അബുദാബി : വ്യാപാര ബന്ധ ങ്ങള്‍ക്ക് അപ്പുറത്ത് തന്ത്ര പര മായ മേഖല കളില്‍ ഇന്ത്യ യുമായി ബന്ധം സ്ഥാപി ക്കാന്‍ യു. എ. ഇ. തയ്യാ റായത് നമ്മളില്‍ ഉളള വിശ്വാസ ത്തിന്റെ തെളിവ് എന്ന് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം.
സേവന ത്തില്‍ നിന്നും വിരമി ക്കുന്ന ടി. പി. സീതാറാമിന് ഇന്ത്യന്‍ മീഡിയ അബു ദാബി നല്‍കിയ യാത്രയയപ്പ് യോഗ ത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയ അബു ദാബി യുടെ രക്ഷാധി കാരി കൂടി യാണ് അദ്ദേഹം.
ഇന്ത്യാ രാജ്യത്തെ വിശ്വസ്ത പങ്കാളി യായി കാണാന്‍ യു. എ. ഇ. യെ പ്രേരിപ്പിച്ച ഘടക ങ്ങളില്‍ ഇന്ത്യന്‍ പ്രവാസി കളുടെ കഠിനാ ദ്ധ്വാനവും വിശ്വസ്ത തയും കാര ണ മാണ്. വിവിധ കമ്പനി കളുടെ ഷെയറു കള്‍ എടുത്തത് ഉള്‍പ്പെടെ കഴിഞ്ഞ ഒരു വര്‍ഷത്തി നുള്ളില്‍ യു. എ. ഇ. ഇന്ത്യ യില്‍ 100 കോടി ഡോളറിന്റെ നിക്ഷേപ മാണ് നടത്തി യിരി ക്കുന്നത്.
ഇന്ത്യ യു മായുള്ള സാംസ്കാരിക ബന്ധങ്ങൾ വിപുലീ കരി ക്കുന്നതിന്റെ ഭാഗ മായി നവംബറിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റി വൽ, ഡിസംബറിൽ നടക്കുന്ന നാഷണൽ ഡേ എന്നീ പരി പാടി കളിൽ ഇന്ത്യൻ കലാ രൂപ ങ്ങളുടെ അവതരണം ഉണ്ടാവും.
കേരള ത്തിൽ പ്രവർത്തനം ആരംഭിക്കുന്ന യു. എ. ഇ. കോൺസുലേറ്റ് തമിഴ് നാട്, കർണ്ണാടക, ആന്ധ്രാ പ്രദേശ് എന്നിവിട ങ്ങളിൽ നിന്നുള്ള വർക്കും ഏറെ പ്രയോ ജന പ്പെടും. സർട്ടി ഫിക്കറ്റ് സാക്ഷ്യ പ്പെടുത്തു ന്നതിനു വേണ്ടി മുംബൈ,ഡൽഹി എന്നി വിട ങ്ങളിൽ പോകാതെ തിരു വനന്ത പുരത്ത് നിന്ന് തന്നെ എല്ലാ സേവന ങ്ങളും ലഭി ക്കും.
മാത്രമല്ല കേരള ത്തിലെ വിനോദ സഞ്ചാര, സാംസ്കാ രിക മേഖ ല കൾക്കും ഗുണ കര മാകും. മെഡിക്കൽ ടൂറിസം അടക്ക മുള്ള രംഗ ങ്ങളി ലേക്ക് ഇമാറാത്തി കളെ ആകർഷി ക്കാനും ഇതു വഴി സാധി ക്കും.
യാത്ര യയപ്പ് യോഗ ത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡണ്ട് അനില്‍ സി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ പാണ്ഡ്യാല, വൈസ് പ്രസിഡന്‍റ് ടി. പി. ഗംഗാ ധരന്‍, ജോയിന്‍റ് സെക്രട്ടറി ഹഫ്സല്‍ അഹ്മദ്, ട്രഷറര്‍ സമീര്‍ കല്ലറ, എക്സിക്യൂട്ടീവ് അംഗ ങ്ങളായ പി. സി. അഹ്മദ് കുട്ടി, റസാഖ് ഒരു മന യൂര്‍, ജോണി തോമസ്, സിബി കടവില്‍, അശ്വിനി കുമാര്‍, എസ്. എം. നൗഫല്‍ എന്നിവരും സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി, മാധ്യമങ്ങള്‍