ജോയ് ആലുക്കാസ് പുതിയ ശാഖ മുസ്സഫ യില്‍ തുറന്നു

December 19th, 2015

indian-ambasedor-inaugurate-joy-alukkas-in-mussaffah-ePathram
അബുദാബി : ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പുതിയ ശാഖ അബുദാബി മുസഫയിലെ ശാബിയ യില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ഏറ്റവും പുതിയ ഡിസൈനു കളില്‍ ഉള്ള സ്വര്‍ണ, വജ്ര, പ്ലാറ്റിനം ആഭരണ ങ്ങളുടെ വൈവിധ്യ മാര്‍ന്ന ശേഖര മുള്ള മുസ്സഫ യിലെ ശാഖ യുടെ ഉല്‍ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം നിര്‍വ്വഹിച്ചു.

പത്തു രാജ്യങ്ങളിലായി 110 ജ്വല്ലറി ഷോറൂമുകള്‍ ജോയ് ആലുക്കാസ് ഗ്രൂപ്പിന് കീഴിലുണ്ട്. യു. എ. ഇ. യിലെ ഇരുപത്തി ഒന്നാമത്തേയും അബു ദാബി യിലെ നാലാമത് ശാഖ യുമാണ് ഇത് എന്നും ഏറ്റവും മികച്ച ഡിസൈ നില്‍ ലക്ഷ ത്തില്‍പ്പരം ആഭരണങ്ങള്‍ ഷോറൂ മില്‍ ലഭ്യമാണ് എന്നും ജോയ് ആലുക്കാസ് എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ പോള്‍ ജോയ് ആലുക്കാസ് അറിയിച്ചു.

ഉദ്ഘാടന ച്ചടങ്ങില്‍ അംബാസഡറുടെ പത്‌നി ദീപാ സീതാറാം, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ മാരായ സോണിയ ജോണ്‍ പോള്‍, മേരി ആന്റണി, ആന്റണി ജോസ് തുടങ്ങിയവരും സംബന്ധിച്ചു.

- pma

വായിക്കുക:

Comments Off on ജോയ് ആലുക്കാസ് പുതിയ ശാഖ മുസ്സഫ യില്‍ തുറന്നു

മലയാളി സമാജം ക്രിസ്മസ് ബസാര്‍

December 19th, 2015

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച ക്രിസ്മസ് ബസാര്‍ ശ്രദ്ധേയ മായി. വീട്ടമ്മമാർ വരച്ച ചിത്ര ങ്ങളുടെ പ്രദർശന വും വനിതകൾ തയ്യാറാക്കിയ വിവിധ തരം കര കൌശല വസ്തു ക്കളും ക്രിസ്മസ് ബസാറിനെ വേറിട്ടതാക്കി.

യു. എ. ഇ. യുടെ നാല്പത്തി നാലാം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അബുദാബി മലയാളി സമാജം ഒരുക്കു ന്ന നാല്പത്തി നാലു ദിവസ ങ്ങളിലെ ആഘോഷ പരിപാടി യുടെ ഭാഗ മായിട്ടാണ് സമാജം വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ ക്രിസ്മസ് ബസാര്‍ ഒരുക്കിയത്. സമാജം പ്രസിഡന്റ് ബി. യേശു ശീലന്‍ ബസാ റിന്റെ ഉദ്ഘാടനം നിര്‍വ ഹിച്ചു.

ഇരുപതോളം സ്റ്റാളു കളി ലായി വൈവിധ്യ മാര്‍ന്ന ഉത്പന്ന ങ്ങ ളുടെ പ്രദർശന വും വിപണന വും ലക്ഷ്യ മിട്ടാണ് പരി പാടി സംഘടി പ്പിച്ചത്.

തത്സമയം പാകം ചെയ്ത വിഭവ ങ്ങളും വനിതാ വിഭാഗം അംഗ ങ്ങൾ വീടു കളിൽ നിന്ന് പാകം ചെയ്ത് കൊണ്ടു വന്ന പലഹാര ങ്ങളും വിവിധ തരം പായസ ങ്ങളും ബസാറിന്റെ മുഖ്യ ആകർഷക ഘടകമായി രുന്നു.

സമാജം ബാല വേദി യുടെ സ്റ്റാളു കളിൽ വിവിധ ങ്ങളായ ഗെയിമു കളും ഒരുക്കി യിരുന്നു. പുതിയ രീതി യിലുള്ള ക്രിസ്മസ് കേക്കു കളു ടെ തത്സമയ നിർമ്മാണം, കര കൗശല വസ്തുക്കളുടെ പ്രദര്‍ശനം, ആഭരണ ങ്ങള്‍, വസ്ത്ര ങ്ങള്‍, എന്നിവ യുടെ സ്റ്റാളുകള്‍ തുടങ്ങിയവ ക്രിസ്മസ് ബസാറിനെ വ്യത്യസ്ത മാക്കി.

വനിതാ വിഭാഗം കണ്‍വീനര്‍ ലിജി ജോബിസ്, ജോയിന്റ് കണ്‍വീനർ മാരായ നൗഷി ഫസല്‍, അപര്‍ണാ സന്തോഷ് എന്നിവരും ബാല വേദി പ്രവര്‍ത്ത കരും പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on മലയാളി സമാജം ക്രിസ്മസ് ബസാര്‍

തയ്യില്‍ കുടുംബ സംഗമം വെള്ളിയാഴ്ച

December 17th, 2015

logo-thayyil-family-meet-2015-ePathram
ദുബായ് : തയ്യില്‍ കുടുംബാംഗ ങ്ങളുടെ യു. എ. ഇ. യിലെ ഒത്തു ചേരല്‍ ഡിസംബര്‍ 18 വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് ദുബായ് ഖിസൈസിലെ നെല്ലറ റെസ്റ്റോ റന്റില്‍ വെച്ച് നടക്കും.

കേരളത്തിലെ പ്രമുഖ കുടുംബ മായ തയ്യില്‍ കുടുംബം, നാട്ടില്‍ വിവിധ ജില്ല കളിലും ഗള്‍ഫ്‌ രാജ്യ ങ്ങളിലും ‘തയ്യില്‍ ഫാമിലി ഓര്‍ഗനൈസേഷന്‍ – ടി. എഫ്. ഒ’ എന്ന പേരില്‍ തയ്യില്‍ കുടുംബ സംഗമം നടന്നു കൊണ്ടിരി ക്കുകയാണ്. ഇതിന്‍റെ ഭാഗ മായിട്ടാണ് യു. എ. ഇ. യിലെ ഒത്തു ചേരല്‍ ദുബാ യില്‍ സംഘടി പ്പിച്ചി രിക്കുന്നത്. എല്ലാ തയ്യില്‍ കുടും ബാംഗ ങ്ങളും പങ്കെടുക്കണം എന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 – 554 6756, 055 – 455 8591

- pma

വായിക്കുക: , ,

Comments Off on തയ്യില്‍ കുടുംബ സംഗമം വെള്ളിയാഴ്ച

നാടകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു : ‘സഖാറാം ബൈൻഡർ’ അരങ്ങിൽ എത്തി

December 16th, 2015

ksc-drama-fest-2015-inauguration-ePathram
അബുദാബി : ഏഴാമത് ഭരത് മുരളി നാടകോത്സവ ത്തിന് തിരശ്ശീല ഉയര്‍ന്നു. അബുദാബി കേരള സോഷ്യല്‍  സെന്റര്‍ അങ്കണ ത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജെമിനി ഗണേഷ് ബാബു നാടക മത്സര ത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സെന്റര്‍ പ്രസിഡന്റ് എന്‍. വി. മോഹനന്‍, ജനറല്‍ സെക്രട്ടറി മധു പരവൂര്‍, വൈസ് പ്രസിഡന്റ് കെ. വി. പ്രേം ലാല്‍, കലാ വിഭാഗം സെക്രട്ടറി അനസ് കൊടുങ്ങല്ലൂര്‍, കോഡിനേറ്റര്‍ ഒ. ഷാജി, നാടക മത്സര ത്തിന്റെ വിധി കര്‍ത്താ ക്കളായ ടി. എം. അബ്രഹാം, ശ്രീജിത്ത് രമണന്‍, നാടക പ്രവര്‍ത്തകന്‍ പപ്പന്‍ മുറിയാ ത്തോട്  തുടങ്ങി യവര്‍ സംബന്ധിച്ചു.

ഉത്ഘാടന ചടങ്ങിനെ തുടർന്ന് അബുദാബി നാടക സൌഹൃദം അവത രിപ്പിച്ച ‘സഖാറാം ബൈൻഡർ’ അരങ്ങി ലെത്തി.

പുരുഷാധി പത്യം നിറഞ്ഞ ഒരു സമൂഹ ത്തിന്റെ പ്രതിനിധി യാണ് സഖ്റാം ബൈന്‍ഡ‍ര്‍. സ്ത്രീകളെ ഉപഭോഗ വസ്തു മാത്രമായി കാണുന്ന സഖ്റാം ബൈന്‍ഡ‍ റുടെ ഏഴാമത്തെ പെണ്ണാണ് ലക്ഷ്മി. കുലീനയായ ഈ ബ്രാഹ്മ ണ സ്ത്രീയെ അനാഥാലയ ത്തില്‍ നിന്നും കൊണ്ടു വരുന്നു. തുടര്‍ന്നു വരുന്ന ചമ്പ എന്ന സ്ത്രീ, കീഴ് ജാതി ക്കാരി യുമാണ് എന്നാല്‍ അവര്‍ അവരുടെ സ്വത്വം പണയം വെക്കാന്‍ തയ്യാറാ വുന്നില്ല. ഇവരുടെ സംഘര്‍ ഷ മാണ് ഈ നാടകം.

jeena-rajeev-kpac-saju-in-drama-fest-2015-ePathram

ജീവിത ത്തില്‍ ഒറ്റപ്പെട്ടു പോവുന്ന സ്ത്രീകള്‍, വ്യക്തി എന്ന നിലയിലും സാമൂ ഹിക ജീവിത ത്തിലും നേരിടുന്ന പീഡനങ്ങള്‍, തിരസ്കാര ങ്ങള്‍, അടിച്ച മര്‍ത്ത ലുകള്‍ തുടങ്ങിയവ യില്‍ നിന്നുള്ള അതി ജീവന ത്തിനായി നടത്തുന്ന ചെറുത്തു നില്‍പ്പും പ്രതിരോധവു മാണ് നാടകത്തിന്റെ ഇതി വൃത്തം.

പ്രശസ്ത മറാത്തി നാടകകൃത്ത് വിജയ്‌ ടെണ്ടുല്‍ക്കര്‍ രചിച്ച സഖാറാം ബൈൻഡർ സംവിധാനം ചെയ്തത് ഇസ്കന്ദര്‍ മിര്‍സ. യു. എ. ഇ. യിലെ ശ്രദ്ധേയരായ നാടക കലാ കാര ന്മാരായ കെ. പി. എ. സി. സജു, ജീനാ രാജീവ്, സിനി ഫൈസല്‍, ശരത് കൃഷ്ണ, റഷീദ് പൊന്നിലത്ത് എന്നീ അഞ്ചു നടീ നടന്മാർ മാത്രം രംഗത്തു ണ്ടായി രുന്നുള്ളൂ എങ്കിലും ആദ്യാ വസാനം വരെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാന്‍ നാടക ത്തിനായി.

team-nataka-sauhrudham-in-ksc-drama-fest-2015-ePathram

അരങ്ങിലേയും അണിയറയിലേയും പ്രവര്‍ത്തകര്‍

റെഞ്ചു രവീന്ദ്രന്‍, ഷാജി, ശങ്കര്‍, ക്ലിന്റു പവിത്രന്‍, രവി പട്ടേന എന്നിവർ നാടക ത്തിനു പിന്നണി യിൽ പ്രവർ ത്തിച്ചു. തുടന്നു വരുന്ന മൂന്നു ആഴ്ച കളി ലായി പതി നൊന്നു നാടക ങ്ങളാണ് മത്സര ത്തില്‍ എത്തുന്നത്.

അടുത്ത നാടകം, അല്‍ ഐന്‍ മലയാളി സമാജം അവതരിപ്പിക്കുന്ന ‘ഫൂലന്‍’ പതിനെട്ടാം തിയ്യതി വെള്ളിയാഴ്ച അര ങ്ങില്‍ എത്തും.

- pma

വായിക്കുക: , ,

Comments Off on നാടകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു : ‘സഖാറാം ബൈൻഡർ’ അരങ്ങിൽ എത്തി

നബിദിനം : ഡിസംബര്‍ 24 വ്യാഴാഴ്ച പൊതു അവധി

December 16th, 2015

ramadan-epathram അബുദാബി : നബി ദിനം പ്രമാണിച്ച് ഡിസംബര്‍ 24 വ്യാഴാഴ്ച യു. എ. ഇ. യിൽ പൊതു അവധി പ്രഖ്യാപിച്ചു.

ഹിജറ മാസം റബീഉല്‍ അവ്വല്‍ 12 ബുധ നാഴ്‌ച യാണ് (ഡിസംബര്‍ 23) നബി ദിനം എങ്കിലും വാരാന്ത്യ അവധി യോട് ചേർത്ത് വ്യാഴാഴ്‌ച ഔദ്യോഗിക അവധി ദിനം ആക്കിയ താണ് എന്ന് വിദ്യാ ഭ്യാസ മന്ത്രിയും ഫെഡറൽ അതോറിറ്റി ഫോർ ഗവൺ മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ചെയർ മാനുമായ ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on നബിദിനം : ഡിസംബര്‍ 24 വ്യാഴാഴ്ച പൊതു അവധി


« Previous Page« Previous « എ. ടി. എം. കൗണ്ടറു കളില്‍ തട്ടിപ്പ് : ജാഗ്രത വേണം എന്ന് അബുദാബി പൊലീസ്
Next »Next Page » നാടകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു : ‘സഖാറാം ബൈൻഡർ’ അരങ്ങിൽ എത്തി »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine