അബുദാബി : മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ യില്‍ ഇരു നില ക്കെട്ടിട ത്തില്‍ ഉണ്ടായ തീപ്പിടുത്ത ത്തില്‍ പത്ത് പേര്‍ മരണ പ്പെട്ടതായി അബുദാബി പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി യോടെ യായിരുന്നു തീപ്പിടുത്തം. മുസഫ ഇന്റസ്ട്രിയല്‍ ഏരിയ ഒന്നില്‍ സര്‍ക്കിള്‍ ഏഴിനടുത്ത് ഒരു സ്‌പെയര്‍ പാര്‍ട്ട്‌സ് വില്‍പ്പന കട പ്രവര്‍ത്തി ക്കുന്ന കെട്ടിട ത്തിനാണ് തീ പിടിച്ചത്. ഈ കെട്ടിട ത്തിന് മുകളില്‍ താമസി ക്കുക യായി രുന്ന തൊഴിലാളി കളാണ് മരിച്ചവര്‍ എല്ലാവരും.
ബംഗ്ലാദേശ്, പാകിസ്ഥാന്‍ പൗരന്മാരാണ് മരിച്ചവരെല്ലാം. ഇന്ത്യക്കാര്‍ ആരും അപകടത്തില്‍ പെട്ടിട്ടില്ല എന്നാണു പ്രാഥമിക വിവരം. പത്തോളം പേര്‍ക്ക് ഗുരുതര മായി പൊള്ളലേറ്റു. ഇവരെ മഫ്‌റഖ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു എന്നും പോലീസ് അറിയിച്ചു.
വൈദ്യുതി ലൈനില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്ന് കരുതുന്നു. അബുദാബി പോലീസിന്റെയും സിവില്‍ ഡിഫന്‍സ് വിഭാഗ ത്തിന്റെയും സമയോചിത മായ ഇട പെടല്‍ മൂലം കൂടുതല്‍ ഭാഗ ങ്ങളിലേക്ക് തീ പടരാതെ നോക്കാന്‍ സാധിച്ചു.
photo courtesy : Khaleej Times Daily