അബുദാബി : ഫിലിം ഇവന്റ് യു. എ. ഇ. എന്ന കൂട്ടായ്മ, അബുദാബി യില്‍ സംഘടിപ്പിച്ച കുടുംബ സംഗമ ത്തില്‍ പുരസ്കാര ജേതാക്ക ളായ അംഗ ങ്ങളെ ആദരിച്ചു. പി. ഗോവിന്ദ പ്പിള്ള യുടെ സ്മരണാര്‍ത്ഥം അല്‍ ഐന്‍ മലയാളി സമാജം നടത്തിയ തെരുവ് നാടക മത്സര ത്തില്‍ ഒന്നാം സമ്മാനം നേടിയ ‘ജല മുറിവുകള്‍’ എന്ന നാടകം ഒരുക്കിയ ഫിലിം ഇവന്റ്സ് കലാകാരന്മാരെ യാണ് കുടുംബ സംഗമ ത്തില്‍ ആദരിച്ചത്.
മികച്ച സംവിധായകര്‍ ബിജു കിഴക്ക നേല, വിനോദ് പട്ടുവം, മികച്ച നടി യായി തെരഞ്ഞെടുത്ത സൗമ്യ സജീവ് അടക്കം നാടക ത്തിലെ അഭി നേതാ ക്കള്‍ക്കും പിന്നണി പ്രവര്‍ത്ത കര്‍ക്കും മെമെന്റോ സമ്മാനിച്ചു. അബു ദാബി മലയാളി സമാജം പ്രസിഡന്റ് ബി. യേശു ശീലന്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ അജ്മല്‍, നാടക പ്രവര്‍ത്ത കന്‍ വക്കം ജയലാല്‍, അഭിനേത്രി ദീപ തുടങ്ങിയവര്‍ മുഖ്യാതിഥി കള്‍ ആയിരുന്നു.
സമാജം ട്രഷറര്‍ ഫസലുദ്ധീന്‍, കോഡിനേറ്റര്‍ എ. എം. അന്‍സാര്‍, ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡന്റ് സലിം ചിറക്കല്‍, ഇന്ത്യന്‍ മീഡിയ അബുദാബി ജനറല്‍ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍, ഫിലിം ഇവന്റ് ദുബായ് കോ – ഓര്‍ഡി നേറ്റര്‍ ഗോപന്‍ മാവേലിക്കര തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു ആശംസ കള്‍ നേര്‍ന്നു.
ഫിലിം ഇവന്റ്സ് പ്രസിഡന്റ് അമീര്‍ കലാഭവന്‍, ജനറല്‍ സെക്രട്ടറി സാഹില്‍ ഹാരിസ്, ട്രഷറര്‍ സക്കീര്‍ അമ്പലത്ത് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. അംഗ ങ്ങളു ടെയും കുട്ടികളുടെയും കവിതാലാപനം, മിമിക്രി, ഗാനമേള, നൃത്ത നൃത്യങ്ങള്‍ തുടങ്ങി വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.