നാട്ടുല്‍സവത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മാര്‍ത്തോമാ പള്ളി യിലെ കൊയ്ത്തുല്‍സവം

November 29th, 2015

അബുദാബി : മാര്‍ത്തോമ്മാ ഇടവക ദേവാലയ ത്തിലെ ഈ വര്‍ഷ ത്തെ കൊയ്ത്തുല്‍സവം മുസഫ യിലെ ദേവാലയ അങ്കണ ത്തില്‍ വെച്ച് നടന്നു. ഇടവക വികാരി റവറന്റ്. പ്രകാശ്‌ എബ്രഹാമിന്റെ അദ്ധ്യക്ഷത യിൽ ചേർന്ന പൊതു സമ്മേളന ത്തിൽ പി. ജെ. ജോസഫ് ജോൺ പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് കൊയ്ത്തുല്‍സവ ആഘോഷ പരി പാടി കള്‍ ഉദ്‌ഘാടനം ചെയ്‌തു.

തനത് കേരളീയ വിഭവ ങ്ങള്‍ തയ്യാറാക്കുന്ന മുപ്പതോളം ഭക്ഷണ സ്റ്റാളു കള്‍ കൊയ്ത്തു ല്‍സവ നഗരി യിലെ മുഖ്യ ആകര്‍ഷണം ആയി രുന്നു. ഇതില്‍ പത്തു സ്റ്റാളുകളില്‍ ഇടവക അംഗ ങ്ങളു ടേയും വനിത കളുടേയും നേതൃത്വ ത്തില്‍ തത്സമയം പാചകം ചെയ്തു നല്‍കു കയായിരുന്നു.

നാടൻ ഭക്ഷ്യ വിഭവ സ്റ്റാളു കള്‍ കൂടാതെ ഇലക്ട്രോണിക് ഉത്‌പന്ന ങ്ങളുടെ അടക്കം വിവിധ വ്യാപാര സ്ഥാപന ങ്ങള്‍, അലങ്കാര ചെടി കള്‍, ക്രിസ്മസ് അലങ്കാര ങ്ങള്‍, വിവിധ ഗെയിം ഷോ കള്‍, വിനോദ മത്സര ങ്ങള്‍ എന്നിവയും ആകര്‍ഷകങ്ങ ളായ വിവിധ കലാ പരിപാടി കള്‍, മാജിക് ഷോ, ബേബി ഷോ, പെയിന്റിംഗ്, ഡ്രോയിംഗ്, ക്ലേ മോഡലിംഗ് എന്നിവയും കൊയ്ത്തു ല്‍സവ വേദി യില്‍ അരങ്ങേറി.

പ്രവേശന കൂപ്പൺ നറുക്കിട്ടെടുത്ത് വിജയി കൾക്ക് സ്വര്‍ണ്ണ നാണയ ങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള നിരവധി സമ്മാന ങ്ങള്‍ വിതരണം ചെയ്‌തു.

ഇടവക വികാരി പ്രകാശ് ഏബ്രഹാ മിന്റെ നേതൃത്വത്തിൽ നടന്ന കൊയ്‌ ത്തുൽ സവ പ്രദക്ഷിണ ത്തിൽ സ്‌ത്രീ കളും കുട്ടി കളും ഇടവക പാരിഷ് മിഷൻ, യുവ ജന സഖ്യം, യൂത്ത് ഫോറം എന്നീ സംഘടന കളുടെ പ്രവർ ത്തകരും ഉൾ പ്പെടെ ഒട്ടേറെ വിശ്വാസി കൾ അണി നിരന്നു.

സഹ വികാരി ഐസക് മാത്യു, ട്രസ്‌റ്റിമാരായ സി. ഒ. ചെറിയാൻ, ബിനു ജോൺ, സെക്രട്ടറി ജിനു രാജൻ, ജനറൽ കൺവീനർ ഏബ്രഹാം മാത്യു എന്നിവർ പങ്കെടുത്തു

- pma

വായിക്കുക: , ,

Comments Off on നാട്ടുല്‍സവത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മാര്‍ത്തോമാ പള്ളി യിലെ കൊയ്ത്തുല്‍സവം

ഭവന്‍സ് അഞ്ചാം വാര്‍ഷിക ആഘോഷ ങ്ങളും സ്ഥാപക ദിനാചരണവും

November 29th, 2015

അബുദാബി : ഭാരതീയ വിദ്യാഭവൻ പ്രൈവറ്റ് ഇന്റർ നാഷ ണൽ സ്കൂളി ന്റെ അഞ്ചാം വാര്‍ഷിക ആഘോഷ ങ്ങളും സ്ഥാപക ദിനാചരണവും വിപുല മായ പരിപാടി കളോടെ മുസ്സഫ യിലെ സ്കൂള്‍ അങ്കണത്തില്‍ നടന്നു.

ഭവന്‍സ് സ്കൂൾ ചെയർമാൻ എൻ. കെ. രാമചന്ദ്ര മേനോൻ അദ്ധ്യ ക്ഷത വഹിച്ച ചടങ്ങില്‍, മണിപ്പാൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ഭവന്‍സ് മാംഗ്ലൂര്‍ ചാപ്റ്റര്‍ സാരഥി യുമായ പത്മഭൂഷൻ ബെല്ലെ മോനപ്പ ഹെഗ്ഡേ, ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാർ, ഭവന്‍സ് സതേണ്‍ റീജ്യണല്‍ എജൂക്കേഷ ണല്‍ ഒഫീസര്‍ മീനാ വിശ്വ നാഥ് തുട ങ്ങി യവർ മുഖ്യാ തിഥി കൾ ആയി സംബന്ധിച്ചു.

വിവിധ ഗള്‍ഫ് രാജ്യ ങ്ങളിലെ ഭവന്‍സ് പ്രിന്‍സിപ്പല്‍ മാര്‍, അബുദാബി യിലെ ഇന്ത്യന്‍ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍ മാര്‍ അടക്കം നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

സ്കൂള്‍ കെട്ടിടത്തിന്റെ പുതിയ ബ്ലോക്കിന്റെ യും ഓഡിറ്റോറിയ ത്തിന്റെയും ഉല്‍ഘാടനം മുഖ്യാതിഥി പത്മഭൂഷൻ ബെല്ലെ മോനപ്പ ഹെഗ്ഡേ നിര്‍വ്വഹിച്ചു. സ്ഥാപന ത്തിനെ മാര്‍ഗ്ഗ ദര്‍ശി കൂടിയായ ചെയർമാൻ എൻ. കെ. രാമചന്ദ്ര മേനോനെ ചടങ്ങില്‍ ആദരിച്ചു.

ഭവന്‍സ് വിദ്യാര്‍ത്ഥി കള്‍ അദ്ധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ വീഡിയോ ആല്‍ബം പ്രകാശനവും പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. സമകാലിക വിഷയ ങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് വിദ്യാര്‍ത്ഥി കള്‍ തയ്യാറാക്കിയ ചിത്രീകരണ വും ഭാരത ത്തിലെ വിവിധ സംസ്ഥാന ങ്ങളിലെ തനതു സാംസ്കാ രിക കലാ പരിപാടി കള്‍ കോര്‍ത്തി ണക്കി ഭവന്‍സ് അദ്ധ്യാപകര്‍ ഒരുക്കിയ നൃത്തച്ചു വടുകളും ഏറെ ശ്രദ്ധേയ മായി. ഡയരക്ടർ സൂരജ് രാമചന്ദ്രൻ, പ്രിൻസി പ്പൽ ഗിരിജാ ബൈജു, പ്രവീണ്‍ തുടങ്ങിയവർ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on ഭവന്‍സ് അഞ്ചാം വാര്‍ഷിക ആഘോഷ ങ്ങളും സ്ഥാപക ദിനാചരണവും

മോഡല്‍ സ്കൂളില്‍ ദേശീയ ദിനാഘോഷങ്ങള്‍

November 28th, 2015

national-day-celebrate-at-model-school-ePathram
അബുദാബി : മുസ്സഫ യിലെ മോഡൽ സ്‌കൂളിൽ യു. എ. ഇ. ദേശീയ ദിനാഘോഷം വര്‍ണ്ണാഭ മായ പരിപാടി കളോടെ ആഘോ ഷിച്ചു. ദേശീയ പതാകയേന്തി വിദ്യാർത്ഥി കൾ നടത്തിയ മാര്‍ച്ച് പാസ്റ്റോടെ മോഡൽ സ്‌കൂളിൽ ദേശീയ ദിനാഘോഷ ങ്ങള്‍ക്ക്‌ തുടക്ക മായി.

സ്‌കൂൾ പ്രിൻസിപ്പൽ വി. വി. അബ്‌ദുൽ കാദർ ദേശീയ പതാക ഉയർത്തി. സ്‌കൂൾ ഹെഡ് ഗേൾ സുഹ്‌റ, ഹെഡ് ബോയ് ആദിത്യ ക്രിസ്റ്റഫര്‍, വിദ്യാർത്ഥി പ്രതി നിധി ഇമാദ് അഹ്‌മദ് എന്നിവർ പ്രസംഗിച്ചു.

സോഷ്യൽ സ്‌റ്റഡീസ് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തിൽ യു. എ. ഇ. യുടെ സാംസ്കാരിക പൈതൃക വും നാല്പത്തി നാലു വര്‍ഷ ങ്ങളിലെ വളര്‍ച്ച യുടെ പാത കളും വിശദീക രിക്കുന്ന എക്സിബിഷന്‍, വിദ്യാർത്ഥി കളുടെ നേതൃ ത്വ ത്തില്‍ വര്‍ണ്ണാഭ മായ വിവിധ കലാ സാംസ്കാരിക പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on മോഡല്‍ സ്കൂളില്‍ ദേശീയ ദിനാഘോഷങ്ങള്‍

യു. എ. ഇ. എക്സ്ചേഞ്ച് എക്സ്പ്രസ്സ് മണി സൂര്യ ‘നൃത്തോത്സവം’

November 28th, 2015

soorya-dance-fest-2015-nrutholsav-ePathram
അബുദാബി :സൂര്യാ കൃഷ്ണ മൂര്‍ത്തി യുടെ സംവിധാന ത്തില്‍ സൂര്യ ഇന്റര്‍നാഷ്ണല്‍ ഒരുക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച് എക്സ്പ്രസ്സ് മണി സൂര്യ ‘നൃത്തോത്സവം’ നവംബര്‍ 28 ശനിയാഴ്ച വൈകുന്നേരം 7 മണി ക്ക് അബു ദാബി ഇന്ത്യന്‍ സ്കൂളിലെ ശൈഖ് സായിദ് ഓഡിറ്റോറിയ ത്തില്‍ അരങ്ങേറും.

അന്താരാഷ്ട്ര പ്രശസ്തരായ ഭരത നാട്യം നര്‍ത്തകി ശ്രീലത വിനോദ്, കഥക് നര്‍ത്തകന്‍ രാജേന്ദ്ര ഗംഗാനി, ഒഡീസി നര്‍ത്തകരായ സോണാലി മഹാപത്ര, രാഹുല്‍ ആചാര്യ, ഗായത്രി രണ്‍ബീര്‍ എന്നിവര്‍ അണി വേദിയില്‍ എത്തും.

സൂര്യ ഇന്റര്‍നാഷണല്‍ മുഖ്യ രക്ഷാധി കാരി ഡോക്ടര്‍. ബി. ആര്‍. ഷെട്ടി, യു. എ. ഇ. പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കും.

നവംബര്‍ 29 ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്ക് ദുബായ് ഇന്ത്യന്‍ സ്കൂളിലെ ശൈഖ് റാഷിദ് ഓഡിറ്റോറിയ ത്തിലും ‘നൃത്തോത്സവം’ അരങ്ങേറും.

വിശദ വിവരങ്ങള്‍ക്ക് : 056 68 97 262 eMail : sooryaevent.uae@uaeexchange dot com

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. എക്സ്ചേഞ്ച് എക്സ്പ്രസ്സ് മണി സൂര്യ ‘നൃത്തോത്സവം’

തടവുകാരെ മോചിപ്പിക്കാന്‍ ശൈഖ് ഖലീഫ യുടെ ഉത്തരവ്‌

November 28th, 2015

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : രാജ്യത്തെ വിവിധ ജയിലു കളില്‍ കഴിയുന്ന 721 തടവു കാരെ മോചിപ്പിക്കാന്‍ യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തര വിട്ടു.

നാല്പത്തി നാലാം ദേശീയ ദിന ആഘോഷ ത്തിന്റെ ഭാഗ മായാണ് തടവു കാരുടെ മോചന ത്തിന് ഉത്തരവ് ഇറക്കി യത്. തടവു കാരുടെ കടം തീര്‍ക്കാന്‍ ആവശ്യമായ സാമ്പ ത്തിക സഹായം നല്‍കാനും ഉത്തര വില്‍ വ്യക്ത മാക്കി യിട്ടുണ്ട്.

രാജ്യത്തെ എല്ലാ ജന ങ്ങളുടെയും ക്ഷേമം ഉറപ്പാക്കാനുള്ള ശൈഖ് ഖലീഫയുടെ മഹനീയ മനസ്സാണ് തടവു കാര്‍ക്ക് മോചനം ലഭ്യ മാക്കാന്‍ സാഹചര്യം സൃഷ്ടി ച്ചിരിക്കുന്നത് എന്ന് യു. എ. ഇ. അറ്റോര്‍ണി ജനറല്‍ സലീം സഈദ് ഖുബൈഷ് അഭിപ്രായപ്പെട്ടു.

തടവുകാരോട് ക്ഷമിച്ച ശൈഖ് ഖലീഫ യുടെ നടപടി ശ്ലാഘ നീയ മാണ്. തടവു കാര്‍ക്ക് കുടുംബവും ഒത്ത് പുതിയ ഒരു ജീവിതം സഹായ കമാവും. രാജ്യ ത്തിന്റെ പുരോഗതി ക്കും നടപടി ഇടയാക്കും.

- pma

വായിക്കുക: , ,

Comments Off on തടവുകാരെ മോചിപ്പിക്കാന്‍ ശൈഖ് ഖലീഫ യുടെ ഉത്തരവ്‌


« Previous Page« Previous « രാജ്യം ദേശീയ ദിന ആഘോഷത്തില്‍
Next »Next Page » യു. എ. ഇ. എക്സ്ചേഞ്ച് എക്സ്പ്രസ്സ് മണി സൂര്യ ‘നൃത്തോത്സവം’ »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine