

വിവിധ രാജ്യ ങ്ങളിലെ അംബാസി ഡർ മാരും എംബസി ഉദ്യോഗസ്‌ഥരും പൌര പ്രമുഖരും ഉൾ പ്പെടെ ഒട്ടേറെ പ്പേർ പരിപാടി യിൽ സംബ ന്ധിച്ചു.

ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അറേബ്യന്‍ പരമ്പരാ ഗത നൃത്ത ങ്ങള്‍, തനൂറാ ഡാന്‍സ്, ബട്ടർ ഫ്ലൈ ഡാൻസ്, എൽ. ഇ. ഡി. റോബോട്ടിക് ഡാൻസ്, ബാഗ്‌ പൈപ്പര്‍ സംഗീത വിരുന്നും അരങ്ങേറി.

ആശുപത്രി സ്‌ഥാപകനും മാനേജിംഗ് ഡയറക്‌ട റു മായ ഡോക്ടർ ഷെബീർ നെല്ലിക്കോട് പരിപാടി കൾക്ക് നേതൃത്വം നൽകി.

*  ആധുനിക സൌകര്യ ങ്ങളുമായി യൂണി വേഴ്സല്‍ ആശുപത്രി

*  ന്യൂറോ സ്‌പൈന്‍ ചികില്‍സാ സംവിധാനം യൂണിവേഴ്‌സല്‍ ആശുപത്രിയില്‍

- pma

വായിക്കുക: , , ,

Comments Off on യൂണിവേഴ്സൽ ആശുപത്രി രണ്ടാം വാർഷികം

നസീർ രാമന്തളി: കെ. എം. സി. സി. കലാ പ്രതിഭ

December 5th, 2015

nazeer-ramanthali-kala-prathibha-of-kmcc-ePathram
ദുബായ് : യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായ് കെ. എം. സി. സി. നടത്തിയ സംസ്ഥാന കലോ ത്സവ ത്തിൽ കലാ വിഭാഗ ത്തിൽ വ്യക്തി ഗത മത്സര ങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റു കൾ നേടി കലാ പ്രതിഭ പുരസ്കാര ത്തിന് നസീർ രാമന്തളി അർഹ നായി.

ദുബായ് എൻ. ഐ. മോഡൽ സ്കൂൾ അങ്കണ ത്തിൽ വച്ച് നടന്ന സമ്മേളന ത്തിൽ വച്ച് കേരള വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടിയും സാദിഖ് അലി ശിഹാബ് തങ്ങളും ചേർന്ന് നസീറിനു കലാ പ്രതിഭ പുരസ്കാരം സമ്മാനിച്ചു.

കാര്‍ട്ടൂണിസ്റ്റും ചിത്രകാര നു മായ നസീർ രാമന്തളി തുടർച്ച യായി നാലാം വർഷ മാണ് കെ. എം. സി. സി. കലോത്സവ ത്തിൽ കലാ പ്രതിഭ പുരസ്കാരം നേടുന്നത്.

- pma

വായിക്കുക: , ,

Comments Off on നസീർ രാമന്തളി: കെ. എം. സി. സി. കലാ പ്രതിഭ


« Previous Page« Previous « ഇടത് പക്ഷം എന്നും പ്രവാസികൾക്കൊപ്പം: പിണറായി
Next »Next Page » യൂണിവേഴ്സൽ ആശുപത്രി രണ്ടാം വാർഷികം »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine